വിഴിഞ്ഞം ആക്രമണം; എൻഐഎ അന്വേഷിക്കും, പൊലീസിനോട് റിപ്പോർട്ട് തേടി

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും.  വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം.

Read More

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് (35) മരിച്ചത്.  ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാംപ് ആക്രമിച്ചത്. രണ്ടുമാസം മുൻപാണ് ഹക്കീം ഛത്തീസ്ഗഡ് മേഖലയിലെത്തിയത്. മൃതദേഹം ഇന്നു വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കും. ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

Read More

ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാൻറർ; മെഡിക്കൽ കോളേജിൽ സുരക്ഷ ശക്തമാക്കാൻ നടപടി

സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാർഡിലുള്ള രോഗിക്ക് വാർഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  ആശുപത്രി സന്ദർശന സമയം വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റേയും…

Read More

11 വർഷം മുമ്പ് തിരുവനന്തപുരത്ത് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊന്നത്

11 വർഷം മുമ്പ് തിരുവനന്തപരും പൂവച്ചലിൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 2011 ആഗസ്റ്റ് 18-നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. വിദ്യയെയും കുഞ്ഞിനെയും പിറകിൽനിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. മാഹിനാണ് ദിവ്യയെയും മകളെയും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇരുവരെ…

Read More

കെടിയുവില്‍ താത്കാലിക വിസിയെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളി.അത്യപൂ‍വമായ ഹർജിയിലൂടെയാണ് സർക്കാ‍ർ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയൻ എന്ന്  കോടതി വ്യക്തമാക്കി. അത് കൊണ്ട് സര്‍ക്കാരിന്‍റെ  റിട്ട്ഹർജി നില നിൽക്കും. ചാന്‍സലറുടെ നടപടി ചട്ടവിരുദ്ധമെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ട്.വിസിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യുജിസിയുടെ വാദങ്ങൾ അംഗീകരിക്കുന്നു.ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ…

Read More

വിഴിഞ്ഞം ആക്രമണ കേസുകൾ: അന്വേഷിക്കാൻ ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

വിഴിഞ്ഞത്തെ ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്റ് കമ്മീഷണർമാരും സംഘത്തിൽ ഉണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം എന്നും നിർദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിർദ്ദേശം നൽകിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും…

Read More

വിഴിഞ്ഞം ആക്രമണ കേസുകൾ: അന്വേഷിക്കാൻ ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

വിഴിഞ്ഞത്തെ ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്റ് കമ്മീഷണർമാരും സംഘത്തിൽ ഉണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം എന്നും നിർദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിർദ്ദേശം നൽകിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും…

Read More

ശബരിനാഥനെതിരെ നടപടി വേണം; യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പരാതി നൽകി

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് പരാതിയുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ. കോട്ടയം ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് ഷാഫി പറമ്പിലിന് പരാതി നൽകിയത്. തരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരി നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്നാണ് ഇവർ ഉന്നയിക്കുന്ന പരാതി അതേസമയം തരൂരിനെതിരെയുളള നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കാസർകോട്…

Read More

പല സിനിമ നിർമ്മാണ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാരസമിതി ഇല്ല; വനിതാ കമ്മീഷൻ

കേരള ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടും പല സിനിമ നിർമ്മാണ യൂണിറ്റുകളിലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പി.സതീദേവി. ഒരു സിനിമ ലൊക്കേഷനിൽ വനിതാ കമ്മീഷൻ പരിശോധന നടത്തിയപ്പോൾ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നതെന്നും പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പി.സതീദേവി പറഞ്ഞു. ശരിയായ രീതിയിൽ ഐസിസി രൂപീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ സിനിമ നിർമാണത്തിന് അനുമതി നൽകാനാവൂ. സാംസ്‌കാരിക പ്രബുദ്ധായ കേരളത്തിൽ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം…

Read More

സിൽവർ ലൈനിൽ മുഖ്യമന്ത്രി നടത്തിയത് വാചകക്കസർത്തും തള്ളും; കെ മുരളീധരൻ

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കുന്നില്ലെന്ന് കെ മുരളീധരൻ എംപി. കുറ്റിയടിച്ച ഭൂമിയിൽ ആളുകൾക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, എന്തിനാണ് 56 കോടി രൂപ സർക്കാർ ചെലവഴിച്ചതെന്നും ചോദിച്ചു. മുഖ്യമന്ത്രി നടത്തിയത് വാചകക്കസർത്തും തള്ളും മാത്രമാണെന്നും കെ മുരളീധരൻ പരിഹസിച്ചു.  മലബാറിൽ പാർട്ടി ഗ്രാമങ്ങളിൽ പോലും കെ റെയിലിൻറെ കല്ലിടാൻ സർക്കാരിന് ആയില്ല. മുഴുവൻ ഭൂമിയും ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണം. പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. വിഴിഞ്ഞത്ത്…

Read More