ഒരിക്കലും വിട്ടുപിരിയാനാകില്ല; ഒരേ പുരുഷനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ

കെനിയയിൽ മൂന്ന് സഹോദരിമാർ ഒരേസമയം പ്രണയിച്ചത് ഒരു പുരുഷനെ. വിട്ടുപിരിയാൻ പ്രയാസമുള്ളതിനാൽ മൂന്ന് പേരെയും വിവാഹം കഴിച്ച് കാമുകൻ.വിട്ടുപിരിയാൻ പ്രയാസമുള്ളതിനാൽ ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് മൂന്നു പേരും ഒരാളെ പ്രണയിച്ചത്. ഈ പ്രണയം കാമുകനും നിരസിച്ചില്ല. മൂന്നു പേരേയും വിവാഹം ചെയ്ത് ഇപ്പോൾ ഒരുമിച്ച് ഒരു വീട്ടിലാണ് താമസം. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരാണ് ഈ അപൂർവ പ്രണയകഥയിലെ നായികമാർ. മൂന്നു പേരും ഐഡന്റിക്കൽ സിസ്റ്റേഴ്സാണ്. ഇവർ ഒരു ക്വയർ ബാൻഡിലെ ഗായികമാരായിരുന്നു….

Read More

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ;  സഹായഹസ്തവുമായി ഇന്ത്യ

തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.  മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ…

Read More

സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ ‘വിക്ടറി സിറ്റി’ ഇന്ന് പ്രകാശനം ചെയ്യും

പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഏറ്റവും പുതിയ നോവലായ ‘വിക്ടറി സിറ്റി’ ഇന്ന് പ്രകാശനം ചെയ്യും. ആറ് മാസങ്ങൾക്ക് മുമ്പാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് സല്‍മാന്‍ റുഷ്ദിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഇടതുകൈയ്ക്ക് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെ തരണം ചെയ്താണ് അദ്ദേഹം തന്റെ പുതിയ നോവലിന്റെ പ്രകാശനം നടത്താൻ ഒരുങ്ങുന്നത്. പുസ്തകത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ആക്രമണത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ…

Read More

തുർക്കി–സിറിയ ഭൂകമ്പം: മരണം 3,800 കടന്നു

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3823 കടന്നു. തുർക്കിയിൽ മാത്രം 2,379 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ 1,444 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. നൂറുണക്കിനുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തുടർചലനങ്ങളും ഉണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തിയ…

Read More

വീണ്ടും ഭൂകമ്പം: തുർക്കിയിലും സിറിയയിലുമായി മരണം 1400 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി 641ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറുകണക്കിനുപേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തുർക്കിയിൽ 284 പേരും സിറിയയിൽ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിൽ 630 പേർക്കും തുർക്കിയിൽ 440 പേർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍…

Read More

തുർക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 300 കടന്നെന്ന് റിപ്പോർട്ടുകൾ

തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ടു രാജ്യങ്ങളിലുമായി 300ൽ ഏറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ തുടർചലനവും അനുഭവപ്പെട്ടു. 16 തുടർചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തുർക്കിയിൽ 76 പേരും സിറിയയിൽ 237 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ…

Read More

മോദി ലോക ജനപ്രിയൻ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴാമത്

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവേ റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള കൺസൽറ്റിങ് സ്ഥാപനമായ ‘മോണിങ് കൺസൽറ്റ്’ നടത്തിയ സർവേയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കളെ പിന്തള്ളി മോദി മുന്നിലെത്തിയത്.  ജനുവരി 26 മുതൽ 31 വരെയായിരുന്നു സർവേ. മെക്സിക്കൻ പ്രസി‍ഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രാദോർ, സ്വിസ് പ്രസിഡന്റ് അലൻ ബെർസെ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബൈഡൻ ഏഴാമതാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പന്ത്രണ്ടാമത്.

Read More

മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല, വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ചാണ് പാക്കിസ്ഥാൻ ഗവണ്മെന്റ് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്.  ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്. നേരത്തെ വിക്കിപീഡിയയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തരം താഴ്ത്തിയിരുന്നു. നാല്‍പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഇത്. ഈ സമയത്തിനുള്ളില്‍ പരാമര്‍ശം നീക്കണമെന്നായിരുന്നു പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കി പീഡിയയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കി പീഡിയ…

Read More

അയച്ചത് 1995ൽ കിട്ടിയത് 2023ൽ, ശ്രദ്ധ നേടി ഒരു കത്ത്

ഇന്ന് കത്തെഴുതുന്നവരുടെ എണ്ണം വളരെ കുറവാണ്. പ്രിയപ്പെട്ടൊരാളുടെ കത്തിനുവേണ്ടി ദിവസങ്ങളും ആഴ്ചകളും കാത്തിരുന്ന തലമുറയുടെ കാലം കഴിഞ്ഞിരിക്കുന്നു. എഴുത്തിനെ സ്‌നേഹിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇന്ന് പ്രിയപ്പെട്ടവർക്ക് കത്തെഴുതുന്നത്. ഇപ്പോഴിതാ 27 വർഷങ്ങൾക്കു മുൻപ് അയച്ച ഒരു കത്ത് ശ്രദ്ധ നേടുന്നു. 27 വർഷങ്ങൾക്കു മുമ്പാണെങ്കിലും കിട്ടിയത് അടുത്തിടെയാണ്. കത്തുകിട്ടിയത്, യഥാർഥ മേൽവിലാസത്തിൽതന്നെയാണെങ്കിലും ആളുമാറിപ്പോയി. രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് കത്തിലെ ഉള്ളടക്കത്തിൽ നിന്നും വ്യക്തമായത്. ജോൺ റെയിൻബോ എന്ന വ്യക്തി, ജനുവരി 13നു…

Read More

കോവിഡ് അടിയന്തരാവസ്ഥ യുഎസ് പിൻവലിക്കുന്നു 

കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസിൽ നിലവിലുള്ള ദേശീയ അടിയന്തരാവസ്ഥയും ആരോഗ്യ അടിയന്തരാവസ്ഥയും മേയ് 11 ന് അവസാനിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇതോടെ കോവിഡ്കാല ആശ്വാസപദ്ധതികളും വാക്സീൻ ഉൽപാദനം ഫെഡറൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതും അവസാനിക്കും.  ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ 2020 മാർച്ചിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2021 ൽ ബൈഡൻ അധികാരത്തിലെത്തിയശേഷം ഇതു പലവട്ടം നീട്ടി.  എന്നാൽ, കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് ലോകമെങ്ങും ഇപ്പോഴുള്ളതെങ്കിലും കോവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരുകയാണെന്നു ലോകാരോഗ്യ…

Read More