ഭൂകമ്പ മരണം 55,000 കവിയുമെന്ന് യുഎൻ; 8.7 ലക്ഷം പേർ പട്ടിണിയിലായി

തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പം ദുരിതത്തിലാക്കിയത് 2.6 കോടി ജനങ്ങളെ. 8.7 ലക്ഷം പേർ പട്ടിണിയിലായി. തുർക്കിയിൽ 80,000 പേർ ആശുപത്രിയിലും 10 ലക്ഷത്തിലധികം പേർ അഭയകേന്ദ്രങ്ങളിലുമാണ്.  ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം സിറിയയിൽ മാത്രം 53 ലക്ഷം പേർക്കു വീട് നഷ്ടമായി. ആകെ മരണസംഖ്യ 55,000 കവിയുമെന്നു യുഎൻ ദുരിതാശ്വാസ മേധാവി മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം നിലവിൽ 30,000 ആണ്. ഇരുരാജ്യങ്ങളുടെയും അടിയന്തര ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ 428 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 353 കോടി…

Read More

സർക്കാരിനെ വിമർശിച്ച കത്തോലിക്കാ ബിഷപ്പിന് 26 വർഷം തടവ്; നിക്കരാഗ്വ പൗരത്വം റദ്ദാക്കി

കത്തോലിക്കാ ബിഷപ്പ് (Catholic bishop) റൊളാൻഡോ അൽവാരസിനെ (Bishop Rolando Alvarez) നിക്കരാഗ്വൻ കോടതി 26 വർഷം തടവുശിക്ഷക്കു വിധിച്ചു. നിക്കരാ​ഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും സർക്കാരിന്റെയും കടുത്ത വിമർശകനാണ് ബിഷപ്പ് റൊളാൻഡോ അൽവാരസ്. അമേരിക്കയിലേക്ക് നാടുകടക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. നിക്കരാ​ഗ്വേയിലെ മതഗൽപ്പ (Matagalpa) രൂപതാദ്ധ്യക്ഷനായ ബിഷപ്പ് അൽവാരസിനെ രാജ്യദ്രോഹം, ദേശീയ അഖണ്ഡത തകർക്കൽ, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ജയിലിലടച്ചത്. ബിഷപ്പിനു മേൽ പിഴ ചുമത്തുമെന്നും നിക്കരാഗ്വൻ പൗരത്വം റദ്ദാക്കുമെന്നും കോടതി അറിയിച്ചു….

Read More

ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; 14കാരിയെ മൂന്നാഴ്ചയായി കാണാനില്ല

യുഎസ് സംസ്ഥാനമായ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ല.  ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടിവരുമെന്ന ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കോണ്‍വേയില്‍നിന്നുള്ള തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. ബസില്‍ സ്‌കൂളിലേക്കു പോയ തന്‍വിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്തു കണ്ടതെന്നു പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി യുഎസില്‍ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോള്‍ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തില്‍ കുടിയേറ്റ നിയമങ്ങളില്‍പെട്ട്…

Read More

തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ(35) മൃതദേഹമാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. തുർക്കിയിലെ കിഴക്കൻ അനറ്റോലിയയിലെ മലത്യ നഗരത്തിൽ തകർന്ന 24 നിലകളുള്ള ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നുമാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടതുകൈയിൽ പതിച്ചിരുന്ന ടാറ്റൂ നോക്കിയാണ് കുടുംബാംഗങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞത്. ബെംഗളൂരുവിലെ പീന്യ കേന്ദ്രീകരിച്ചുള്ള ഓക്‌സിപ്ലാന്റ്‌സ് ഇന്ത്യയിലെ ഗ്യാസ് പൈപ്പ്‌ലൈൻ ഇൻസ്റ്റലേഷൻ എൻജിനീയറായ വിജയ് കുമാർ ജനുവരി 23 നാണ് പ്രോജക്ട് വർക്കിന്റെ ഭാഗമായി തുർക്കിയിൽ എത്തിയത്. മലത്യയിലെ…

Read More

സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കണം; ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയ

ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തേടി സിറിയൻ എംബസി. ഇന്ത്യൻ പൗരന്മാരിൽനിന്ന് സഹായം തേടുകയും സംഭാവന സ്വീകരിക്കാൻ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. എന്നാൽ സംഭാവന സ്വീകരിക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഇതിനുള്ള അനുമതി ലഭിക്കാൻ സമയം വേണം. ഒപ്പം സിറിയയിലേക്ക് സഹായം എത്താൻ അന്താരാഷ്ട്ര വിലക്കുകൾ നീക്കണമെന്നും സിറിയൻ അംബാസിഡർ ഡോ ബാസിം അൽ ഖാത്തിം പറഞ്ഞു. പ്രതിസന്ധി കാലത്ത് രാഷ്ട്രീയം കളിക്കുന്ന രാജ്യങ്ങൾ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  അതേസമയം സിറിയയിലേയും തുർക്കിയിലേയും ദുരിത ബാധിത മേഖലയിൽ…

Read More

തുർക്കി സിറിയ ഭൂചലനം; മരണം 20,000 കടന്നു

തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകന്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഭൂകന്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മങ്ങുകയാണ്. സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങി. 5 ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചു.കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്…

Read More

ഭൂകമ്പത്തിന് മുമ്പും ശേഷവും; തുർക്കിയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

തുർക്കിയിലെയും സിറിയയിലെയും ശക്തമായ ഭൂകമ്പത്തിന്റെ ആഴം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. ഭൂകമ്പത്തിന് മുമ്പും ശേഷവുമുള്ള തുർക്കിയുടെ ചിത്രങ്ങളാണ` പുറത്തുവന്നത്. സതേൺ സിറ്റി ഓഫ് അൻറ്റാക്യയും കരാമൻമരാസുമാണ് ഭൂകമ്പം അതിരൂക്ഷമായി ബാധിച്ച പ്രദേശങ്ങൾ. ഇവിടങ്ങളിൽ വൻ കെട്ടിടങ്ങൾ അപ്പാടെ നിലം പൊത്തിയിരുന്നു. കരാമൻമരാസിനും ഗാസിയാന്റെപിനും ഇടക്കുള്ള ഭാഗങ്ങളിലാണ് അതിരൂക്ഷമായ നാശനഷ്ടങ്ങൾ ഉണ്ടായത്. നഗരം പൂർണമായും അവശിഷ്ടങ്ങളായി മാറി. ഏഴ് പ്രവിശ്യകളിലായി പൊതു ആശുപത്രികൾ ഉൾപ്പെടെ 3000ഓളം കെട്ടിടങ്ങൾ തകർന്നുവെന്ന് തുർക്കി അറിയിച്ചു. 13ാം നൂറ്റാണ്ടിലുണ്ടാക്കിയ ചരിത്ര പ്രധാനമായ…

Read More

മദീനയുടെ നന്മ; കഴിഞ്ഞ 40 വർഷമായി മദീനയിൽ എത്തുന്നവരെ സ്‌നേഹപുരസരം ഊട്ടുന്ന ഷെയ്ഖ് ഇസ്മായിൽ

മദീനയിൽ കഴിയുന്ന സിറിയൻ സ്വദേശിയായ ഷെയ്ഖ് ഇസ്മായിൽ എന്ന വയോ വൃദ്ധൻ കഴിഞ്ഞ 40 വർഷമായി മദീനയിൽ എത്തുന്നവരെ സ്നേഹപുരസരം ഊട്ടുന്നു. വിശുദ്ധ ഭൂമിയിൽ എത്തുന്ന തീർത്ഥാടകർക്ക് ഈന്തപ്പഴവും കോഫിയും സ്നേഹപൂർവ്വം സമ്മാനിക്കുന്നു. സൗജന്യമായി നിയോഗം പോലെ,മദീനയ്ക്ക് പറയാൻ സ്നേഹ വാ യ്പ്പിന്റെ എത്രയെത്ര കഥകൾ.

Read More

ഭൂചലനം; മരണം 7800 കടന്നു, സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനം തുടരുന്നു

ഭൂചലനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്.  തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.  ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.  സിറിയയിലെ ബാഷർ അൽ അസദിന്റെ സർക്കാരിന്…

Read More

‘മുഖ്യമന്ത്രിയുടേത് ജനവികാരം മാനിക്കാത്ത ഏകാധിപതിയുടെ ശബ്ദം; കെ സുധാകരൻ

ഇന്ധനവിലയിൽ ഏർപ്പെടുത്തിയ കനത്ത സെസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫ് ഘടകകക്ഷി യോഗത്തിൽ പറഞ്ഞതായുള്ള മാധ്യമ വാർത്തകൾ പ്രക്ഷോഭപാതയിലുള്ള കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ എം പി. ജനവികാരം മാനിക്കാത്ത ധിക്കാരിയായ ഒരു ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സർക്കാർ മുട്ടുകുത്തുംവരെ കോൺഗ്രസ് തീപാറുന്ന സമരവുമായി നിയമസഭയിലും തെരുവുകളിലും ഉണ്ടാകുമെന്നും കെ പി സി സി പ്രസിഡൻറ് വ്യക്തമാക്കി. സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുക്കാനാണ് സെസ്…

Read More