സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതി ; സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിൽ , ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം.ഇക്കാര്യം സ്ഥിരീകരിക്കാനാണ്…

Read More

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ; പ്രഖ്യാപനങ്ങൾ എന്തൊക്കെ , ബജറ്റ് ചർച്ച ഫെബ്രുവരി 10 മുതൽ

2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി 7 വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17നാണ് ആരംഭിച്ചത്. 23ന് ആദ്യഘട്ട സമ്മേളനം അവസാനിച്ചു. വെള്ളിയാഴ്‌ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം ഫെബ്രുവരി 10 മുതൽ 13 വരെ ബജറ്റ് ചർച്ച നടക്കും. ബജറ്റ് സമ്മേളനം മാർച്ച് 28 വരെ നീളും. രണ്ടാം പിണറായി സർക്കാരിന്‍റെ അഞ്ചാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കാൻ…

Read More

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം ; പ്രതി ഹരികുമാറിനെ മനോരോഗ വിദഗ്ധർ പരിശോധിച്ചു, പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയായ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന്…

Read More

പത്തനംതിട്ടയിൽ പൊലീസ് ആള് മാറി വിവാഹ സംഘത്തെ മർദിച്ച സംഭവം ; നടന്നത് പൊലീസ് നരനായാട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്നത് പോലീസിന്‍റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പോലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പോലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അധികാര ദുർവിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തധികാരത്തിലാണ് പോലീസ് നിരപരാധികളെ തല്ലിച്ചതച്ചത്? പോലീസിൻ്റെ പരാക്രമത്തിന് സി.സി ടി.വി ദൃശ്യങ്ങൾ തെളിവാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഒരു…

Read More

ചോദ്യ പേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസിലെ 2 അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ചോദ്യ പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ഇന്നു പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ 3 പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017 ൽ തുടങ്ങിയ ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത്…

Read More

കിഫ്ബി റോഡുകൾക്ക് ടോള്‍; തീരുമാനം നയംമാറ്റം അല്ല: കാലത്തിനനുസരിച്ചുള്ള നിലപാട് മാത്രമെന്ന് ടി.പി രാമകൃഷ്ണൻ

കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാൻ ഇടത് മുന്നണി തത്വത്തിൽ തീരുമാനിച്ചെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ടോൾ വേണ്ടെന്നുവെച്ചാൽ വികസനത്തിൽ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയില്ല. ടോൾ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും, കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എലപ്പുള്ളിയിൽ മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ എന്തൊക്കെ എൽഡിഎഫിൽ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ലെന്നും ആര്‍ജെഡി പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ടിപി  രാമകൃഷ്ണൻ പറഞ്ഞു. ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത്…

Read More

കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ

കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയിൽ. തൃശൂർ കുന്നംകുളത്തുവച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ കൂടി ഇനി പിടിയിലാകാനുണ്ട്. ശനിയാഴ്ച രാത്രിയാണു പയ്യന്നൂർ സ്വദേശിനിയായ 24കാരിയെ ദേവദാസും രണ്ടു ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിൽ ജീവനക്കാരിയായിരുന്നു പെൺകുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽനിന്ന്…

Read More

ഒരു ഏകാധിപതിയിലേക്ക് കേരളത്തിലെ ഭരണം മാറി; സംസ്ഥാനത്ത് ക്രിമിനലുകളുടെയും അക്രമികളുടെയും അഴിഞ്ഞാട്ടം വ്യാപകമാണെന്ന് അൻവർ

സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് യു.ഡി.എഫ് പ്രവേശനത്തിന് കത്ത് നൽകിയതായി പി.വി.അൻവർ പറഞ്ഞു. യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണിത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം തന്നെയായിരിക്കും. റോഡ് ടോളിനെതിരെ സമരം നടത്തിയ ഇടതുപക്ഷമാണ് ഇപ്പോൾ കിഫ്ബി റോഡ് ടോൾ പിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ മന്ത്രിമാർ അറിയുന്നില്ല. മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് മാറി. ഒരു ഏകാധിപതിയിലേക്ക് കേരളത്തിലെ ഭരണം മാറി. സംസ്ഥാനത്ത് ക്രിമിനലുകളുടെയും അക്രമികളുടെയും അഴിഞ്ഞാട്ടം വ്യാപകമാണ്. അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെയുള്ള പോരാട്ടം ശക്തമാക്കും. മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും സോഷ്യൽ…

Read More

കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ഇന്ന് ജാഗ്രതാ നിർദേശം; മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.2 മുതൽ 0.6 മീറ്റർ വരെ ജാഗ്രതാ നിര്‍ദേശം. തമിഴ്നാട് തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട…

Read More

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; കൊട്ടാരക്കരയിൽ രോഗിയും ഭാര്യയും മരിച്ചു: 7 പേര്‍ക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ്…

Read More