സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

warning സംസ്ഥാനത്ത് ഉയ‍‍‌ർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയുണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11…

Read More

സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ​ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ​ഗുണഭോക്താക്കൾക്ക് ലഭിക്കുക. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 

Read More

ആന എഴുന്നള്ളിപ്പിന് ഇന്‍ഷുറന്‍സ് വേണം: ഒരു ആനക്ക് 50 ലക്ഷം; നാലിൽ കൂടിയാൽ രണ്ട് കോടി

ആന എഴുന്നള്ളിപ്പില്‍ ജില്ലയിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി. വിലക്ക് ഏര്‍പ്പെടുത്തിയ ഫെബ്രുവരി 21 വരെ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കാനും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  നിലവില്‍ അനുമതി നല്‍കിയ സ്ഥലങ്ങളില്‍ ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, പൊലീസ് തുടങ്ങിയവര്‍ പരിശോധന നടത്തും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആനകളെ വെച്ചുള്ള ദേശവരവ്, എഴുന്നള്ളിപ്പ് തുടങ്ങിയവ പാടില്ല….

Read More

കട്ടിപ്പാറയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; പൊതു വിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം: കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

കട്ടിപ്പാറയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു. അടുത്തമാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കാനാണ് തീരുമാനം.  എയ്‌ഡഡ് സ്‌കൂൾ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയാണ്. ആറ് വർഷമായി ശമ്പളം…

Read More

അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തിയെന്ന പരാതി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം

അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തിയെന്ന പരാതിയിൽ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരെ അന്വേഷണം. സംഭവത്തിൽ വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ നിർദേശം നൽകി. എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇടുക്കിയിലെ ഉടുമ്പൻചോല അടക്കമുള്ള വിവിധയിടങ്ങളിലാണ് പാറപൊട്ടിക്കലും ഖനനവും നടക്കുന്നത്.എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കും. ആരോപണം ഉയർന്നപ്പോൾ തന്റെ കൈകൾ…

Read More

വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ല; ബ്രൂവറി കാറ്റഗറി ഒന്നിലാണോയെന്ന് നോക്കിയാലേ പറയാൻ കഴിയൂ: എംബി രാജേഷ്

വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ചു. ബ്രൂവറി കാറ്റഗറി ഒന്നിലാണോയെന്ന് തനിക്ക് നോക്കിയാലേ പറയാൻ കഴിയൂ. സംരംഭകത്തെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനം. ഈസ് ഓഫ്…

Read More

ബ്രൂവറിക്കെതിരെന്ന് കള്ളം പറയുന്ന സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്; സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയെന്ന് കെ. സുരേന്ദ്രന്‍

ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണ് സിപിഐക്കുള്ളതെന്നും കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.ബിനോയ് വിശ്വത്തിന് പിണറായി വിജയനെ പേടിയാണ്. ബ്രൂവറിക്കെതിരാണെന്ന് കള്ളം പറയുന്ന സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്. ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. വിഡി…

Read More

‘രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നു’: ഗവർണർമാർക്കെതിരെ മുഖ്യമന്ത്രി

യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു.​ യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ വില; റെക്കോർഡിട്ട് സ്വർണവില: ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ നിരക്ക് 64560  രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. പവന് 280 രൂപയാണ് ഇന്ന് ഉയർന്നത്. . അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്. 24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64560  രൂപയാണ്.   അമേരിക്കൻ പ്രസിഡൻ്റ് ഡെണാൾഡ് ട്രംപിൻ്റെ നികുതി നയങഅങൾ തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി പുതിയ സ്പീഡ് ബോട്ട്: നാളെ ഫ്ലാഗ് ഓഫ് ചെയ്യും

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് തേക്കടിയിലെത്തി. 10 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ബോട്ടാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. തകരാറിലായതിനെ തുടർന്ന് 15 വർഷം മുൻപ് ബോട്ട് കരക്കടുപ്പിച്ചു. പിന്നീട് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥർ അണക്കെട്ടിലെത്തിയിരുന്നത്. ഇതുമൂലം പലപ്പോഴും പരിശോധന മുടങ്ങിയിരുന്നു. …

Read More