പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി; ഇനി 2 ദിവസം അമേരിക്കയിൽ

രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ…

Read More

വൈറലാകാനുള്ള പരാക്രമം, ഒടുവിൽ വീണു; യുവാവിന്റെ വായിൽനിന്നും നുരയും പതയും

സോഷ്യൽ മീഡിയയിൽ വൈറലാകാൻ പലതരം പരാക്രമങ്ങൾ കാണിക്കുന്നവരുണ്ട്. ലൈക്കിനും ഷെയറിനും വേണ്ടി എത്ര അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യാനും ചില ഇൻഫ്ലുവൻസർമാർ മടിക്കാറില്ല. അത്തരത്തിലുള്ള ഒരു പ്രകടനത്തെ തുടർന്ന് ഒരു യുവാവിനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ലിൽ ഗോലോ എന്ന കണ്ടന്റ് ക്രിയേറ്ററാണ് അപകടകരമായ പ്രകടനത്തിനൊടുവിൽ ആശുപത്രിയിലായത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഈ യുവാവ് നിരവധി ടേപ്പുകൾ വലിച്ചൊട്ടിച്ച ശേഷം അതിനുനേരെ ഓടി അത് തകർത്ത് അപ്പുറം കടന്നു. ഇങ്ങനെ പലവട്ടം ചെയ്ത ഇയാൾ ഒടുവിൽ ആത്മവിശ്വാസം…

Read More

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടം; വൈറൽ വീഡിയോ

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടമാണ് സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്. കൊളംബിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മോണ്ടേറിയയിലെ ഒരു കടയിലാണ് സംഭവം നടന്നത്. ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങിയത്. തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ് യുവതി, മറ്റേ യുവതിയെ അടിക്കുകയായിരുന്നു. പിന്നാലെ അത് ഒരു പൊരിഞ്ഞ പോരാട്ടമായി…

Read More

ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും  മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യു; ട്രംപിനെതിരെ മാർപാപ്പ

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നടപിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്  ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു. യു.എസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരെ മാർപ്പാപ്പയുടെ കടുത്ത വിമർശനം. കുടിയേറ്റ വിരുദ്ധ പ്രചരണങ്ങൾ പാടില്ലെന്നും മാർപാപ്പ കത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തിയാണ്. നാടുകടത്തൽ മോശമായി…

Read More

‘ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; ഇല്ലെങ്കിൽ ​ഗാസയിൽ യുദ്ധം’: മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി. ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിൻ്റെ നടപടി. അതേസമയം, ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ…

Read More

വെടിനിർത്തൽ കരാർ ലംഘിച്ചു; ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവച്ച് ഹമാസ്

ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് നിർത്തിവെച്ച് ഹമാസ്. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ആണ് നടപടി. ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകി.  ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ചയ്ക്കകം തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ആയി. ഗാസയിലേക്കുള്ളമാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം….

Read More

രാജ്യത്ത് വ്യാപക റെയ്ഡ്; അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി യുകെ

രാജ്യത്തെ അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി യുകെ ഗവണ്‍മെന്‍റ്.  അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്‍റ് രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി.  ഇന്ത്യന്‍ റെസ്റ്റോറെന്‍റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്‍ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. രാജ്യത്ത് കുടിയേറ്റ നിയമങ്ങള്‍ മാനിക്കുകയും പാലിക്കപ്പെടുകയും വേണം. നിരവധിയാളുകള്‍ അനധികൃതമായി കുടിയേറുകയും നിയമ വിരുദ്ധമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.  ഇങ്ങനെ അനധികൃതമായി ജോലിക്കെത്തുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ നടപടികള്‍…

Read More

പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ മോദി ഇന്ന് പങ്കെടുക്കും; നാളെ ട്രംപിനെ കാണും

പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. എഐ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഉച്ചകോടി. ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും മോദി പങ്കെടുക്കും. രാത്രി മാർസെയിലേക്ക് തിരിക്കുന്ന മോദി അവിടെ വച്ചാകും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തുക. നാളെ മാർസെയിലെ ഇന്ത്യൻ കോൺസുലേറ്റും മോദിയും മക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകിട്ട് പാരീസിലെത്തിയ നരേന്ദ്ര മോദിക്ക് വൻ…

Read More

അറബ് രാജ്യങ്ങളിൽ പാർപ്പിട സൗകര്യം; ഗാസ അമേരിക്ക ഏറ്റെടുത്താൽ പലസ്തീൻ ജനതക്ക് അവകാശമുണ്ടാകില്ല: ട്രംപ്

ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തിൽ പ്രതികരണവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പുതിയ പരാമര്‍ശം. ഗാസയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.  ഇന്ന് പ്രസിഡന്‍റ് ട്രംപ് ജോര്‍ഡൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാൻ ട്രംപ് ആവശ്യപ്പെടും….

Read More

2023 ഒക്ടോബർ ഏഴിലെ ആക്രമണം ; അന്വേഷണ കമ്മീഷൻ രൂപീകരണ ചർച്ച മാറ്റി വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

2023 ഒക്​ടോബർ ഏഴിലെ സംഭവങ്ങളെക്കുറിച്ച്​ അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച മൂന്ന്​ മാസത്തേക്ക്​ മാറ്റിവെക്കാൻ​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചു. ഇസ്രായേലി അറ്റോർണി ജനറൽ ഗലി ബഹരവ്​ മിയാരയുടെ അഭിപ്രായത്തിന്​ വിരുദ്ധമായാണ്​ നെതന്യാഹുവിന്‍റെ തീരുമാനം. വിഷയത്തിൽ രാജ്യത്തെ പരമോന്നത കോടതി ഇടപെടുകയും യോഗം ചേരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ഞായറാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്​. യോഗത്തിൽ നെതന്യാഹുവും അറ്റോർണി ജനറലും തമ്മിൽ വാഗ്വാദം ഉണ്ടായതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു​. സർക്കാർ ഉടൻ…

Read More