ഇനിമുതൽ നോ കോംപ്രമൈസ്!; ‌ട്രെൻഡായി മാറുകയാണ് ‘റിവഞ്ച് റെസിഗ്നേഷന്‍’

അനീതിയോടും അവഗണനയോടും ഇനിമുതൽ നോ കോംപ്രമൈസ്. ട്രെൻഡായി മാറുകയാണ് പ്രതികാര രാജി അഥവാ റിവഞ്ച് റെസിഗ്നേഷന്‍. ജീവനക്കാരുടെ ഫീലിങ്സിനെ പരി​ഗണിക്കാത്ത ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ കോർപ്പറേറ്റ് ലോകത്ത് ഒരു ട്രെൻഡാണ്. ഒരു പുതിയ ജോലി ലഭിച്ചാലോ അല്ലെങ്കിൽ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് വിചാരിക്കുമ്പോഴോ ആണ് മുൻപൊക്കെ ആളുകൾ ജോലി രാജി വെച്ചിരുന്നത്. എന്നാല്‍ 2025 പിറന്നതോടെ പ്രതികാര രാജിയാണ് തരം​ഗമാകുന്നത്. ഓഫീസിലെ ഈ​ഗോ, നിരവേറ്റാത്ത വാഗ്ദാനങ്ങൾ, ഫേവറിസം, ടോക്സിക്കായ അന്തരീക്ഷം, അർഹിക്കുന്ന അംഗീകാരം ലഭിക്കാതിരിക്കുക…

Read More

വൈറലാകാനുള്ള പരാക്രമം, ഒടുവിൽ വീണു; യുവാവിന്റെ വായിൽനിന്നും നുരയും പതയും

സോഷ്യൽ മീഡിയയിൽ വൈറലാകാൻ പലതരം പരാക്രമങ്ങൾ കാണിക്കുന്നവരുണ്ട്. ലൈക്കിനും ഷെയറിനും വേണ്ടി എത്ര അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യാനും ചില ഇൻഫ്ലുവൻസർമാർ മടിക്കാറില്ല. അത്തരത്തിലുള്ള ഒരു പ്രകടനത്തെ തുടർന്ന് ഒരു യുവാവിനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ലിൽ ഗോലോ എന്ന കണ്ടന്റ് ക്രിയേറ്ററാണ് അപകടകരമായ പ്രകടനത്തിനൊടുവിൽ ആശുപത്രിയിലായത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഈ യുവാവ് നിരവധി ടേപ്പുകൾ വലിച്ചൊട്ടിച്ച ശേഷം അതിനുനേരെ ഓടി അത് തകർത്ത് അപ്പുറം കടന്നു. ഇങ്ങനെ പലവട്ടം ചെയ്ത ഇയാൾ ഒടുവിൽ ആത്മവിശ്വാസം…

Read More

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടം; വൈറൽ വീഡിയോ

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടമാണ് സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്. കൊളംബിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മോണ്ടേറിയയിലെ ഒരു കടയിലാണ് സംഭവം നടന്നത്. ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങിയത്. തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ് യുവതി, മറ്റേ യുവതിയെ അടിക്കുകയായിരുന്നു. പിന്നാലെ അത് ഒരു പൊരിഞ്ഞ പോരാട്ടമായി…

Read More

ചര്‍മ്മം മുതല്‍ ഹൃദയം വരെ മെച്ചപ്പെടുത്താം; ദിവസവും കശുവണ്ടി കഴിക്കാം

പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കശുവണ്ടിപ്പരിപ്പ്. എന്നും ആരോഗ്യത്തോടെയിരിക്കാനുള്ള മാര്‍ഗ്ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ എല്ലാദിവസവും രാവിലെ കശുവണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് ഗുണം ചെയ്യും. കശുവണ്ടിയില്‍ മഗ്നീഷ്യം ചെമ്പ്, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മഗ്നീഷ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ചെമ്പ് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ കശുവണ്ടി കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ഊർജത്തോടെയിരിക്കാന്‍ നമ്മെ സഹായിക്കും….

Read More

ഒന്നിലധികം പ്രണയങ്ങൾ, വിവാഹവും കുട്ടികളും വേണ്ട; ട്രെൻഡ് ആണ് ‘സോളോപോളിയാമോറി’

കണ്‍ഫ്യൂഷനടിപ്പിക്കുന്ന ചില റിലേഷന്‍ഷിപ്പ് വാക്കുകളാണ് ഇന്ന് ട്രന്റിം​ഗ്. അത്തരത്തിൽ ഒന്നാണ് ജെൻ സി യുവതയുടെ ഇടയിലുള്ള സോളോപോളിയാമോറി. സംഭവം സിംമ്പിളാണ് ഒറ്റയ്ക്കാണോ എന്നു ചോദിച്ചാൽ അതെ, എന്നാൽ പ്രണയമുണ്ടോയെന്നു ചോദിച്ചാൽ ഒന്നിലധികമുണ്ട് എന്ന് പറയാം. പ്രണയബന്ധങ്ങളിൽ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ല എന്നതാണ് ഇതിന്റെ പ്രത്യോകത. ‘എന്റെ ജീവിതം, എന്റെ താൽപര്യം, എന്റെ നിയമങ്ങൾ’ എന്ന് ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. ഒരേ സമയം ഒന്നിലധികം പങ്കാളികൾ വേണമെന്ന് ആഗ്രഹിക്കുകയും അതേസമയം ആരോടും ഒരു തരത്തിലുള്ള ബാധ്യതകളുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവർക്കു സ്വീകരിക്കാവുന്ന…

Read More

ഡ്യൂട്ടിക്കിടെ ഉറക്കം, ഭക്ഷണ പാത്രത്തില്‍ മൂത്രമൊഴിച്ചു; പൊലീസ് നായയുടെ വാര്‍ഷിക ബോണസ് നഷ്ടമായി

പൊലീസായാല്‍ അച്ചടക്കം നിർബന്ധമാണ്. അത് പൊലീസ് ഉദ്യോഗസ്ഥനായാലും പൊലീസ് നായയായാലും. അത്തരത്തിൽ ജോലിക്കിടയിൽ അച്ചടക്കലംഘനം നടത്തിയതിന് ചൈനയിലെ പൊലീസ് നായയ്ക്ക് വർഷാവസാന ബോണസാണ് നഷ്ടമായത്. രാജ്യത്തെ ആദ്യ കോർ​ഗി ഇനത്തിൽപ്പെട്ട പൊലീസ് നായയായ ഫുസായിക്കാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. ഡ്യൂട്ടിക്കിടയിൽ ഉറങ്ങി, ഭക്ഷണം നൽകിയ പാത്രത്തിൽ മൂത്രം ഒഴിച്ചു തുടങ്ങിയ അസാധാരണ പെരുമാറ്റം കണക്കിലെടുത്താണത്രേ നടപടി. ‌ വെയ്ഫാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഫുസായ്ക്ക് ബോണസ് നഷ്ടമായ കഥ പങ്കുവെച്ചത്….

Read More

2 കോടി തരാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല; ചൈനയിൽ ദേശിയപാതയ്ക്ക് നടുവിലായി ഒരു വീട്, സംഭവം വൈറലാണ്

ചില സമയങ്ങളിൽ വാശി അത്ര നല്ലതല്ല. അത്തരമൊരു വാശി കാരണം പണികിട്ടി ഇരിക്കുകയാണ് ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ് എന്ന വീട്ടുടമസ്ഥൻ. ദേശിയപാത നിര്‍മാണത്തിന് തന്റെ ഭൂമി വിട്ടുകൊടുക്കാന്‍ ഹുവാങ് പിങ് തയാറായില്ല. അത് കൊണ്ടെന്താ. പിങ്ങിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി അധികൃതർ റോഡ് നിര്‍മാണം തുടങ്ങി. ഇരുനില വീടിന്‍റെ മേല്‍ക്കൂരയോട് ചേര്‍ന്നാണ് ദേശിയപാത കടന്നുപോകുന്നത്. ഇത്തരത്തിൽ ദേശിയപാതയ്ക്ക് നടുവിലായി നിൽക്കുന്ന ഈ വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്ന ഘട്ടത്തില്‍…

Read More

വെജിറ്റേറിയൻ ചിലന്തിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?; ബഗീര കിപ്ലിങിനെക്കുറിച്ച് അറിയാം

വെജിറ്റേറിയൻ ചിലന്തിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. ബഗീര കിപ്ലിങി എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മധ്യഅമേരിക്കന്‍ ചിലന്തിക്ക് ഒരു പ്രത്യേകതയുണ്ട്. ആള്‍ വെജിറ്റേറിയനാണ്. ലോകത്ത് 40,000-ത്തിലധികം ചിലന്തിവര്‍ഗങ്ങളുണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. അതിൽ ഇന്നേവരെ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി ഇതാണ്. ഒരുതരം അക്കേഷ്യ ചെടികളിലെ താമസക്കാരാണ് ഈ ചിലന്തികള്‍. ഇവരുടെ ഭക്ഷണത്തിന്റെ 90 ശതമാനവും ഈ ചെടികളില്‍ കാണുന്ന ബെല്‍റ്റിയാന്‍ ബോഡിസ് എന്ന ഇലത്തുമ്പാണ്. ഇവയുടെ ശരീരത്തിന് ആവശ്യമുള്ളതെല്ലാം ഇതില്‍നിന്ന് ലഭിക്കും. ചിലന്തികളിലെ വേട്ടക്കാരെന്നറിയപ്പെടുന്ന ജമ്പിങ് സ്‌പൈഡേഴ്‌സ്…

Read More

പ്ലാസ്റ്റിക് ബാഗുകളിലോ കവറുകളിലോ ഭക്ഷണം കഴിക്കരുത്, സൂക്ഷിക്കരുത്

ഭക്ഷണം പുറമെ നിന്ന് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. പൊതുവേ പ്ലാസ്റ്റിക് ബാഗുകളിലോ കവറുകളിലോ ആണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടുതലായും ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഭക്ഷണങ്ങള്‍ എത്തിക്കുന്നത്. ഈ പാത്രം വീണ്ടും വീണ്ടും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാനും മറ്റും വീണ്ടും ഉപയോഗിക്കാറുണ്ട്. ഇതിനിടയിലാണ് ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ പാത്രം ബ്ലാക്ക് പ്ലാസ്റ്റിക്കില്‍ നിര്‍മിക്കുന്നുവെന്നതാണ് ആശങ്ക. ചിരാഗ്ബര്‍ജാത്യ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും…

Read More

ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടൂവീലര്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ നിത്യേനയുള്ള ഹെല്‍മറ്റ് ഉപയോഗം പലപ്പോഴും പലതരം ബുദ്ധിമുട്ട് ഉണ്ടാക്കാറുമുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ നിരവധി പ്രശ്‌നങ്ങളാണ് കാണാറുള്ളത്. താരനും ചൊറിച്ചിലും മറ്റു പ്രശ്‌നങ്ങളും ഹെല്‍മറ്റ് വയ്ക്കുന്നതിലൂടെ ഉണ്ടാകാം. ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയോട്ടിയിലെ വിയര്‍പ്പു വര്‍ധിപ്പിക്കുകയും ഈ നനവു ശിരോചര്‍മത്തില്‍ പൂപ്പലിനും തുടര്‍ന്ന് താരനും ചൊറിച്ചിലിനും കാരണമാവുകയുമാണ് ചെയ്യുന്നത്. താരന്‍ വന്നുപെട്ടാല്‍ പിന്നെ മുടികൊഴിച്ചില്‍ സാധാരണമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈര്‍പ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍…

Read More