
2 കോടി തരാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല; ചൈനയിൽ ദേശിയപാതയ്ക്ക് നടുവിലായി ഒരു വീട്, സംഭവം വൈറലാണ്
ചില സമയങ്ങളിൽ വാശി അത്ര നല്ലതല്ല. അത്തരമൊരു വാശി കാരണം പണികിട്ടി ഇരിക്കുകയാണ് ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ് എന്ന വീട്ടുടമസ്ഥൻ. ദേശിയപാത നിര്‍മാണത്തിന് തന്റെ ഭൂമി വിട്ടുകൊടുക്കാന്‍ ഹുവാങ് പിങ് തയാറായില്ല. അത് കൊണ്ടെന്താ. പിങ്ങിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി അധികൃതർ റോഡ് നിര്‍മാണം തുടങ്ങി. ഇരുനില വീടിന്‍റെ മേല്‍ക്കൂരയോട് ചേര്‍ന്നാണ് ദേശിയപാത കടന്നുപോകുന്നത്. ഇത്തരത്തിൽ ദേശിയപാതയ്ക്ക് നടുവിലായി നിൽക്കുന്ന ഈ വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്ന ഘട്ടത്തില്‍…