വസ്ത്രത്തിൽ നിന്നും ദുർഗന്ധം വരുന്നോ?; ഉണങ്ങാൻ ഇടുമ്പോൾ ഇത് ശ്രദ്ധിക്കൂ

മുറിക്കുള്ളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുമ്പോൾ അധികപേരും നേരിടുന്ന പ്രശ്നമാണ് തുണിയിൽ നിന്നും വരുന്ന  ദുർഗന്ധം. വസ്ത്രങ്ങൾ എപ്പോഴും വെയിലത്ത് ഇട്ടുവേണം ഉണക്കാൻ. എന്നാൽ ചില സാഹചര്യങ്ങളിൽ നമുക്ക് അതിന് കഴിഞ്ഞെന്ന് വരില്ല. മഴക്കാലങ്ങളിൽ പ്രത്യേകിച്ചും വസ്ത്രങ്ങൾ പുറത്ത് ഇട്ടുണക്കാൻ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ആണ് വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നത്.  മുറിക്കുള്ളിൽ വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുമ്പോൾ അധികപേരും നേരിടുന്ന പ്രശ്നമാണ് തുണിയിൽ നിന്നും വരുന്ന  ദുർഗന്ധം. വസ്ത്രങ്ങൾ എപ്പോഴും വെയിലത്ത് ഇട്ടുവേണം ഉണക്കാൻ. എന്നാൽ ചില സാഹചര്യങ്ങളിൽ…

Read More

പഞ്ചസാര വേണ്ട, തേൻ ആവാം; ​ഗുണങ്ങൾ നിരവധി

പഞ്ചസാരയെക്കാള്‍ തേന്‍ ആരോഗ്യകരമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍,പഞ്ചസാരയില്‍ ഇല്ലാത്ത മറ്റ് ഗുണകരമായ സംയുക്തങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല തേനില്‍ ബി കോംപ്ലക്‌സ് പോലെയുള്ള വിറ്റാമിനുകളും പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയില്‍ ഗുണകരമായ സംയുക്തങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ പഞ്ചസാരയ്ക്ക് പകരം തേന്‍ തെരഞ്ഞെടുക്കേണ്ടതിന്റെ കാരണങ്ങള്‍ പലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നംതേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങി ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കാനും ഹൃദ്‌രോഗം,…

Read More

രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ?; ഇതാ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ?  പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. മാനസികാരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. എന്നാൽ ചില ഭക്ഷണങ്ങൾ നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കും. അവ ഏതൊക്കെയെന്ന് അറിയാമോ ?  1.  ബദാം/ ബദാം മില്‍ക്ക് ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ…

Read More

‘മൈഗ്രേൻ’ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

മൈഗ്രേൻ തലവേദന പലരെയും അലട്ടുന്ന ഒരു നാഡീവ്യൂഹസംബന്ധമായ പ്രശ്നമാണ്. തലവേദനയ്ക്ക് പുറമേ പല ലക്ഷണങ്ങളും മൈഗ്രേൻ ഉള്ളവരില്‍ ഉണ്ടാകാം. കഴുത്തുവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, ശരീരവേദന, ഉറക്കം കിട്ടാതെ വരാം, തലക്കറക്കം, മാനസിക സമ്മര്‍ദ്ദം, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം എന്നിവയെല്ലാം മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ആണ്.   തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില്‍ കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി…

Read More

ഇനിമുതൽ നോ കോംപ്രമൈസ്!; ‌ട്രെൻഡായി മാറുകയാണ് ‘റിവഞ്ച് റെസിഗ്നേഷന്‍’

അനീതിയോടും അവഗണനയോടും ഇനിമുതൽ നോ കോംപ്രമൈസ്. ട്രെൻഡായി മാറുകയാണ് പ്രതികാര രാജി അഥവാ റിവഞ്ച് റെസിഗ്നേഷന്‍. ജീവനക്കാരുടെ ഫീലിങ്സിനെ പരി​ഗണിക്കാത്ത ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ കോർപ്പറേറ്റ് ലോകത്ത് ഒരു ട്രെൻഡാണ്. ഒരു പുതിയ ജോലി ലഭിച്ചാലോ അല്ലെങ്കിൽ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് വിചാരിക്കുമ്പോഴോ ആണ് മുൻപൊക്കെ ആളുകൾ ജോലി രാജി വെച്ചിരുന്നത്. എന്നാല്‍ 2025 പിറന്നതോടെ പ്രതികാര രാജിയാണ് തരം​ഗമാകുന്നത്. ഓഫീസിലെ ഈ​ഗോ, നിരവേറ്റാത്ത വാഗ്ദാനങ്ങൾ, ഫേവറിസം, ടോക്സിക്കായ അന്തരീക്ഷം, അർഹിക്കുന്ന അംഗീകാരം ലഭിക്കാതിരിക്കുക…

Read More

വൈറലാകാനുള്ള പരാക്രമം, ഒടുവിൽ വീണു; യുവാവിന്റെ വായിൽനിന്നും നുരയും പതയും

സോഷ്യൽ മീഡിയയിൽ വൈറലാകാൻ പലതരം പരാക്രമങ്ങൾ കാണിക്കുന്നവരുണ്ട്. ലൈക്കിനും ഷെയറിനും വേണ്ടി എത്ര അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യാനും ചില ഇൻഫ്ലുവൻസർമാർ മടിക്കാറില്ല. അത്തരത്തിലുള്ള ഒരു പ്രകടനത്തെ തുടർന്ന് ഒരു യുവാവിനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ലിൽ ഗോലോ എന്ന കണ്ടന്റ് ക്രിയേറ്ററാണ് അപകടകരമായ പ്രകടനത്തിനൊടുവിൽ ആശുപത്രിയിലായത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഈ യുവാവ് നിരവധി ടേപ്പുകൾ വലിച്ചൊട്ടിച്ച ശേഷം അതിനുനേരെ ഓടി അത് തകർത്ത് അപ്പുറം കടന്നു. ഇങ്ങനെ പലവട്ടം ചെയ്ത ഇയാൾ ഒടുവിൽ ആത്മവിശ്വാസം…

Read More

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടം; വൈറൽ വീഡിയോ

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടമാണ് സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്. കൊളംബിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മോണ്ടേറിയയിലെ ഒരു കടയിലാണ് സംഭവം നടന്നത്. ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങിയത്. തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ് യുവതി, മറ്റേ യുവതിയെ അടിക്കുകയായിരുന്നു. പിന്നാലെ അത് ഒരു പൊരിഞ്ഞ പോരാട്ടമായി…

Read More

ചര്‍മ്മം മുതല്‍ ഹൃദയം വരെ മെച്ചപ്പെടുത്താം; ദിവസവും കശുവണ്ടി കഴിക്കാം

പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കശുവണ്ടിപ്പരിപ്പ്. എന്നും ആരോഗ്യത്തോടെയിരിക്കാനുള്ള മാര്‍ഗ്ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ എല്ലാദിവസവും രാവിലെ കശുവണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് ഗുണം ചെയ്യും. കശുവണ്ടിയില്‍ മഗ്നീഷ്യം ചെമ്പ്, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മഗ്നീഷ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ചെമ്പ് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ കശുവണ്ടി കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ഊർജത്തോടെയിരിക്കാന്‍ നമ്മെ സഹായിക്കും….

Read More

ഒന്നിലധികം പ്രണയങ്ങൾ, വിവാഹവും കുട്ടികളും വേണ്ട; ട്രെൻഡ് ആണ് ‘സോളോപോളിയാമോറി’

കണ്‍ഫ്യൂഷനടിപ്പിക്കുന്ന ചില റിലേഷന്‍ഷിപ്പ് വാക്കുകളാണ് ഇന്ന് ട്രന്റിം​ഗ്. അത്തരത്തിൽ ഒന്നാണ് ജെൻ സി യുവതയുടെ ഇടയിലുള്ള സോളോപോളിയാമോറി. സംഭവം സിംമ്പിളാണ് ഒറ്റയ്ക്കാണോ എന്നു ചോദിച്ചാൽ അതെ, എന്നാൽ പ്രണയമുണ്ടോയെന്നു ചോദിച്ചാൽ ഒന്നിലധികമുണ്ട് എന്ന് പറയാം. പ്രണയബന്ധങ്ങളിൽ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ല എന്നതാണ് ഇതിന്റെ പ്രത്യോകത. ‘എന്റെ ജീവിതം, എന്റെ താൽപര്യം, എന്റെ നിയമങ്ങൾ’ എന്ന് ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. ഒരേ സമയം ഒന്നിലധികം പങ്കാളികൾ വേണമെന്ന് ആഗ്രഹിക്കുകയും അതേസമയം ആരോടും ഒരു തരത്തിലുള്ള ബാധ്യതകളുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവർക്കു സ്വീകരിക്കാവുന്ന…

Read More

ഡ്യൂട്ടിക്കിടെ ഉറക്കം, ഭക്ഷണ പാത്രത്തില്‍ മൂത്രമൊഴിച്ചു; പൊലീസ് നായയുടെ വാര്‍ഷിക ബോണസ് നഷ്ടമായി

പൊലീസായാല്‍ അച്ചടക്കം നിർബന്ധമാണ്. അത് പൊലീസ് ഉദ്യോഗസ്ഥനായാലും പൊലീസ് നായയായാലും. അത്തരത്തിൽ ജോലിക്കിടയിൽ അച്ചടക്കലംഘനം നടത്തിയതിന് ചൈനയിലെ പൊലീസ് നായയ്ക്ക് വർഷാവസാന ബോണസാണ് നഷ്ടമായത്. രാജ്യത്തെ ആദ്യ കോർ​ഗി ഇനത്തിൽപ്പെട്ട പൊലീസ് നായയായ ഫുസായിക്കാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. ഡ്യൂട്ടിക്കിടയിൽ ഉറങ്ങി, ഭക്ഷണം നൽകിയ പാത്രത്തിൽ മൂത്രം ഒഴിച്ചു തുടങ്ങിയ അസാധാരണ പെരുമാറ്റം കണക്കിലെടുത്താണത്രേ നടപടി. ‌ വെയ്ഫാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഫുസായ്ക്ക് ബോണസ് നഷ്ടമായ കഥ പങ്കുവെച്ചത്….

Read More