ഫിഫ ലോകകപ്പ് 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ പ്രഖ്യാപിച്ച യുഎഇ

ഫിഫ ലോകകപ്പിന് മുന്നോടിയായി 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ പ്രഖ്യാപിച്ച യുഎഇ. ഖത്തറിലെ ഹയാകാർഡ് ഉള്ളവർക്ക് ആണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഖത്തർ നൽകുന്ന വ്യക്തിഗത രേഖയാണ് ഹയാകാർഡ്. യുഎഇയിൽ താമസിച്ച് ഖത്തറിലെ ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ആണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ യുഎഇ നൽകുന്നത്. വിസ എടുത്ത് 90 ദിവസത്തിനുള്ളിൽ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശനം…

Read More

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം; 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം. സർവീസ് ചാർജോ പലിശയോ ഈടാക്കാതെയാണു ബാങ്കുകൾ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് ദിവസത്തിനു ശേഷമാണു പണമടയ്ക്കുന്നതെങ്കിൽ പലിശ നൽകണം. തിരിച്ചടവിൽ കുടിശിക വരുത്തിയാൽ ബാങ്ക് നിരക്കിൽ തിരിച്ചു പിടിക്കാനുള്ള നടപടി ബാങ്കുകൾ സ്വീകരിക്കുമെന്ന് ധനകാര്യ വിദഗ്ധൻ മുഹമ്മദ് ഗാസി പറഞ്ഞു. സാധാരണ ഇടപാടായാലും ഓൺലൈൻ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗമായാലും…

Read More

ഒക്ടോബർ ഒന്നിന് എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കും; ഭൂരിഭാഗം പവലിയനുകളിലേക്കും പ്രവേശനം സൗജന്യം

ഒക്ടോബർ ഒന്നിന് എക്‌സ്‌പോ സിറ്റി വീണ്ടും തുറക്കുമ്പോൾ ബാക്കിയായ ഭൂരിഭാഗം പവലിയനുകളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എക്‌സപോ സമയത്ത് പണം മുടക്കി സന്ദർശിക്കേണ്ടിവന്ന പല ഇടങ്ങളിലേക്കും എൻട്രി ടിക്കറ്റുകളില്ലാതെ തന്നെ പ്രവേശിക്കാം. അലിഫ്-ദി മൊബിലിറ്റി പവലിയൻ, ടെറ-ദ സസ്‌റ്റൈനബിലിറ്റി പവലിയൻ എന്നിവ സെപ്തംബർ ഒന്നു മുതൽ തന്നെ സന്ദർശകരെ സ്വീകരിച്ച് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഈ പവലിയനുകളിലേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 50 ദിർഹം ടിക്കറ്റ് നിരക്ക് ഈടാക്കും. ഗാർഡൻ ഇൻ ദി സ്‌കൈയിലെ കറങ്ങുന്ന നിരീക്ഷണ…

Read More

പ്രവാസികൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ ചിലവ് 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെ

ഗൾഫിലേക്കു തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. സ്‌കൂളുകൾ തുറന്നതോടെ പ്രവാസി വിദ്യാർഥികളും വിമാനടിക്കറ്റ് നിരക്ക് വർധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണു ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കിൽ 5000-10,000 രൂപ വരെ നിരക്ക് കൂടും. ഒരാൾക്കു 40,000 രൂപയ്ക്കു മുകളിലാണ് വൺവേ നിരക്ക്. ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. 4 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള…

Read More

കാടുംചൂടിൽ വ്യവസായിക തൊഴിലാളികൾക്ക് ആശ്വാസമായി മുസഫയിൽ കൂൾ ഡൗൺ ബൂത്ത്

ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് വ്യവസായ തൊഴിലാളികൾക്ക് പുറത്ത് ജോലി ചെയ്യുന്നവർക്കും ആശ്വാസമേകാൻ അബുദാബിയിൽ മുസഫയിൽ തുറന്ന് കോൾഡ് ബൂത്തിന് ലഭിച്ചത് മികച്ച പ്രതികരണം. അബുദാബി പോലീസും മുനിസിപ്പാലിറ്റിയും ലൈഫ് കെയർ ആശുപത്രിയുമായി കൈകോർത്ത് സ്ഥാപിച്ച ബൂത്തിൽ ചൂടിൽ നിന്ന് ആശ്വാസം തേടി ഇതുവരെ എത്തിയത് ഇരുപതിനായിരത്തിലധികം തൊഴിലാളികൾ. മുസഫ ലൈഫ് കെയർ ആശുപത്രിക്ക് സമീപം സ്ഥാപിച്ച ബൂത്തിൽ മെഡിക്കൽ സേവനങ്ങളും വേനൽക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ പ്രതിരോധിക്കാനുള്ള പാനീയങ്ങളുമാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം സജ്ജീകരിച്ച കൂൾ ഡൗൺ ബൂത്തിൽ നഴ്‌സുമാർ അടക്കമുള്ള…

Read More

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസണിൻറെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം വരെ ഇളവ്

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസണിലേക്ക് ടിക്കറ്റ് നിരക്കും ഓഫറുകളും പ്രഖ്യാപിച്ചു. ഒക്ടോബർ 25നാണ് ദുബൈ ഗ്ലോബൽ വില്ലേജ് ആരംഭിക്കുക. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം വരെ ഇളവാണ് നൽകുന്നത്. 18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വാല്യൂ ടിക്കറ്റ് എടുക്കുന്നവർക്ക് ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിലായിരിക്കും പ്രവേശനം. പൊതു അവധി ദിനങ്ങളിലും പ്രവേശനമുണ്ടാകില്ല. എന്നാൽ, ‘എനി ഡേ’ ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ ദിവസവും പ്രവേശിക്കാം. ഗ്ലോബൽ വില്ലേജിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ…

Read More

യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം നാളെ തുറക്കും

യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ട് മാസത്തെ വേനൽ അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കും. യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷതിൻറെ ആരംഭമാണ് നാളെ. എന്നാൽ, ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദ ക്ലാസുകളാണ് നാളെ തുടങ്ങുന്നത്. ജൂലൈ രണ്ടുമുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിച്ചത്. ഏഷ്യൻ സ്‌കൂളുകളിൽ ഈ പാദത്തിലാണ് കലാകായിക മത്സരങ്ങളും പഠന യാത്രകളും നടക്കാറുള്ളത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം പരിപാടികൾ ഒന്നും പൂർണതോതിൽ…

Read More

ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ദുബൈ ഭരണാധികാരി

ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും എല്ലാവർക്കും ഉയർന്ന തലത്തിൽ സേവനങ്ങൾ നൽകിയതിനുള്ള പരിശ്രമങ്ങൾക്ക് അംഗീകാരമായാണിത്. 6,802 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്. ദുബൈ പൊലീസിലെ 4,141 പേർക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിലെ 323 പേർക്കും ദുബൈ ജിഡിആർഎഫ്എയിലെ 1,458 പേർക്കും ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിലെ മറ്റ് നിരവധി അംഗങ്ങൾക്കുമാണ് സ്ഥാനക്കയറ്റം…

Read More

അനന്തരാവകാശ തർക്ക പരിഹാരത്തിന് ദുബൈയിൽ പുതിയ കോടതി

അനന്തരാവകാശ തർക്കങ്ങൾ പരിഹരിക്കാൻ ദുബൈയിൽ പുതിയ കോടതി പ്രവർത്തനമാരംഭിക്കുന്നു. അടുത്തമാസം തുടങ്ങുന്ന കോടതിയിൽ എല്ലാ രാജ്യക്കാർക്കും വിവിധ മതസ്ഥർക്കും പരാതി നൽകാം. കേസുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് ഇവിടെ.  പരാതികൾ ആദ്യം ഒരു പ്രിപ്പറേറ്ററി ജഡ്ജി പരിശോധിക്കും. രമ്യമായ ഒത്തുതീർപ്പിന് ജഡ്ജി ശ്രമിക്കും. പരാതികൾ പരാജയപ്പെട്ടാലാണ് കോടതി കേസ് പരിഗണനയ്ക്ക് എടുക്കുക. അനന്തരാവകാശ തർക്ക കേസുകളിൽ വിധി വേഗത്തിലാക്കുകയാണ് പുതിയ കോടതിയുടെ ലക്ഷ്യം. ഇവിടെ കേസുകൾ ഒരു മാസത്തിനകം വിചാരണയ്‌ക്കെടുക്കണമെന്നും ഒരു വർഷത്തിനകം വിധി പറയണമെന്നും…

Read More