വിസ തട്ടിപ്പ് ;43 കാരനായ പ്രവാസിക്ക് രണ്ടു മാസം തടവ് ശിക്ഷ വിധിച്ച് യു എ ഇ കോടതി

 യൂറോപ്പിലേക്കും, യു എസിലേക്കും വിസ നൽകുന്നുണ്ടെന്നും, കുടിയേറാനാഗ്രഹിക്കുന്നവർക്ക് പ്രത്യേക ഓഫറുകളും വ്യാജ വാഗ്ദാനം നൽകി ആളുകളെ കബളിപ്പിച്ച 43 കാരനായ പ്രവാസിയെ യു എ ഇ കോടതി രണ്ടുമാസത്തെ തടവുശിക്ഷക്ക് വിധിച്ചു.സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയായിരുന്നു ഇയാൾ ആളുകളെ കബളിപ്പിച്ചത്. ലൈസെൻസ് ഇല്ലാതെ വാടക്ക് എടുത്ത മുറിയിൽ വ്യാജ സീലുകൾ പതിച്ച രസീതുകൾ നൽകി നിരവധി പേരുടെ കയ്യിൽ നിന്നും പണം തട്ടുകയും ചെയ്തിട്ടുണ്ട്. കമ്പനിക്ക് ലൈസൻസ് ഇല്ലെന്ന് സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. രാജ്യത്ത്…

Read More

വ്യവസായ മേഖലയിൽ അബുദാബി 1000 കോടി ദിർഹം നിക്ഷേപിക്കും ;13000 പേർക്ക് ജോലിസാധ്യതകൾ

2031 നോ ടകം വ്യവസായിക ഉത്പാദനമേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് 1000 കോടിയുടെ നിക്ഷേപം ചെയ്യുവാൻ അബുദാബി തീരുമാനിച്ചിരിക്കുന്നത്. 17200 കോടി ദിർഹത്തിലേക്ക് ഉല്പാദന മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്,. ഇതുവഴി 13600 -)ഓളം ജോലി സാധ്യതകളാണ് മേഖലയിൽ ഉണ്ടാവുക.എണ്ണ ഉത്പന്നങ്ങൾ കൂടാതെ മറ്റുൽപ്പന്നങ്ങളിൽനിന്നും വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാവസായിക മേഖലയുടെ വളർച്ചയ്ക്ക് വൻ ആനുകൂല്യങ്ങളാണ് അബുദാബി നൽകിവരുന്നത്. വ്യാവസായിക സ്ഥാപനങ്ങളുടെ മൂലധനം ഉൽപാദനത്തിലേക്കു മാറിയതോടെ 310 കോടി ദിർഹമായും ഉയർന്നു. അബുദാബിയിൽ…

Read More

നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ എ​​മി​​റേ​​റ്റി​​ലെ പൗ​​രന്മാർക്ക് 15800 വീടുകൾ വാഗ്ദാനം ചെയ്ത് ദുബായ് ഭരണാധികാരി

സ​​മൂ​​ഹ​​ത്തി​​ലെ എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും ഉ​​യ​​ർ​​ന്ന ജീ​​വിത നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അ​​ടു​​ത്ത നാ​​ലു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ എ​​മി​​റേ​​റ്റി​​ലെ പൗ​​രന്മാർക്ക് 15800 വീടുകൾ നിർമിച്ചു നൽകുന്ന സംയോജിത ഭവന പദ്ധതിക്ക് തുടക്കമായി.അ​​ൽ വ​​ർ​​ഖ, അ​​ൽ ഖ​​വാ​​നീ​​ജ്-2 എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി നി​​ർ​​മി​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം ദു​​ബൈ കി​​രീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായശൈ​​ഖ്​ ഹം​​ദാ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ ആ​​ൽ മ​​ക്​​തും നിർവഹിച്ചു. പൗരന്മാർക്ക് വീടുകൾ നൽകുക സംയോജിതറെസിഡൻഷ്യൽ കമ്യൂണിറ്റികൾ വികസിപ്പിക്കുക, ഉയർന്ന ജീവിത നിലവാരം നൽകുക, കുടുംബസ്ഥിരത ഉറപ്പാക്കുന്ന ഒരു സാമൂഹിക…

Read More

സമ്പദ്‌വ്യവസ്ഥ വികസനത്തിനായി പൊതു സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കും;പുതിയ നിയമം പ്രഖ്യാപിച്ചു.

യു എ ഇ യുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസനപരവും, സാമ്പത്തികവും, സംമൂഹികമായ പദ്ധതികളിൽ സ്വകാര്യമേഖലകൾക്ക് അവസരം സൃഷ്ടിച്ചുകൊണ്ടുള്ള പുതിയ നിയമം പുറത്തിറങ്ങി.സാമ്പത്തികവും സാമൂഹികവുമായ മൂല്യമുള്ള പദ്ധതികളിലെ സ്വകാര്യ മേഖലയുടെ നിക്ഷേപം വർധിപ്പിക്കാനും പ്രാദേശിക, ആഗോള വിപണികളിൽ മത്സരക്ഷമത കൂടാനും ഇതുപകരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത ആഗോളാടിസ്ഥാനത്തിൽ വിവിധ സന്ദർഭങ്ങളിൽ യു എ ഇ ഒന്നാമതെത്തിയിട്ടുണ്ട്. അതാതു കാലഘട്ടങ്ങളിൽ പൊതു മേഖലയുടെയും സ്വകാര്യ മേസൂചികയിൽ ഖലയുടെയും വികസനത്തിനും മുന്നേറ്റത്തിനും ഉതകുന്ന ഉചിതമായ നിയമങ്ങൾ യു എ…

Read More

അജ്മാനിൽ വാഹനാപകടം ;പെരിന്തൽമണ്ണ സ്വദേശി അന്തരിച്ചു

അജ്‌മാൻ അമ്മാൻ സ്ട്രീറ്റിൽ കാർ പാർക്ക് ചെയ്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശി ശ്രീലേഷ് ഗോപാലൻ (51)അന്തരിച്ചു. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലിചെയ്തുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ പോലീസ് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപെടുത്താൻ സാധിച്ചില്ല. പരേതനായ വട്ടകണ്ടത്തിൽ ഗോപാലത്തിന്റെയും കമലത്തിന്റെയും മകനാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ ശില്പ ; എൻ.എം.സി ഹോസ്പിറ്റൽ ഫാർമസിസ്ററ് . മകൻ: ശ്രാവൺ യുകെയിൽ വിദ്യാർത്ഥി, മകൾ ശ്രേയ,.

Read More

ആറുമാസത്തിനിടെ 99% കേസുകൾ ഓൺലൈൻ വഴി തീർപ്പാക്കി അബുദാബി

ലോകം മുഴുവൻ ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറിയതിനു പിന്നാലെ അബുദാബി കോടതിയും ഓൺലൈൻ സംവിധാനത്തിലേക്ക് ചുവടുവച്ചു. ബാങ്കിങ് സംവിധാനങ്ങൾ അടക്കം ഓൺലൈനിലേക്ക് മാറിയപ്പോൾ ഇതിന്റെ ഗുണം ഏറ്റവും ലഭിച്ചത് ജനങ്ങൾക്കാണ്. അതുകൊണ്ടുതന്നെ കോടതികളുടെ ഈ മാറ്റവും ആളുകൾക്കു ഗുണം ചെയ്തു വെന്നു മാത്രമല്ല ഓൺലൈൻ വഴി കേസുകളുടെ നിയമനടപടികൾ നടപ്പിലാക്കുന്നത് നിയമസംവിധാനത്തിന്റെ വേഗത വർധിപ്പിച്ചുവെന്നും, ആറു മാസത്തിനിടെ കെട്ടികിടക്കുന്ന കേസുകൾ അടക്കം 99% കേസുകൾക്കും തീർപ്പു കൽപ്പിക്കാൻ സാധിച്ചുവെന്നും അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് (എ‌ഡി‌ജെ‌ഡി) അറിയിച്ചു.ഓൺലൈൻ വഴി ലഭിച്ച…

Read More

പാകിസ്ഥാനെ തകർത്ത് റൺസുകൾ കൊയ്ത് ശ്രീലങ്ക

23 റൺസിന്മ  പാകിസ്ഥാനെ  മലർത്തിയടിച്ചുകൊണ്ടാണ് ഏഷ്യ കപ്പ്‌ ട്വന്റി 20 ക്രിക്കറ്റിൽ ശ്രീലങ്ക വിജയാശ്രീലാളിതരായത്ത്. ഏഷ്യ കപ്പ്‌ മത്സരവേദി ആതിഥേയത്വം നഷ്ടമായ സംഭവത്തിൽ മധുരപ്രതികാരമായി ഏഷ്യ കപ്പുമായാണ് ശ്രീലങ്ക മടങ്ങുന്നത്.ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യ കപ്പ്‌ സ്വന്തമാക്കുന്നത്. ഫൈനലിൽ ആദ്യം ബാറ്റിംഗ് ലഭിച്ച ശ്രീലങ്കക്ക് ആദ്യ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു.കാണിക്കളെ കണ്ണീരിലാഴ്ത്തിയ നിമിഷങ്ങളിൽ നിന്ന് ബാനുക രാജാപക്സയും,വാനിന്ദു ഹാസരംഗയും പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകായായിരിരുന്നു.അവസാന 10 ഓവറിൽ 103 റൺസുകളോടെ ശ്രീലങ്ക കത്തി ജ്വലിച്ചു. മറുപടി ബാറ്റിംഗിലേക്കെത്തിയ…

Read More

20ലക്ഷം ദിർഹം ആസ്തിയുള്ളവർക്ക്​ ഗോൾഡൻ വിസ വാഗ്​ദാനവുമായി അധികൃതർ

ദുബൈയില്‍ കൂടുതൽ നിക്ഷേപകർക്ക്​ ഗോൾഡൻ വിസാ വാഗ്​ദാനവുമായി അധികൃതർ. ദുബൈ എമി​റേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക്​ ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും. വിവിധ നിർമാണ കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ്​​ ഗോൾഡൻ വിസയുടെ വിപുലീകരണം നിക്ഷേപകരെ ദുബൈയിലേക്ക്​ കൂടുതലായി ആകർഷിക്കുകയാണ്​ ഗോൾഡൻ വിസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്​. . പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾടിപ്​ൾ എൻട്രി വിസയും അടുത്ത മാസം മൂന്ന്​ മുതൽ നടപ്പിലാകും. ഇതിന്‍റെ അനുബന്ധമായാണ്​ കൂടുതൽ​ നിക്ഷേപകർക്ക്​…

Read More

വ്യാജ മസ്സാജ് സന്ദേശത്തിൽ കുടുങ്ങി ഷാർജയിലെ ഇന്ത്യൻ പ്രവാസി: നഷ്ടമായത് 47000 ദിർഹം

ഷാർജ യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയെ മസാജ് ചെയ്യുന്നതിനായി അപ്പാർട്ട്‌മെന്റിലേക്ക്  വിളിച്ചു വരുത്തി 47,000 ദിർഹം കൊള്ളയടിച്ച ആഫ്രിക്കൻ സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.അപ്പാർട്മെന്റിൽ എത്തിയ ശേഷം കത്തി ചൂണ്ടി ബാങ്ക് അക്കൗണ്ടിലെ പണം കൊള്ളയടിക്കുകയായിരുന്നു സംഘം. ഷാർജയിലെ അൽ മജാസ് പരിസരത്ത് ഞായറാഴ്ച പകലാണ് സംഭവം. ഒരു ഫേസ്ബുക്ക് മസാജ് സേവന പരസ്യം വന്നതിനെ തുടർന്ന് മസ്സാജിന് താല്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാൾ. ശേഷം സന്ദേശം അയച്ച യുവതി വാട്സപ്പിൽ ഫോട്ടോ അയച്ചു കൊടുക്കുകയും ഫ്ലാറ്റിലേക്ക് വരാൻ…

Read More

ഇസ്ലാം വിരുദ്ധ ഉള്ളടക്കം, നെറ്റ്​ഫ്ലിക്സിന് മുന്നറിയിപ്പുമായി യുഎഇ ​

രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ‘നെറ്റ്​ഫ്ലിക്സ്​’ ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രം​ഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ്​ ഈ ആക്ഷേപം ഉന്നയിച്ചത്​. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ഗൾഫ്​ രാജ്യങ്ങളുടെ സംയുക്​ത യോഗത്തിന്​ പിന്നാലെയാണ്​ യു.എ.ഇ ഇതുമായി…

Read More