
പുതുവർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സമ്മാനിക്കാനൊരുങ്ങി അബുദാബി
പുതുവർഷത്തിൽ ലോകവിസ്മയമൊരുക്കാനൊരുങ്ങുകയാണ് അബുദാബി. ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്കാണ് അബുദാബിയിൽ ഒരുങ്ങുക. തീം പാർക്കുകളുടെ ദ്വീപായ യാസ് ഐലൻഡിലാണ് കരയിലെ ഈ കടൽകൊട്ടാരം ഒരുങ്ങുന്നത്. . 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ സജ്ജമാക്കുന്ന സീ വേൾഡിൽ 5. 8 കോടി ലിറ്റർ ജലം ഉൾക്കൊള്ളും. വിവിധയിനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി 68,000ൽ ഏറെ സമുദ്ര ജീവികളും ഉൾകൊള്ളുന്ന ദൃശ്യ വിസ്മയം 2023ൽ ജനങ്ങൾക്കായി തുറന്നു നൽകും….