കഴിഞ്ഞ ഒന്നര വർഷത്തിൽ യു എ ഇ യിൽ പിടിച്ചെടുത്തത് 1610 വ്യാജ യാത്ര രേഖകൾ

ദുബൈലേക്കെത്തുന്ന യാത്രക്കാരെ മികച്ച രീതിയിൽ സ്വാഗതം ചെയ്യുവാനും, വ്യാജ രേഖകളിൽ എത്തുന്നവരെ അതിർത്തിയിൽ നിന്ന് തന്നെ പിടികൂടാനുമായി 1357 സുരക്ഷ ഉദ്യോഗസ്ഥരെയാണ് രാജ്യം വിമാനത്താവളങ്ങളിൽ വിന്യസിപ്പിച്ചിട്ടുള്ളത്. എക്സാമിനേഷൻ സെന്ററിന്റെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഒന്നരവർഷത്തിനുള്ളിൽ 1610 വ്യാജ യാത്ര രേഖകൾ രേഖകൾ കണ്ടെടുത്തതായി ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്(​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) മേ​ധാ​വി ല​ഫ്.മ​ദ്‌ അ​ൽ മ​ർ​റി വെ​ളി​പ്പെ​ടു​ത്തി. വ്യാജ യാത്ര രേഖകൾ കണ്ടെത്തൽ പാസ്സ്പോര്ട് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കഴിഞ്ഞ വർഷം…

Read More

പോലീസിൽ പരാതിപെട്ടതിന്റെ വൈരാഗ്യം ; സൗദിയിൽ ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി

 ജിദ്ദയിൽ അധ്യാപികയായ ഭാര്യയെ ഭർത്താവ് കത്തികൊണ്ട് കുത്തിക്കൊന്നു.തനിക്കെതിരെ പോലീസിൽ പരാതിപ്പെട്ടതിന്റെ ദേഷ്യത്തിലാണ് പ്രതി ഭാര്യയെ കുത്തികൊലപ്പെടുത്തിയത്. ശാരീരികമായ ഉപദ്രവങ്ങളെത്തുടർന്ന് യുവതി ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ സമൻസ് വന്നതിന്റെ ദേഷ്യത്തിൽ പ്രതി ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. സ്കൂളിൽ നിന്നും തിരിച്ചുവരികയായിരുന്ന യുവതിയെ ബലം പ്രയോഗത്തിലൂടെ അടുക്കളയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തനിക്ക് ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നു പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചു.പ്രതിയെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതേസമയം മരിച്ച സ്ത്രീയെയും പ്രതിയെയും…

Read More

യുഎഇയിൽ സ്വർണ വില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി.

സ്വർണ്ണം 22 കാരറ്റിന് ഗ്രാമിന് ഇന്നലെ രാത്രി മുതൽ 189 ദിർഹമായി കുറഞ്ഞു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ജൂലൈ 21ന് രേഖപ്പെടുത്തിയ 191.75 ആയിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലെ രാവിലെ 192 ദിർഹത്തിൽ വിപണനം ആരംഭിച്ച സ്വർണവില വൈകിട്ട് അൽപം മെച്ചപ്പെട്ട് 192.25ലേക്ക് ഉയർന്നെങ്കിലും രാത്രിയോടെ 3.25 ദിർഹം കുറഞ്ഞ് 189ലേക്കു കൂപ്പുകുത്തി. രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. രാത്രിയിലെ നിരക്കുമാറ്റം അറിഞ്ഞ് ജനങ്ങൾ ജ്വല്ലറിയിലേക്ക് എത്തിത്തുടങ്ങുമ്പോഴേക്കും കടകൾ അടച്ചുതുടങ്ങിയിരുന്നു. വിലക്കുറവിന്റെ…

Read More

ചരിത്രം ഈ ജൂത വിവാഹം : ചരിത്രത്തിലെ ഏറ്റവും വലിയ ജൂത വിവാഹത്തിന് സാക്ഷ്യം വഹിച്ച് യു എ ഇ

സഹിഷ്ണുതക്ക് ഏറെ പ്രാധാന്യം നൽകുന്ന യു എ യുടെ മണ്ണിൽ ജീവിക്കാനിഷ്ടപ്പെടുന്ന ജൂത ദമ്പതികൾ ഏഴു ദിവസം നീണ്ട ചടങ്ങുകളോടെ വിവാഹിതരായി. ഏഴു ഭൂഖണ്ഡങ്ങളെ സാക്ഷിയാക്കി, ഏഴു പ്രാർത്ഥനകൾ ചൊല്ലി, ഏഴു തവണ വലം വച്ചുകൊണ്ട് ജൂത ആചാരപ്രകാരമാണ് വധൂവരന്മാർ വിവാഹിതരായത്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൂത വിവാഹമായിരുന്നു അത്. 1500ൽ അധികം അതിഥികൾ, വിവിധ രാജ്യങ്ങളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ള പുരോഹിതർ, വിവിധ ഭാഷക്കാർ, വിവിധ സംസ്കാരങ്ങൾ എല്ലാം സമന്വയിച്ച വേദിയിലായിരുന്നു വിവാഹം. വിദേശത്തു…

Read More

ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് പുറത്തിറങ്ങി ; ദുബായിൽ ആപ്പിൾ സ്റ്റോറിന് മുൻപിൽ നീണ്ട നിര

എക്കാലത്തെയും ജനങ്ങളുടെ മികച്ച ബ്രാൻഡ് ആയ ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് പുറത്തിറങ്ങി. ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 14ന്റെ വില്‍പന യുഎഇയില്‍ ആരംഭിച്ചു. പുതിയ സീരീസുകൾ പുറത്തിറങ്ങുമ്പോൾ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പല ആപ്പിൾ സീരീസ് ഉപഭോക്താക്കളുടെയും രീതിയാണ്. ആദ്യം സ്വന്തമാക്കുന്നവരില്‍ ഉള്‍പ്പെടാനായി നൂറു കണക്കിന് പേരാണ് പുലര്‍ച്ചെ മുതല്‍ ദുബൈ മാളിന് മുന്നില്‍ കാത്തിരുന്നത്. ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരും രാവിലെ തന്നെ ഉപഭോക്താക്കളെ സ്വീകരിക്കാനെത്തിയിരുന്നു. രാവിലെ പ്രാദേശിക സമയം എട്ട് മണിക്കാണ് ഫോണ്‍ വില്‍പന…

Read More

പാം ജുമേറയിലെ ഏറ്റവും ചിലവേറിയ സിഗ്നേച്ചർ വില്ല ; വിറ്റത് 278 കോടി

ദുബായിലെ പാം ജുമേറയിലെ ഏറ്റവും ചിലവേറിയ പുതിയ വില്ല വിറ്റത് 128 ദശലക്ഷം ദിർഹത്തിന് (ഏതാണ്ട് 278 കോടിയിലേറെ രൂപ).വില്ലയിലുള്ള ഒലീവ് മരത്തിന് 1600 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. പാം ജുമൈറ ഫ്രണ്ട് ജിയിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. ഫ്രെയിംഡ് അല്ലൂർ എന്ന് വിളിക്കപ്പെടുന്ന സിഗ്നേച്ചർ വില്ലയ്ക്ക് 19,240 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. പ്രമുഖ ആർകിടെക്ട് എമ്രെ അരൊലത് ആണ് ഇതിന്‍റെ ശിൽപി. ബില്യണയേഴ്സ്സ് റോയിൽ അടുത്തിയ നിർമാണം പൂർത്തിയാക്കിയ വില്ല നാല് നിലകൾ ഉൾക്കൊള്ളുന്നു….

Read More

ഷാർജയിൽ 5 വയസുകാരനെ രക്ഷിച്ച പ്രവാസികളെ പോലീസ് ആദരിച്ചു

ഷാർജയിൽ അൽ തൗൺ കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലെ ജനലിൽ തൂങ്ങിക്കിടന്ന അഞ്ചു വയസ്സുകാരനെ രക്ഷിച്ച വഴിയാത്രക്കാരനെയും കാവൽക്കാരനെയും ഷാർജ പൊലീസ് ആദരിച്ചു. പ്രവാസികളായ ആദിൽ അബ്ദുൽ ഹഫീസിനെയും, കെട്ടിടത്തിന്റെ കാവൽക്കാരൻ നേപ്പാൾ സ്വദേശി മുഹമ്മദ് റഹ്മത്തുല്ലയെയുംമാണ് ഷാർജ പൊലീസ് തലവനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചത്. ഉയർന്ന നിലയിലെ ഫ്ലാറ്റിന്റെ ജനാലയിൽ അപകടകരമായി തൂങ്ങിക്കിടന്ന കുട്ടി കെട്ടിടത്തിന് അരികിലൂടെ നടന്നുപോവുകയായിരുന്ന ആദിൽ അബ്ദുൽ ഹഫീസിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ മുഹമ്മദ് റഹ്മത്തുല്ലയെ വിവരമറിയിച്ച് ഇരുവരും അപാർട്മെന്റിലേയ്ക്ക്…

Read More

ഓഫ് സീസൺ ആരംഭിച്ചു ; യു എ ഇ യിൽ നിന്നും നാട്ടിലേക്ക് ഇനി വെറും 6500 രൂപയ്ക്ക് യാത്ര ചെയ്യാം

ഓഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞ് 6500 രൂപയായി (300 ദിർഹം). ബാഗേജ് ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാണ് ഓഫ് പീക് സമയങ്ങളിൽ എയർലൈനുകൾ യാത്രക്കാരെ ആകർഷിക്കുന്നത്. അതേസമയം ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ നാലിരട്ടിയിലേറെ പണം നൽകണം. കൊച്ചി– ദുബായ് വൺവേ നിരക്ക് 25,000 രൂപയ്ക്കു മുകളിലാണ്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് അൽപംകൂടി വർധിക്കും. മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2000–3000 ദിർഹം (43,000–64,000…

Read More

സൗദി – ഇറാൻ ബന്ധങ്ങളിൽ ചർച്ചകൾ അനിവാര്യം ;പ്രത്യാശ പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടെറസ്

സൗദി – ഇറാൻ അധികാരികൾ തമ്മിൽ നടക്കുന്ന ചർച്ചകൾ പ്രദേശത്തെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടെറസ്.വെള്ളപ്പൊക്കത്തിൽ തകർന്ന പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന വാർത്താ സമ്മേളനത്തിനിലാണ് പ്രകൃതി ദുരന്തങ്ങളാൽ ദുരിദമനുഭവിക്കുന്ന രാജ്യങ്ങളെ ആഗോളതലത്തിൽ സഹായിക്കേണ്ടതിന്റെ ആവശ്യകത ഗുട്ടറസ് ഉന്നയിച്ചത്. ഭക്ഷ്യ അരക്ഷിതാവസ്ഥ, കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥകൾ, ഊർജ്ജ ദൗർലഭ്യം എന്നിവയുൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളും സിറിയ, യെമൻ, ലിബിയ എന്നിവിടങ്ങളിൽ നടക്കുന്ന പ്രാദേശിക…

Read More

പതിമൂന്നാം നിലയിൽ തൂങ്ങിക്കിടന്ന കുട്ടിയെരക്ഷിച്ച് അയൽവാസി

ഷാർജയിൽ അൽ തൗൺ ബിൽഡിങ്ങിന്റെ 13 -)o നിലയിൽ തൂങ്ങിയാടിയ അഞ്ചുവയസുകാരനെ രക്ഷിച്ച് അയൽവാസി. മാതാപിതാൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഉറങ്ങിക്കിടന്ന 5 വയസുകാരൻ ജനാലയുടെ അരികിൽ അപകടകരമാം വിധത്തിൽ തൂങ്ങി നിന്നത്. താഴെ നിന്നും ഇത് കണ്ട അയൽവാസി പെട്ടെന്ന് തന്നെ കുഞ്ഞിനടുത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് ആദെൽ അബ്‌ദേൽ ഹഫീസ് ഫ്ലാറ്റിന്റെ മുകളിലെ നിലയിൽ കുഞ്ഞിനെ അപകടകരമാം രീതിയിൽ കണ്ടതെന്നും, ഉടനെ തന്നെ സെക്യൂരിറ്റിയെ അറിയിക്കുകയും കുഞ്ഞിനെ രക്ഷിക്കാനായി മുകളിലേക്ക് ഓടുകയുമായിരുന്നു.ഫ്ലാറ്റിന്റെ…

Read More