പെൻഷൻ തുകകൾ നാളെ വിതരണം ചെയ്യും ജി. പി. എസ്.എസ്. എ

യു എ ഇ : .പെൻഷൻ ഉപഭോക്താകകൾക്കും ഗുണഭോക്താക്കൾക്കും 2022 ഒക്ടോബർ 27 വ്യാഴാഴ്ച തുക വിതരണം ചെയ്യുമെന്ന് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) അറിയിച്ചു.45,900 പെൻഷൻ ഉപഭോക്താക്കൾക്ക് 676 ദശ ലക്ഷം ദിർഹം പെൻഷനാണ് വിതരണം ചെയ്യുന്നത്. 2021 ഒക്ടോബറിൽ നിന്ന് 63 ദശലക്ഷം ദിർഹത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്നും ഈ സമയത്ത് വിതരണം ചെയ്ത പെൻഷന്റെ മൂല്യം 613 ദശലക്ഷം ദിർഹമാണെന്നും GPSSA അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 43,199 പേരായിരുന്നു പെൻഷൻ…

Read More

ആഗോളഗ്രമത്തിന്റെ മായാ വാതിൽ തുറന്നു, ഇനി ആഘോഷ രാവുകൾ

യുഎഇ : ദുബായിയുടെ വിസ്മയ ലോകത്തേക്ക് ഇന്ന് മുതൽ ആളുകൾ ഒഴുകിതുടങ്ങി.പേര് പോലെത്തന്ന ലോകത്താകമാനമുള്ള സംസ്കാരങ്ങളുടെ നേർകാഴ്ചയായിരിക്കും ഗ്ലോബൽ വില്ലേജിൽ കാണാനാവുക.അതുപോലെതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകളും ഗ്ലോബൽ വില്ലേജ് പ്രദർശനങ്ങൾ കാണാനും ആസ്വദിക്കാനും എത്തും. വിനോദവും, വില്പനയും, വിജ്ഞാനവും പരസ്പര പൂരകങ്ങളാകുന്ന ലോക മാതൃകയുടെ ആകെത്തുകയാണ് ഗ്ലോബൽ വില്ലേജ്. കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും നിരവധിയാളുകളൾ ഗ്ലോബൽ വില്ലേജ് കാണാനായെത്തുന്നത് ഒരു വശം.മലയാളികളടക്കം ഒട്ടേറെ പേരുടെ നേതൃത്വത്തിൽ ഗ്ലോബൽ വില്ലേജിൽ ലോക വിഭവങ്ങൾ സമ്മാനിക്കുന്ന ഭക്ഷണകേന്ദ്രങ്ങൾ,…

Read More

യു എ യിൽ സ്വകാര്യ മേഖലയിൽ തൊലിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്

അബുദാബി : യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധവ് ഉണ്ടായതായി റിപ്പോർട്ട്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം തൊഴിലാളികളാണ് മേഖലയിൽ കൂടുതലുള്ളത്.മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 54.44 ലക്ഷം തൊഴിലാളികൾ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കൊവിഡ് തീവ്രത കുറഞ്ഞതോടെ ഈ വർഷം നിർമാണ മേഖലകളിൽ പുതിയ കമ്പനികൾ ആരംഭിച്ചു.തന്മൂലം തൊഴിലാവസരങ്ങൾ കൂടിയതും പുതിയ വീസ നയവും രാജ്യത്തെ തൊഴിൽ മേഖലയെ ഗുണകരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ…

Read More

ഇനി പാം മോണോ റെയിൽ യാത്രക്കാർക്കും നോയൽ കാർഡ് ഉപയോഗിക്കാം

ദുബായ് : ഇനി മുതൽ പാം മോണോ റയിൽ യാത്രക്കാർക്കു നോൽ കാർഡ് ഉപയോഗിക്കാമെന്നു ദുബായ് റോഡ്സ് ആൻസ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു.പാം ജുമേറക്ക്‌ കുറുകെ വിവിധ കാഴ്ചകേന്ദ്രങ്ങളിലൂടെയുള്ള യാത്ര മാർഗ്ഗം കൂടിയാണ്.പ്രോപ്പർട്ടി   ഡെവലപേഴ്സായ നഖീലിന്റെ കീഴിലാണു മോണോ റയിൽ പ്രവർത്തിക്കുന്നത്. ഗോൾഡ്, സിൽവർ, ബ്ലു കളർ നോൽ കാർഡുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണെന്ന് കോർപറേറ്റ് ടെക്നോളജി സപോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് യൂസഫ് അൽ മുദാറെബ് പറഞ്ഞു. യാത്രക്കാർക്ക് അവരുടെ യാത്രാ നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനാണ്…

Read More

ആരോഗ്യ മേഖലയിൽ സ്വയം പര്യാപ്തതക്കൊരുങ്ങി യു എ ഇ

മെഡിക്കൽ ഉപകരണങ്ങൾ സ്വന്തമായ് നിർമ്മിച്ച് ആരോഗ്യ രംഗത്ത് സ്വയം പര്യാപ്തതക്കൊരുങ്ങുകയാണ് യുഎഇ. പദ്ധതിക്കായി വിവിധ മെഡിക്കല്‍സ്ഥാപനങ്ങളുമായി 26 കോടി ദിര്‍ഹത്തിന്റെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മെഡിക്കല്‍ സിറിഞ്ചുകള്‍ മുതല്‍ രക്തംശേഖരിക്കുന്ന ട്യൂബുകള്‍വരെ വ്യാവസായികാടിസ്ഥാനത്തില്‍ രാജ്യത്തിനകത്തുതന്നെ നിര്‍മിക്കാന്‍ പ്യൂവര്‍ഹെല്‍ത്ത് കമ്പനിയുമായാണ് ധാരണാപത്രം ഒപ്പിട്ടത്. മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും തദ്ദേശീയമായി ഉത്പാദിപ്പിക്കാനുള്ള വന്‍പദ്ധതിക്കാണ് ഇതോടു കൂടി തുടക്കം കുറിക്കുക. യു.എ.ഇ.യിലേക്ക് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപകരെയും നിര്‍മാതാക്കളെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അബുദാബി മെഡിക്കല്‍ ഡിവൈസ് കമ്പനി, അബുദാബി തുറമുഖഗ്രൂപ്പ്, അബുദാബി പോളിമര്‍…

Read More

സൂര്യഗ്രഹണം അറിയേണ്ടതെല്ലാം

യൂഎഇ : ഈ വർഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. യുഎഇയിൽ ഉച്ചയ്ക്ക് 2.40 ഓടെ യു എ യി ൽ സൂര്യഗ്രഹണം ആരംഭിക്കും. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.ഒരു ഭാഗിക സൂര്യഗ്രഹണ സമയത്ത്, ചന്ദ്രൻ, സൂര്യൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വിന്യസിക്കുന്നില്ല, കൂടാതെ ചന്ദ്രന്റെ നിഴലിന്റെ പുറം ഭാഗം മാത്രം –…

Read More

വാഹനാപകടമുണ്ടായ ശേഷം സ്ഥലത്തുനിന്നും മുങ്ങിയ പ്രതിയെ 5 മണിക്കൂറിൽ പിടികൂടി ഷാർജ പോലീസ്

ഷാര്‍ജ : കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സ്വദേശിയെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്. അപകടമുണ്ടായപ്പോള്‍ ഭയന്നു പോയെന്നും എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായെന്നും അറബ് സ്വദേശി പറഞ്ഞു. ഇതിനാലാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നാണ് ഇയാളുടെ വാദം. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ വിഭാഗം അപകടം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ട്രാഫിക് വിഭാഗം…

Read More

പുതിയ വീസകൾക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്നു യുഎഇ.

ദുബായ് : പുതിയ വീസകൾക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്നു യുഎഇ. പുതിയ വീസ അപേക്ഷകർ രാജ്യത്തുള്ള അംഗീകൃത കമ്പനികളുടെ ഇൻഷുറൻസ് പാക്കേജിന്റെ പരിധിയിലായിരിക്കണം. 5 വർഷം കാലാവധിയൂള്ള ടൂറിസ്റ്റ് വീസ, ചരക്ക് വാഹന ഡ്രൈവർമാക്ക് പ്രവേശിക്കാനുള്ള വീസ, ചികിത്സാവശ്യാർഥം നൽകുന്ന സന്ദർശക വീസ എന്നിവയെല്ലാം ലഭിക്കണമെങ്കിൽ അപേക്ഷകർ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായിരിക്കണം . വീസയ്ക്കുള്ള അപേക്ഷ നൽകുമ്പോൾ തന്നെ ഇൻഷൂറൻസ് വിശദാംശങ്ങൾ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഗോൾഡൻ വീസയ്ക്കും ഇൻഷുറൻസ് നിർബന്ധം ഗോൾഡൻ വീസയുള്ളവരുടെ കുടുംബാംഗങ്ങൾക്കു…

Read More

കോവിഡിനു ശേഷം തൊലിലാളികളുടെ എണ്ണത്തിൽ വർദ്ധനവെന്ന് ദുബായ് സ്വകാര്യ മേഖല

ദുബായ് : കോവിഡിനു ശേഷം തൊലിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി ദുബായ് സ്വകാര്യ മേഖല. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ കണക്കനുസരിച്ച് 54 ലക്ഷത്തിലധികം തൊഴിലാളികൾ സ്വകാര്യ മേഖലയിലുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 5.67 ലക്ഷം വർധനവുണ്ടായെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കോവിഡ് തീവ്രത കുറഞ്ഞതോടെ ഈ വർഷം നിർമാണ മേഖലകളിൽ പുതിയ കമ്പനികൾ വന്നതും ഗുണം ചെയ്തു. പുതിയ വീസ നയവും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമ പരിഷ്കരണവും യുഎഇ സംരംഭകർക്ക്…

Read More

മിറക്കിൾ ഗാർഡനിൽ തിങ്ങി നിറഞ്ഞ് ജനക്കൂട്ടം

ദുബായ് : പൂക്കൾ കൊണ്ട് മായാലോകം തീർത്ത ദുബായ് മിറക്കിൾ ഗാർഡനിലേക്ക് ആളുകൾ ഒഴുകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനം കൂടിയാണിത്. വിവിധ  ഒരുക്കിയ പുഷ്പങ്ങൾ കൊണ്ടുള്ള ഈ വിസ്മയലകത്തിന് 72000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഒന്നരക്കോടിയോളം പുഷ്പങ്ങളാണ് ഈ ഉദ്യാനത്തിന് വർണ്ണവൈവിധ്യമേകുന്നത്. സ്മർഫ് വില്ലേജ് തന്നെയാണ് ഇത്തവണയും മിറക്കിൾ ഗാർഡനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സ്മർഫുകളുടെ ലോകം ഇക്കുറി കൂടുതൽ വിശാലമാണ്. നടപ്പാതയോട് ചേർന്നൊരുക്കിയിരിക്കുന്ന വാട്ടർ മില്ലും സന്ദർശകരെ ആകർഷിക്കും. ലോക റെക്കോർഡിൽ ഇടം പിടിച്ച…

Read More