
കേരളപ്പിറവിയിൽ എയർ ഇന്ത്യ കണ്ണൂർ – ദുബായ് സർവീസ് ആരംഭിക്കും
യുഎഇ : എയർ ഇന്ത്യാ എക്സ്പ്രസ് പുതിയ സർവീസുകൾ ആരംഭിക്കുന്നു.ദുബായിൽനിന്ന് കണ്ണൂരിലേക്കും ഷാർജയിൽനിന്ന് വിജയവാഡയിലേക്കുമാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നവംബർ ഒന്നിന് ആരംഭിക്കുന്ന ദുബായ്–കണ്ണൂർ–ദുബായ് സർവീസ് മലയാളികൾക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ കേരളപ്പിറവി സമ്മാനമായി. ടിക്കറ്റ് നിരക്ക് 300 ദിർഹം.ഏകദേശം 7000 ഇന്ത്യൻ രൂപയ്ക്ക് താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കും. കണ്ണൂർ – ദുബായ് സർവീസ് ആഴ്ചയിൽ 4 സർവീസുകളായിരിക്കും ഉണ്ടായിരിക്കുക.ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ…