ഇന്ത്യൻ എക്സ്പ്രസ്സ് വിമാനം വൈകി, ദുരിതത്തിലായത് 150 യാത്രക്കാർ

ഷാര്‍ജ: സാങ്കേതികത്തകരാർ മൂലം ഷാർജയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത് . രാവിലെ 8ന് പുറപ്പെടേണ്ട വിമാനമായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് വൈകിയത് . യുഎഇ സമയം രാവിലെഎട്ടു മണിക്ക് പുറപ്പെടേണ്ട വിമാനമാണിത്. എന്നാല്‍ മണിക്കൂറുകളോളം കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റിയ ശേഷം തിരിച്ചിറക്കി.150ലേറെ യാത്രക്കാരാണ് ദുരിതത്തിലായത്. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്…

Read More

ആഴ്ചകളോളം ഗൾഫിലെ അടച്ചിട്ടമുറിയിൽ ; അവസാനം രക്ഷപെട്ട് നാട്ടിലേക്ക് മടക്കം

ദുബായ് : തൊഴിൽ വിസയെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പിനിരയായ കൊല്ലം യുവതി നാട്ടിലേക്ക് മടങ്ങി. തൊഴിൽ വിസയിൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവതിയെ കഴിഞ്ഞ വർഷം യഎയി ലേക്ക് എത്തിച്ചത്. എന്നാൽ ജോലി ചെയ്യിക്കാതെ മുറിയിൽ അടച്ച് പൂട്ടിയിടുകയായിരുന്നു. പാസ്പോർട്ട് കാലാവധി തീർന്നതിനു ശേഷവും പുതിയ വിസ അടിക്കാതിരിക്കുകയും ഭീഷണികൾ തുടരുകയും ചെയ്ത സാഹചര്യത്തിൽ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു.തുടർന്ന് സാമൂഹിക പ്രവർത്തകരുടെ അടുത്ത് എത്തുകയും, എംബസ്സി വഴി നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കുകയുമായിരുന്നു. ഒരുവർഷം നീണ്ട ഇരുണ്ട പ്രവാസത്തിനുശേഷമാണ് സീന…

Read More

സാങ്കേതിക തകരാർ, ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടു ; ഒരു മണിക്കൂറിൽ പുനക്രമീകരിച്ച് ആർ ടി എ

ദുബായ് : സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ മെട്രോ ഗതാഗത തടസം ഒരു മണിക്കൂറിൽ പുനക്രമീകരിച്ച് ദുബായ് ആർ ടി എ. ഇന്ന് രാവിലെ 10 മണിയോടെയാണ് ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടത് . മെട്രോ റെഡ് ലൈനിൽ ഡിഎംസിസി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലാണ് തകരാർ സംഭവിച്ചത്. എന്നാല്‍ ഒരുമണിക്കൂറിനുള്ളിൽ പ്രശ്‍നം പരിഹരിച്ച് സര്‍വീസുകള്‍ പുനഃരാരംഭിച്ചു. മെട്രോയിൽ ചില സാങ്കേതിക തകരാറുകളായിരുന്നുവെന്നും ഇത് പരിഹരിച്ചുവെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ട്വീറ്റ് ചെയ്തു.

Read More

യു എ ഇ യിൽ താമസിക്കുന്ന വിദേശികളുടെ വിവാഹമോചനകേസുകൾ പരിഗണിക്കാൻ ദുബായ് കോടതിക്ക് യോഗ്യത

അബുദാബി : യുഎഇയിൽ വസിക്കുന്ന ബ്രിട്ടിഷ് ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കാൻ അബുദാബി കോടതിക്ക് യോഗ്യതയുണ്ടെന്ന് യുകെ കോടതി വിധിച്ചു.അബുദാബി കുടുംബ കോടതി വിധി ചോദ്യം ചെയ്ത് ബ്രിട്ടിഷ് ഹൈക്കോടതിയിൽ വനിത ഫയൽ ചെയ്ത കേസിലാണ് സുപ്രധാന വിധി.യുഎഇയിൽ വസിക്കുന്ന മുസ്ലിംകൾ അല്ലാത്ത വിദേശികൾക്ക് രാജ്യാന്തര നിയമ പ്രകാരം നീതി ഉറപ്പാക്കുന്നതിനും അവകാശങ്ങൾ ‍സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അബുദാബി സിവിൽ കുടുംബ കോടതി സ്ഥാപിച്ചതെന്നു ജസ്റ്റിസ് എഡ്വേർഡ് ഹെസ് പറഞ്ഞു.

Read More

നികുതിയടക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ സജ്ജമാക്കി അതോരിറ്റി

അബുദാബി : നികുതിയടക്കുവാൻ ഇടപാടുകൾ ലളിതമാക്കി യു എ ഇ. നിലവിലെ ഇ ദിർഹം സംവിധാനം നിർത്തലാക്കികൊണ്ട് നികുതി അടയ്ക്കാൻ നവീന ഓൺലൈൻ (മഗ്നാതി) പോർട്ടലാണ് ഫെഡറൽ ടാക്സ് അതോറിറ്റി സജ്ജമാക്കിയിരിക്കുന്നത് . മൂല്യവർധിത നികുതി (വാറ്റ്), എക്സൈസ് നികുതി, മറ്റു നികുതികൾ എന്നിവ മഗ്നാതിയിലൂടെ അടയ്ക്കാം. സുരക്ഷ ഉറപ്പാക്കി ലളിത നടപടികളിലൂടെ വേഗത്തിൽ ഇടപാട് പൂർത്തിയാക്കാം എന്നതാണു പ്രത്യേകത. ജനറേറ്റഡ് ഇന്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പർ (ജിഐബാൻ) ഉപയോഗിച്ച് ഇടപാടുകാരുടെ അക്കൗണ്ടിൽനിന്ന് നേരിട്ടു നികുതി അടയ്ക്കാനും…

Read More

മൊബൈലിൽ വരുന്ന അജ്ഞാത സന്ദേശങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ നിർദേശം നൽകി ദുബായ് പോലീസ്

ദുബായ് : വിദേശ നമ്പറുകളിൽ നിന്നും വരുന്ന മെസ്സേജുകൾ അവഗണിക്കണമെന്നും കെണികളിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. അജ്ഞാത മൊബൈൽ സന്ദേശങ്ങളിലൂടെ ലഹരിക്കെണിയിൽ വീഴ്ത്തുന്ന സംഘങ്ങൾ സജീവമായ സാഹചര്യത്തിലാണ് പോലീസ് നിർദേശം മുന്നോട്ട് വച്ചത്. മൊബൈൽ ഫോണിലേക്കു സന്ദേശം അയച്ചു ലഹരി മരുന്നുകൾ കച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിലായതോടെ ബോധവൽക്കരണ പരിപാടികൾക്കു പൊലീസ് തുടക്കമിട്ടു. സംഘത്തിന്റെ കയ്യിൽ നിന്നു 200 കിലോ ലഹരി മരുന്നുകളാണ് പൊലീസ് പിടികൂടിയത്. ‘ഇടപെടരുത്, പ്രതികരിക്കരുത്, പ്രചാരകരാവരുത്’ എന്ന…

Read More

ഇന്റർനെറ്റ് കോളുകൾക്കായി അംഗീകരിക്കാത്ത ആപ്പുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് യു എ ഇ

യു എ ഇ : ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി ( ടി ഡി ആർ എ ) അംഗീകരിക്കാത്ത ആപ്പുകൾ ഇന്റർനെറ്റ് വഴിയുള്ള ഫോൺ കോളുകൾക്കായി ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് യു എ ഇ മന്ത്രാലയം അറിയിച്ചു. നിലവിൽ മൈക്രോസോഫ്ട് ടീംസ്, സ്കൈപ്പ് ഫോർ ബിസിനസ്, സൂം, ബ്ലാക്ക് ബോർഡ്, ഗൂഗിൾ ഹാങ്ങ് ഔട്ട് മീറ്റ്, സിസ്കോ വെബക്സ്, അവായ സ്പേസസ്, ബ്ലൂ ജീൻസ്‌, സ്ലാക്ക്, ബോട്ടിം 13, എത്തിസലാത് ക്‌ളൗഡ്‌…

Read More

ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പുതു തലമുറയിലെ വി​ദ​ഗ്​​ധ​ന്മാർ അനിവാര്യം ; ദുബായ് പോലീസ്

ഷാ​ർ​ജ : ഡിജിറ്റൽ കുറ്റകൃത്യങ്ങളുടെ ലോകത്ത് പുതു തലമുറയിലെ വിദഗ്ദ്ധന്മാരെ നിയമിക്കണമെന്ന അവശ്യവുമായി ദു​ബൈ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ചീ​ഫ് ല​ഫ്. ജ​ന​റ​ൽ ദാ​നി ഖ​ൽ​ഫാ​ൻ ത​മീം. കാലം വളരുന്നതിനോടൊപ്പം കുറ്റകൃത്യങ്ങളുടെ സ്വഭാവ രീതിയും മാറി. സൈബർ ലോകത്താണ് ഇന്ന് ഏറ്റവും വലിയ കുറ്റകൃത്യങ്ങൾ നടക്കുന്നത്. ഷാ​ർ​ജ​യി​ൽ ന​ട​ന്ന പൊ​ലീ​സ്​ ഉ​ച്ച​കോ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യം അ​​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നാ​യി പു​തു​ത​ല​മു​റ​യി​ലെ വി​ദ​ഗ്​​ധ​രെ റി​ക്രൂ​ട്ട്​ ചെ​യ്യേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലേ​ക്ക്​ മാ​റി​യി​രി​ക്ക​യാ​ണ്. തീ​വ്ര​വാ​ദി​ക​ൾ​ക്ക്​ ഇ​നി…

Read More

നവംബർ മുന്നിന് പതാകദിനം ആചരിക്കും

ദുബായ് : പത്താമത് ദേശീയ പതാകദിനം നവംബർ മൂന്നിന് സമുചിതമായി ആചരിക്കാൻ യു.എ. ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ആഹ്വാനം ചെയ്തു. മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്നും ദിനാചരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപതാക രാജ്യത്തിന്റെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്നും എക്കാലവും അത് നേട്ടങ്ങളുടെയും വിശ്വസ്തതയുടേയും പൂർത്തീകരണത്തിന്റെ പ്രതീകമായി ആകാശ ഉയർന്നുപറക്കുമെന്നും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു. മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 11നാണ്…

Read More

വാഹനാപകടത്തിൽ മരിച്ച പയ്യന്നുർ സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കും

ഫുജൈറ : ഫുജൈറയിൽ വാഹന അപകടത്തിൽ മരിച്ച പയ്യന്നൂർ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കും. രാമന്തളി തഖ്‌വാ പള്ളിക്ക് സമീപത്തെ എം.എൻ.പി.ജലീൽ (43), പെരളം കൈരളി വായനശാലയ്ക്ക് സമീപത്തെ നങ്ങാരത്ത് സുബൈർ (45) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്.  എം. എൻ. പി ജലീൽ – ബന്ധുക്കൾ  (പിതാവ് :മഹമൂദ്, മാതാവ് :എം.എൻ.പി.ആമിന, ഭാര്യ: യാസ്മിന, മക്കൾ: ജമാന, ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, തജീമ, നസീറ.)  സുബൈർ – ബന്ധുക്കൾ …

Read More