സൗദിയിൽ ഓരോമണിക്കൂറിലും ശരാശരി 7 വിവാഹമോചനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ട്

  റിയാദ് :സൗദി അറേബ്യയിൽ വിവാഹമോചനങ്ങളുടെ കണക്ക് പ്രതിദിനം ഉയർന്നുവരികയാണ്. പ്രതിദിനം 168 വിവാഹ മോചനങ്ങൾ നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. പ്രതിദിനം 168 കേസുകൾ എന്ന് പറയുമ്പോൾ ഓരോ മണിക്കൂറിലും ശരാശരി ഏഴ് വിവാഹമോചന കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്ക് അനുസരിച്ച് 2020ലെ അവസാന കുറച്ച് മാസങ്ങളില്‍ ആകെ 57,595 വിവാഹ മോചന കേസുകളിലാണ് വിധി പറഞ്ഞിട്ടുള്ളതെന്ന് അല്‍ യോം ദിനപ്പത്രം…

Read More

വാഹനങ്ങളുടെ ചില്ലു തകർത്ത് മോഷണം ; സൗദി പൗരനടക്കം മൂന്ന് പേർ പിടിയിൽ

റിയാദ് : സൗദി അറേബ്യയിൽ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് വിലപിടിച്ച വസ്തുക്കള്‍ കൊള്ളയടിക്കുന്ന സംഘം പിടിയിൽ. ജിദ്ദ പൊലീസാണ് നഗരത്തിൽ നിന്ന് മൂന്നംഗ സംഘത്തെ പിടികൂടിയത്. സൗദി പൗരൻ അടങ്ങുന്ന സംഘമാണ് പിടിയിലായിരിക്കുന്നത്. സംഘത്തിലുള്ള രണ്ടു പേര്‍ യമനി പൗരന്മാരാണ്. മുന്തിയ ഇനം വാഹനങ്ങൾ തിരഞ്ഞുപിടിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യലാണ് സംഘത്തിന്റെ രീതി.ചില്ലുകൾ തകർത്ത് വാഹനങ്ങളിൽ നിന്ന് മോഷണം പതിവായതോടെ ആളുകൾ പരാതിയുമായെത്തുകയായിരുന്നു. തുടർന്ന് സംഘത്തെ പിടികൂടുകയായിരുന്നു. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന്…

Read More

60000 ലഹരിഗുളികകളോടെ സൗദിയിൽ മൂന്ന് വിദേശികൾ പിടിയിൽ

  റിയാദ് : മയക്കുമരുന്ന് കേസിൽ സൗദിയിൽ മൂന്ന് പേർ കൂടി പിടിയിൽ. മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മൂന്നു വിദേശികളെ ജിദ്ദയില്‍ നിന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ്ചെയ്തത് . രണ്ടു സുഡാൻ പൗരന്മാരും ഒരു ഫലസ്തീൻ പൗരനുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ 60,000 ലഹരി ഗുളികകള്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. അതേസമയം രാജ്യത്ത് താമസ, തൊഴിൽ,…

Read More

ജിദ്ദയിൽ കുടുങ്ങി ആളുകൾ, നേരം വൈകി സ്‌പൈസ് ജെറ്റ്

ജിദ്ദ : ജിദ്ദയിൽ നിന്നു കോഴിക്കേട്ടേക്ക് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നും വൈകി. സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് അനിശ്ചിതമായി വൈകിയത് . ഇന്നലെ രാത്രി 9.50ന് കോഴിക്കോട്ടേക്കു പുറപ്പെടേണ്ട വിമാനമാണു വൈകുന്നത്. ഇന്നലെ രാത്രി ഷെഡ്യൂൾ ചെയ്ത വിമാനം ഇന്ന് രാവിലെ ഒൻപത് മണിക്ക് പുറപ്പെടുമെന്നായിരുന്നു യാത്രക്കാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ജിദ്ദ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരോട് വിമാനം എത്തിയിട്ടില്ല എന്ന അറിയിപ്പാണ് അധികൃതർ നൽകിയത്. ഇന്നുച്ചക്ക് രണ്ടു മണിക്കു കരിപ്പൂരിൽ നിന്നു പുറപ്പെടുന്ന വിമാനം ഇവിടെ എത്തിയ…

Read More

നിക്ഷേപം ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങി സൗദി

റിയാദ്: വിദേശ രാജ്യങ്ങളിൽ അഞ്ച് കമ്പനികൾ സ്ഥാപിക്കാനൊരുങ്ങി സൗദി.ജോർദാൻ, ബഹ്റൈൻ, സുഡാൻ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലാണ് കമ്പനികൾ സ്ഥാപിക്കുന്നത്.നിക്ഷേപം ലക്ഷ്യമിട്ട് സൗദി പൊതുനിക്ഷേപ ഫണ്ടാണ് കമ്പനികൾ സ്ഥാപിക്കുന്നത്.  റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയത്.  കഴിഞ്ഞ ആഗസ്റ്റിൽ സൗദി ഈജിപ്ഷ്യൻ ഇൻവെസ്റ്റ്‌മെൻറ് കമ്പനി ആരംഭിച്ചതിന്റെ തുടർച്ചയാണിത്. നിക്ഷേപങ്ങളുടെ മൂല്യം 90 ശതകോടി റിയാൽ (24 ശതകോടി യു.എസ് ഡോളർ) വരെ എത്തിക്കാനാണ് ഇതിലൂടെ…

Read More

സൗദിയിൽ ഡ്രൈവിങ്ങ് ലൈസെൻസിനു കൈക്കൂലി കൈപറ്റിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ വ്യാജ ലൈസെൻസ് കേസിൽ ഉദ്യോഗസ്ഥൻ പിടിയിൽ. ഡ്രൈവിങ്ങ് ലൈസെൻസ് വ്യാജമായി നിർമ്മിക്കുകയും പ്രവാസികളുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുകയുമായിരുന്നു. ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.

Read More

പകർച്ചപ്പനിക്കെതിരെ വാക്‌സീൻ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.

സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ ഇൻഫ്‌ലുവൻസ വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. സീസണൽ ഇൻഫ്‌ലുവൻസ ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ നിർബന്ധമായും വാക്‌സീൻ എടുക്കണം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ, വിറയൽ, തലവേദന തുടങ്ങിയവയാണ് സീസണൽ ഇൻഫ്‌ലുവൻസയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശ്വാസോച്ഛാസത്തിലൂടെ സമീപത്തുള്ളവരിലേക്ക്…

Read More

പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചെത്തിയാൽ ബൊള്‍വാര്‍ഡ് സിറ്റിയില്‍ പ്രവേശനം സൗജന്യം,

റിയാദ് : മൂന്നാമത് റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ‘ഹൊറര്‍ വീക്കെന്‍ഡ് ആഘോഷിക്കാനൊരുങ്ങി സൗദി. ആഘോഷങ്ങളുടെ ഭാഗമായി പേടിപ്പെടുത്തുന്ന വസ്ത്രം ധരിക്കുന്നവർക്ക് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും .രണ്ട് ദിവസം മാത്രമാണ് ഇത്തരമൊരു ഓഫര്‍ ലഭിക്കുകയെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. സൗദി അറേബ്യയിലെ സീസണൽ ഫെസ്റ്റിവലാണ് റിയാദ് സീസൺ ഫെസ്റ്റിവൽ.കലാ സാംസ്കാരിക, വിനോദ, വാണിജ്യ,…

Read More

സൗദിയിൽ ഇനി ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ കാലാവധിക്ക് 7 ദിവസം മുൻപ് വരെ വിസ പുതുക്കാം

റിയാദ് : വ്യക്തികൾക്കുള്ള സന്ദർശന വിസകള്‍, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാമെന്ന് സൗദി. സന്ദർശന വിസയെടുത്ത സ്‍പോൺസറുടെ ‘അബ്ശീർ’ അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശന വിസാ കാലാവധി ആറുമാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ വിസ പുതുക്കണമെങ്കിൽ കാലാവധി നീട്ടുന്നത് വൈകിയതിനുള്ള പിഴ ഒടുക്കേണ്ടിവരും. സന്ദർശക വിസ താമസ…

Read More

വാട്സാപ്പിലൂടെ ലൈംഗിക ബന്ധത്തിന് ക്ഷണം, നാലര വർഷം ജയിൽ ശിക്ഷ വിധിച്ച് സൗദി കോടതി

റിയാദ് : വിവാഹിതയായ സ്ത്രീക്ക് വാട്സപ്പിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ക്ഷണിച്ചു കൊണ്ടുള്ള മെസേജ് അയച്ച സൗദി പൗരന് നാലര വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി.യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു .ആറുമാസത്തെ അച്ചടക്ക നടപടിയും കോടതി വിധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയിലെ ക്രിമിനല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിന് പ്രതി ഉപയോഗിച്ച വാട്‌സാപ്പ് അക്കൗണ്ട് റദ്ദാക്കാനും ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് പബ്ലിക്…

Read More