ജിദ്ദയിൽ സന്ദർശക വിസയിലെത്തിയ യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ

റിയാദ് :സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭര്‍ത്താവ്. പിതാവ്: അബൂബക്കര്‍, മാതാവ്: സാജിദ.

Read More

സൗദി ദേശീയ ഗെയിംസിൽ വീണ്ടും സ്വർണം വാരി മലയാളി

റിയാദ് : സൗദി അറേബ്യൻ ദേശീയ ഗെയിംസിൽ വീണ്ടും സ്വർണ്ണം വാരി മലയാളി. ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസിലാണ് ഇന്ത്യൻ വിദ്യാർഥി സ്വർണമെഡൽ നേടിയത്.ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലിസ്റ്റ് ഇന്റർനാഷനൽ സ്കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ മെഹാദ് ഷാക്കാണ് പുരുഷവിഭാഗത്തിൽ സ്വർണം ലഭിച്ചത്. 10 ലക്ഷം റിയാലാണ് സമ്മാനത്തുക. ഇത് ഏകദേശം രണ്ട് കോടിയിലേറെ ഇന്ത്യൻ രൂപയാണ്. വനിതാവിഭാഗം സിംഗിൾസിൽ ഇതേ സ്കൂളിലെ തന്നെ 11-ാം ക്ലാസുകാരി, കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസക്ക് സ്വർണ മെഡൽ…

Read More

ഖത്തറിലേക്ക് പോകുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കും ; സൗദി ജവാസാത്ത്

ജിദ്ദ : ലോക കപ്പ് ആവേശം ലോകംമുഴുവൻ പടർന്നു പിടിക്കുമ്പോൾ സൗദിയിൽനിന്നും ഖത്തറിലേക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ പോകുന്നവർക്ക് എല്ലാ സേവനങ്ങളും ചെയ്യാൻ സജ്ജമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. കര, വ്യോമ മാർഗങ്ങളിലൂടെ ഈ മാസം ഒന്നിനും ഡിസംബർ 23നും ഇടയിൽ ഹയാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത പാസ്പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. കര, വ്യോമ മാർഗങ്ങളിലൂടെ ദോഹയിലേക്ക് പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ…

Read More

സൗദി അറേബ്യയില്‍ 19 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

റിയാദ് : സൗദി അറേബ്യയില്‍ റിയാദിലെ വെയര്‍ഹൗസില്‍ യന്ത്രങ്ങള്‍ക്കുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച 19 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി . സൗദി ലഹരി വിരുദ്ധ പൊലീസാണ് ഇവ പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ 9 പേർ അറസ്റ്റിലായി. ഒമാനിലെ ലഹരി വിരുദ്ധ ഏജന്‍സിിയും സൗദി കാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗം വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി പറഞ്ഞു. യന്ത്രങ്ങൾക്കുള്ളിൽ വിദഗ്‌ധമായി ഒളിപ്പിച്ച നിലയിലാണ്…

Read More

സൗദിയിലെ ആദ്യ ഇലക്ട്രിക് കാർ ബ്രാൻഡ് , സീർ

റിയാദ് : സൗദി അറേബ്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന ആദ്യ സൗദി ബ്രാന്‍ഡ് ആയി സീര്‍ കമ്പനി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ സൗദി ഇലക്ട്രിക് കാര്‍ വ്യവസായത്തിന് തുടക്കം കുറിക്കുകയാണ്. സീര്‍ കമ്പനി 56.2 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2034 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 3,000 കോടി റിയാല്‍ കമ്പനി സംഭാവന ചെയ്യുകയും പ്രത്യക്ഷമായും പരോക്ഷമായും…

Read More

സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിൽ പോവാൻ അവസരം ; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

റിയാദ് : വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്ക് സഹായവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. ഇഖാമ പുതുക്കാന്‍ കഴിയാതെയും ഹുറൂബ് ഉള്‍പ്പെടെ മറ്റ് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ പോകാനാകാതെയും പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവസരം നല്‍കുന്നത്. ഇതിനായി അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa – Registration Form എന്ന ടാഗില്‍ വ്യക്തിയുടെ വിവരങ്ങള്‍…

Read More

സൗദി ദേശീയ ഗെയിംസിൽ മലയാളിക്ക്‌ സ്വർണ്ണമെഡൽ, സമ്മാനത്തുക 10 ലക്ഷം റിയാൽ

റിയാദ് : സൗദി ദേശീയ ഗെയിംസിൽ സ്വർണ്ണമെഡൽ സ്വന്തമാക്കി മലയാളി മിടുക്കി.ബാറ്റ് മിന്റനിൽ വ്യക്തിഗത ചാമ്പ്യൻ ഷിപ്പോടെ സ്വർണ്ണമെഡൽ നേടുകയായിരുന്നു.കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസയാണ് നേട്ടം സ്വന്തമാക്കിയത്.  സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസ് ആണിത്. 10 ലക്ഷം റിയാലാണ് സമ്മാന തുകയായി നേടിയത്.ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ ഇന്ത്യൻ രൂപയാണിത്. മലയാളികൾക്കും ഇന്ത്യക്കാകെ തന്നെയും അഭിമാനകരമായ നേട്ടമാണ് ഈ…

Read More

പാക് പൗരന്റെ പണം തട്ടിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് മലയാളി, സൈബർ തട്ടിപ്പിൽ പെട്ട് ചെയ്യാത്ത കുറ്റത്തിന് കുറവാളിയായി ജയിൽ വാസം

റിയാദ് : സൗദി അറേബ്യയില്‍ പാകിസ്ഥാന്‍ പൗരന്‍റെ പണം തട്ടിയ കേസില്‍ പ്രവാസി മലയാളി ജയിലില്‍. പാകിസ്ഥാന്‍ പൗരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റിയാദിലുള്ള മലയാളി പിടിയിലായത്. അതേസമയം മലയാളി അറിയാതെയാണ് മലയാളിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത് എന്നാണ് ഇയാളുടെ വാദം. താൻ നാട്ടിൽ ആയിരുന്ന സമയത്ത് ഒടിപി നമ്പർ ചോദിച്ചു കൊണ്ട് തനിക്ക് ഒരു ഫോൺകോൾ വന്നെന്നും ഇതിനുശേഷമാണ് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ആയതെന്നും താൻ നിരപരാധി ആണെന്നും ഇയാൾ കോടതിയിൽ വാദിച്ചു. ഇയാളുടെ…

Read More

സ്കൂൾ ബസ് മറിഞ്ഞ് അപകടം ; രണ്ട് വിദ്യാർത്ഥികൾ മരിച്ചു

റിയാദ് : സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.സ്‌കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പടിഞ്ഞാറൻ അൽ ഖസീമിലെ ബദായയിലുള്ള അൽ ദബ്താൻ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.  അല്‍ ഖസീമില്‍ സ്‍കൂള്‍ വിട്ട ശേഷം ദറഇയയിലെ മസ്‌ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാർഥികളിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ…

Read More

സൗദിയിൽ ഓരോമണിക്കൂറിലും ശരാശരി 7 വിവാഹമോചനങ്ങൾ നടക്കുന്നുവെന്ന് റിപ്പോർട്ട്

  റിയാദ് :സൗദി അറേബ്യയിൽ വിവാഹമോചനങ്ങളുടെ കണക്ക് പ്രതിദിനം ഉയർന്നുവരികയാണ്. പ്രതിദിനം 168 വിവാഹ മോചനങ്ങൾ നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. പ്രതിദിനം 168 കേസുകൾ എന്ന് പറയുമ്പോൾ ഓരോ മണിക്കൂറിലും ശരാശരി ഏഴ് വിവാഹമോചന കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്ക് അനുസരിച്ച് 2020ലെ അവസാന കുറച്ച് മാസങ്ങളില്‍ ആകെ 57,595 വിവാഹ മോചന കേസുകളിലാണ് വിധി പറഞ്ഞിട്ടുള്ളതെന്ന് അല്‍ യോം ദിനപ്പത്രം…

Read More