
ലോകകപ്പ് ആസ്വദിക്കാൻ സ്വദേശികൾ പരമാവധി സ്വന്തം വാഹനങ്ങളിൽ എത്താൻ നിർദേശം
ദോഹ∙: ലോകകപ്പ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ സ്വദേശികൾ ഉൾപ്പെടെ രാജ്യത്തെ താമസക്കാർ സ്റ്റേഡിയങ്ങളിലേക്കു സ്വന്തം വാഹനങ്ങളിൽ എത്തണമെന്നും സന്ദർശകർ ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ലോകകപ്പിനിടെ നടപ്പാക്കുന്ന ഗതാഗത നടപടിക്രമങ്ങളുടെ ഭാഗമായാണിത്. ദോഹ മെട്രോ, കർവ ബസ്, ടാക്‌സി, സ്‌റ്റേഡിയം എക്‌സ്പ്രസ് ബസുകൾ തുടങ്ങിയവ ഗതാഗത സൗകര്യങ്ങളാണ് കാണികൾക്കായി സജ്ജമാകുന്നത്. പൊതുഗതാഗത സൗകര്യങ്ങളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദവും കാർബൺ പ്രസരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. ഫിഫ ലോകകപ്പ് ഫുട്ബോൾ…