യുഎഇയിൽ പെട്രോളിന് നേരിയ വില വർധന; ഡീസലിന് 11 ഫിൽസ് കുറച്ചു

യുഎഇയിലെ പെട്രോൾ വിലയിൽ നേരിയ വർധന. ഇന്ന് മുതൽ പെട്രോൾ ലിറ്ററിന് ഒരു ഫിൽസ് വർധിക്കും. അതേസമയം ഡീസലിന്റെ വില ലിറ്ററിന് 11 ഫിൽസ് കുറച്ചു. യുഎഇ ഊർജമന്ത്രാലയത്തിന് കീഴിലെ സമിതിയാണ് മെയ് മാസത്തെ ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം ലിറ്ററിന് 2 ദിർഹം 57 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില 2 ദിർഹം 58 ഫിൽസാകും. സ്പെഷ്യൽ പെട്രോളിന്റെ 2 ദിർഹം 46 ഫിൽസിൽ നിന്ന് 2 ദിർഹം 47 ഫിൽസാകും. ഇപ്ലസ്…

Read More

ഉംറ വിസക്കാർ ഇന്ന് അർദ്ധരാത്രിക്ക് മുമ്പ് സൗദിയിൽ നിന്ന് മടങ്ങണം; ലംഘിച്ചാൽ 50,000 റിയാൽ പിഴ

ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലെത്തിയ വിദേശ തീർത്ഥാടകർ ഇന്ന് അർദ്ധരാത്രിക്ക് മുമ്പായി രാജ്യം വിടണമെന്ന് അധികൃതർ അറിയിച്ചു. ഇത് നേരത്തെ അനുവദിച്ച ഉംറ വിസകളിൽ വ്യക്തമാക്കിയതാണ്. ഈ സമയപരിധി ലംഘിച്ച് സൗദിയിൽ തുടരുന്നവർക്ക് 50,000 റിയാൽ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇനി ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ ഉംറ വിസ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ്…

Read More

60,000 റി​യാ​ലി​ന്​ തു​ല്യ​മാ​യ വി​ദേ​ശ​ ക​റ​ൻ​സി​യു​ള്ള​വ​ർ ക​സ്​​റ്റം​സ് ഡി​ക്ല​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം

60,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള കറൻസികൾ കൈവശമുണ്ടെങ്കിൽ ഹജ്ജ് തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ കസ്റ്റംസ് ഡിക്ലറേഷൻ പൂർത്തിയാക്കണമെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായാണിത്. 3000 റിയാലിൽ കൂടുതൽ മൂല്യമുള്ള ലഗേജുകളും സമ്മാനങ്ങളും പ്രത്യേകിച്ച് വാണിജ്യാവശ്യത്തിനുള്ള അളവിലുള്ളതാണെങ്കിൽ അതും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ പോലുള്ള ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ആവശ്യമുള്ള വസ്തുക്കളും കൈവശമുണ്ടെങ്കിൽ കസ്റ്റംസ് ഡിക്ലറേഷൻ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി വെബ്‌സൈറ്റ് സന്ദർശിക്കാം.

Read More

റമദാനിൽ ലക്ഷങ്ങളുടെ വിശപ്പകറ്റി റെഡ് ക്രസന്റ്; 16 രാജ്യങ്ങളിലായി ഏഴ് ലക്ഷത്തോളം പേർ

ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നേതൃത്വത്തിൽ റമദാനിലുടനീളം നടത്തിയ പദ്ധതികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 രാജ്യങ്ങളിൽ ലക്ഷത്തോളം കുടുംബങ്ങൾ ഗുണഭോക്താക്കളായി. ‘ഫലപ്രദമായ ദാനം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച കാമ്പയിൻ പൂർണ വിജയമായിരുന്നുവെന്ന് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു. ഖത്തർ റെഡ്ക്രസന്റിന്റെ റമദാൻ ഇഫ്താർ പദ്ധതി പ്രകാരം ഏഴ് ലക്ഷത്തിലധികം പേരിലേക്കാണ് ഭക്ഷ്യ സഹായങ്ങൾ എത്തിച്ചത്. നേരത്തേ ലക്ഷ്യംവെച്ച അഞ്ച് ലക്ഷത്തിനേക്കാൾ 29 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും ഖത്തർ റെഡ്ക്രസന്റ് സെക്രട്ടറി ജനറൽ അറിയിച്ചു….

Read More

ഹജജിനെത്തുന്നവർ പ്രതിരോധകുത്തിവെപ്പ് എടുത്തിരിക്കണം, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് പ്രവേശനമില്ല

ഹജ്ജിനെത്തുന്നവർ അതത് രാജ്യത്തെ ഹജ്ജ് ക്യാമ്പിൽനിന്ന് പ്രതിരോധകുത്തിവെപ്പ് എടുത്തിരിക്കണമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കില്ല. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ്-19 വാക്സിനേഷൻ കാർഡ് കൈവശംവെക്കണം. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, യാൻബുവിലെ പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്രവിമാനത്താവളം, ദമ്മാമിലെ…

Read More

അബുദാബി ബട്ടർഫ്ലൈ ഗാർഡൻസ് സെപ്റ്റംബറിൽ തുറക്കും

എമിറേറ്റിലെ ആദ്യത്തെ ചിത്രശലഭസങ്കേതമായ അബുദാബി ബട്ടർഫ്ലൈ ഗാർഡൻസ് ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കും. അൽ ഖാനയിലെ ദ നാഷണൽ അക്വേറിയത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ബട്ടർഫ്ലൈ ഗാർഡൻസിൽ 10,000-ത്തിലേറെ ചിത്രശലഭങ്ങളുണ്ടാകും. എമിറേറ്റിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ആകർഷണം മുതൽക്കൂട്ടാകും. ഏഷ്യ, അമേരിക്ക എന്നിങ്ങനെ രണ്ട് സോണുകളിലായി കാലാവസ്ഥാ നിയന്ത്രിത ബയോ-ഡോമുകളിലാണ് ചിത്രശലഭങ്ങൾക്കായി ആവാസവ്യവസ്ഥയൊരുക്കിയത്. ഒട്ടേറെ അപൂർവയിനങ്ങളിലുള്ള ചിത്രശലങ്ങളോടൊപ്പം പൂന്തോട്ടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് നടക്കാനുള്ള അവസരമാണ് പുതിയ വിനോദകേന്ദ്രം സന്ദർശകർക്ക് വാഗ്ദാനംചെയ്യുന്നത്. വൈവിധ്യമാർന്ന ചിത്രശലഭങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്ന് ബട്ടർഫ്ലൈ…

Read More

80 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണംചെയ്ത് യുഎഇ ഫുഡ് ബാങ്ക്

റംസാനിലെ യുണൈറ്റഡ് ഇൻ ഗിവിങ് സംരംഭത്തിലൂടെ യുഎഇ ഫുഡ് ബാങ്ക് 80 ലക്ഷം ഭക്ഷണപാക്കറ്റുകൾ വിതരണംചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യയും യുഎഇ ഫുഡ് ബാങ്ക് സുപ്രീം ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സംരംഭം നടപ്പാക്കിയത്.70 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായിരുന്നു സംരംഭം ലക്ഷ്യമിട്ടത്. ഫുഡ് ബാങ്കിന്റെ കരുതൽ ഏഴുലക്ഷത്തിലേറെ കുടുംബങ്ങൾക്കും 11000-ത്തിലേറെ തൊഴിലാളികൾക്കും പ്രയോജനപ്പെട്ടു….

Read More

അൽ ബർഷയിൽ റോഡ് ഗതാഗതം സുഗമമാക്കി ആർടിഎ

അൽ ബർഷ സൗത്ത് വണിൽ (സ്ട്രീറ്റ് 34) റോഡ് ഗതാഗതം മെച്ചപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പുതിയ എൻട്രി, എക്‌സിറ്റ് പോയിന്റുകൾ സ്ഥാപിച്ച് യാത്രാസമയം അഞ്ചുമിനിറ്റിൽനിന്ന് ഒരുമിനിറ്റിൽ താഴെയാക്കിയാണ് റോഡ് ഗതാഗതം മെച്ചപ്പെടുത്തിയത്. ഇതിനായി സ്ട്രീറ്റ് 34, അൽ ഹദൈഖ് സ്ട്രീറ്റ് എന്നിവയുടെ ജങ്ഷനിൽ ആർടിഎ പുതിയൊരു യു-ടേൺ നിർമിച്ചു. പുതിയ കാൽനടപ്പാതകളും സ്ഥാപിച്ചു. കൂടാതെ, സമീപത്തെ താമസക്കാർക്കായി 158 പുതിയ പാർക്കിങ് സ്ഥലങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. റോഡരികിൽ ക്രമരഹിതമായി വാഹനങ്ങൾ പാർക്ക്…

Read More

യുഎഇയിൽ ചൂട് കൂടുന്നു: സ്‌കൂളുകളുടെ സമയം കുറച്ചു

യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്‌കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15ന് തുടങ്ങുന്ന ക്ലാസുകൾ ഉച്ചയ്ക്ക് 1.35ന് അവസാനിപ്പിക്കും. വെള്ളിയാഴ്ചകളിൽ 7.15 മുതൽ 11 വരെയും. പുതുക്കിയ സമയം അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണമെന്നും നിർദേശിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കെല്ലാം നിയമം ബാധകമാണ്. സമയമാറ്റം വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും സ്വാഗതം ചെയ്തു. സ്‌കൂളിലേക്കുള്ള പ്രവേശന മാനദണ്ഡവും…

Read More

രാജ്യത്തെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് യുഎഇ

സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യത്തെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ പ്രഖ്യാപിച്ച് യുഎഇ. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ഏതൊരുവിധ നിയമലംഘനങ്ങൾക്കും അഞ്ചുവർഷം തടവും അഞ്ചുലക്ഷം ദിർഹംവരെ പിഴയും ശിക്ഷ ചുമത്തുമെന്ന് അബുദാബി നീതിന്യായ വകുപ്പ് (എഡിജെഡി) അധികൃതർ മുന്നറിയിപ്പ് നൽകി.രാജ്യത്തിന്റെ സൽപ്പേരിന് പ്രതികൂലമാകുന്ന ഓൺലൈൻ പോസ്റ്റുകൾ പങ്കുവെക്കുകയോ ദേശീയചിഹ്നങ്ങളെയും സ്ഥാപനങ്ങളെയും അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവർക്കെതിരെയും കർശന നടപടികളെടുക്കുകയെന്നും എക്‌സിലൂടെ വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ, രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും എതിരായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുകയോ ചെയ്യരുത്. 2021-ലെ ഫെഡറൽ നിയമം…

Read More