ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്‌കത്ത്∙: കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊട്ടില ഓണപ്പറമ്പ ഹാജി റോഡില്‍ താമസിക്കുന്ന എം അബ്ദുല്‍ ജലീല്‍ ആണു ഹൃദയാഘാതം മൂലം സുഹാര്‍ വിലായത്തിലെ ലിവയില്‍ മരിച്ചത്. 30 വയസായിരുന്നു. ലിവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഭാര്യ: ഹിസാന, മാതാവ്: നഫീസ. 

Read More

ഇന്ന് വൈകുന്നേരം മുതൽ രണ്ടു ദിവസത്തേക്ക് ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  മസ്കറ്റ് : ഒമാന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു . അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ ന്യൂനമർദം മൂലം ദക്ഷിണ അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവർണറേറ്റുകളിൽ ശനിയാഴ്ച വൈകുന്നേരവും അടുത്ത രണ്ടു ദിവസവും (ഞായർ, തിങ്കൾ) ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ന്യൂനമർദം 61.8°E രേഖാംശത്തിലും 13.9°N അക്ഷാംശത്തിലും മധ്യ അറബിക്കടലിൽ കേന്ദ്രീകരിച്ച് പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറോട്ട് ഏദൻ…

Read More

ഒമാനിലേക്ക് നുഴഞ്ഞുകയറ്റം, 8 വിദേശികൾ പിടിയിൽ

മസ്‌കറ്റ് :ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച എട്ടുആഫ്രിക്കൻ വിദേശികള്‍ പിടിയില്‍. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിനും താമസ നിയമം ലംഘിച്ചതിനുമാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

Read More

അറ്റകുറ്റ പണികൾക്കായി ഡിസംബർ 31 വരെ ഒമാൻ അൽ ഖുവൈർ പാലം അടച്ചിടും

മസ്കറ്റ് : അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ അൽ ഖുവൈർ പാലം അടച്ചിടും. ഡിസംബർ 31 വരെ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് അൽ ഖുവൈർ പാലം അടച്ചിടുന്നതെന്ന് മസ്കറ്റ് നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. നിയന്ത്രണം ഇന്നലെ (വ്യാഴാഴ്ച) രാത്രി മുതൽ പ്രാബല്യത്തില്‍ വന്നു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്കുള്ള ദിശയിലാണ് നിയന്ത്രണം. ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍…

Read More

തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

മസ്‌കത്ത് : തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി. പി. ജോസപ്പന്റെ മകന്‍ പീറ്റര്‍ ജോസഫ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. പീറ്റര്‍ ജോസഫ് റൂവി എംബിഡി ഏരിയയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.ഭൗതിക ശരീരം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.അമ്മ: മറീന ജോസഫ്. ഭാര്യ: അനുപ ജോണി സഹോദരി: ആനി. 

Read More

ഒമാനിലേക്ക് സർവീസ് ആരംഭിച്ച് വിസ്താര എയര്‍ലൈന്‍സ്

മസ്‌കറ്റ് : ഒമാനിലേക്ക് ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് ഉണ്ടാകുക. എ320 നിയോ എയര്‍ക്രാഫ്റ്റ് ആയിരിക്കും സര്‍വീസ് നടത്തുക. മസ്‌കറ്റ്-മുംബൈ റൂട്ടിലാണ് വിസ്താരയുടെ ആദ്യ സര്‍വീസ്. എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് രാത്രി 10.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.10ന് മുംബൈയില്‍ എത്തും.ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ…

Read More

ഇന്ത്യ-ഒമാൻ കോസ്​റ്റ്​ ഗാർഡ്​ സംയുക്ത യോഗം ചേർന്നു

മ​സ്ക​ത്ത്​ : റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​പൊ​ലീ​സ്​ ക​മാ​ൻ​ഡും ഇ​ന്ത്യ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡും സം​യു​ക്ത യോ​ഗം​ ചേ​ർ​ന്നു.ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​സ്റ്റ്​ ഗാ​ർ​ഡ്​ സേ​ന​യു​ടെ നാ​ലാ​മ​ത്​ സം​യു​ക്ത യോ​ഗ​മാ​ണി​ത്. ഒ​മാ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി സെ​യ്​​ഫ്​ അ​ൽ മു​ഖ്​​ബാ​ലി​യും ഇ​ന്ത്യ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വീ​രേ​ന്ദ​ർ സി​ങ്​ പ​ത്താ​നി​യ​യും നേ​തൃ​ത്വം ന​ൽ​കി.മേ​ഖ​ല​യി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച്​ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.

Read More

കനത്ത മഴയിൽ കുതിർന്ന് ഒമാനിലെ റോഡുകൾ

മസ്കത്ത് : ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളം കയറി. മസ്‌കറ്റ് ഗവര്‍ണറേറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. തുടർച്ചായി പെയ്ത കനത്ത മഴയെത്തുടർന്ന് റോഡുകളിൽ കെട്ടി നിന്ന വെള്ളം മണിക്കൂറുകൾക്ക് ശേഷമാണ് ഇറങ്ങിയത്. തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്കന്‍ ബാത്തിന, മസ്‌കറ്റില്‍ റൂവി അടക്കമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ റോഡുകളില്‍…

Read More

മസ്കത്തിലെ പൊതു ഇടങ്ങളിൽ തുപ്പിയാൽ 20 റിയാൽ പിഴ

  മസ്കത്ത് : പൊതു ശുചിത്വ പരിപാലനത്തിൽ മുൻകൈ എടുത്ത് മസ്കത്ത് മുൻസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ തുപ്പുന്നത് നിയമലംഘനമാണെന്നും ലംഘിച്ചാൽ 20 റിയാൽ പിഴ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.നഗര സൗന്ദര്യത്തെയും, പൊതുജനാരോഗ്യത്തെയും മുൻനിർത്തിയാണ് തീരുമാനമെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനും നഗരഭാഗങ്ങൾ വൃത്തികേടാക്കുന്നതിനുമെതിരെ അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. റൂവി നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ അധികൃതർ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. തുടർന്നും നിയമലംഘനങ്ങൾ വർധിച്ചത് മൂലമാണ് മുനിസിപ്പാലിറ്റി അധികൃതർ പുതിയ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പൊതുജനങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ…

Read More

ഹൃദയാഘാതം മൂലം വയനാട് സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത് : ഹൃദയാഘാതത്തെ തുടർന്ന് വയനാട് സ്വദേശി ഒമാനിൽ മരിച്ചു. വയനാട് പുഴമുടി പുതുശ്ശേരികുന്ന് സ്വദേശി അബ്ദുൽ സലാം കരിക്കാടനാണ് മരിച്ചത്. 47 വയസ്സായിരുന്നു. 20 വർഷമായി മത്രയിലെ ഡ്രീംലാൻഡ് ഇന്‍റർനാഷനൽ കമ്പനിയുടെ ചിഫ് ഫൈനാൻസ് ഓഫിസറായിരുന്നു. ഒമാനിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്നലെ അർധ രാത്രിയാണ് മരണം സംഭവിച്ചത് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പിതാവ്: സൈതലവി, മാതാവ്: നഫീസ, ഭാര്യ: നൂഫൈസ. മക്കൾ: ഫാത്തിമ ഫർസാന (16), ഹംന ഫരീന (13),…

Read More