57 വിദേശികൾക്ക് ഉൾപ്പടെ 121 തടവുകാർക്ക് ഒമാനിൽ മോചനം

ഒമാനിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. 57 വിദേശികളും മോചനം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Read More

ഒമാനിൽ ശക്തമായ മഴയും കാറ്റും , ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

  മസ്‌കത്ത് : ഒമാനിൽ ശക്തമായ മഴ. ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-60 കിലോമീറ്റര്‍ വരെയായിരിക്കും. കടല്‍ അശാന്തമാവാൻ സാധ്യതയുണ്ട്. തിരമാലകള്‍ പരമാവധി 2.5 മീറ്റര്‍വരെയായിരിക്കും. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍വരെ മഴ പെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികള്‍ നിറഞ്ഞൊഴുകാന്‍…

Read More

മസ്കത്തിൽ റസ്റോറന്റിന് തീ പിടിച്ചു, കാരണം വ്യക്തമല്ല

മ​സ്‌​ക​ത്ത് : മസ്കത്തിലെ ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ റ​സ്റ്റാ​റ​ന്റി​ൽ​ തീ​പി​ടി​ത്തം. നി​സ്‌​വ വി​ലാ​യ​ത്തി​ലെ ഫി​ര്‍ഖ പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യി​ലെ അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍ക്കും പ​രി​ക്കി​ല്ല. റ​സ്റ്റാ​റ​ന്റി​ന്റെ വ​ലി​യ​ഭാ​ഗം ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ഒമാനിൽ തെങ്ങിൽ കയറിയ മലയാളി അബദ്ധത്തിൽ കാലിൽ വെട്ടേറ്റ് ചികിത്സയിൽ, നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുന്നു

മസ്‍കത്ത് : ഒമാനിലെ സാലാലയില്‍ തെങ്ങില്‍ നിന്നു വീണ് പരിക്കേറ്റ പ്രവാസി മലയാളി ചികിത്സയില്‍. മണ്ണാര്‍ക്കാട് സ്വദേശി കുഞ്ഞാമു (47) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സലാല സെന്ററിന് സമീപമുള്ള മസ്‍ജിദ് ബാമസ്‍റൂഹിന് സമീപത്തുള്ള തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. സഹപ്രവര്‍ത്തകരോടൊപ്പം രാവിലെ തെങ്ങില്‍ കയറിയിയതായിരുന്നു. കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് കാല്‍പാദത്തില്‍ അബദ്ധത്തില്‍ വെട്ടേല്‍ക്കുകയും രക്തം വാര്‍ന്നു പോകുന്നത് കണ്ട് ബോധരഹിതനായി താഴേക്ക് വീഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്…

Read More

ഒമാനിലെ കിണർ അറ്റകുറ്റ പണിയിൽ മരിച്ചവരുടെ എണ്ണം നാലായി

മസ്‌കറ്റ് : ഒമാനില്‍ കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് മൃതദേഹങ്ങള്‍ കൂടി സ്ഥലത്തു നിന്ന് കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ ഖബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കിണറില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ കിണറിന്റെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് പേരുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി…

Read More

ഒമാനിൽ അരക്കോടി ജനങ്ങൾ ; ഇരുപത് ലക്ഷവും പ്രവാസികൾ

മസ്കറ്റ് : അമ്പത് ലക്ഷത്തോടടുത്ത് ഒമാനിലെ ജനസംഖ്യ. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയമാണ് 2022 വർഷാവസാനത്തിൽ ജനസംഖ്യ വർദ്ധനവ് പുറത്തു വിട്ടത്. 2022 നവംബർ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഒമാനിലെ ജനസംഖ്യ അരക്കോടിയിലേക്ക് അടുക്കുന്നത്. ഇവരില്‍ ഇരുപത് ലക്ഷം പേരും പ്രവാസികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗവര്‍ണറേറ്റുകള്‍ തിരിച്ചുള്ള കണക്കുകളില്‍ മസ്‍കത്തിലാണ് ഏറ്റവും കൂടുതൽ പേര്‍ താമസിച്ചു വരുന്നത്. 1,463,218 ആണ് മസ്കത്ത് ഗവര്‍ണറേറ്റിലെ ജനസംഖ്യ. അതേസമയം ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളത് അൽ വുസ്ത ഗവർണറേറ്റിലാണ്‌….

Read More

ഒമാനില്‍ കിണര്‍ ശരിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനില്‍ കിണര്‍ ശരിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. ഖാബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാണാതായ തൊഴിലാളിക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണ്. ഏത് രാജ്യക്കാരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നുള്ള വിവരം ലഭ്യമായിട്ടില്ല. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 

Read More

ലൈസൻസില്ലാത്ത ഔഷധ വസ്തുക്കൾ പിടികൂടി, സ്ഥാപനത്തിന് കനത്ത പിഴ

മ​സ്ക​ത്ത്​ : മസ്കത്തിൽ ലൈസൻസില്ലാത്ത ഔഷധ വസ്തുക്കൾ പിടി കൂടിയതിനെത്തുടർന്ന് സ്ഥാപനത്തിന് കനത്ത പിഴ ചുമത്തി. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​ നിന്നാണ് ലൈ​സ​ൻ​സി​ല്ലാ​ത്ത ഔ​ഷ​ധ വ​സ്തു​ക്ക​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പി​ടി​ച്ചെ​ടു​ത്ത്​ പി​ഴ ചു​മ​ത്തിയത് . ​ഇ​ബ്രി വി​ലാ​യ​ത്തി​ലെ സ്​​റ്റോ​റി​ൽ​നി​ന്നാ​ണ്​ 800ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഗു​ളി​ക​ക​ളും തൈ​ല​ങ്ങ​ളും മ​റ്റു​മാ​യി​രു​ന്നു പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ. ഉ​പ​ഭോ​ക്താ​വി​ന്റെ ആ​രോ​ഗ്യ​വും മ​റ്റും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കാ​നാ​യി ക​ണ്ടു​കെ​ട്ടി. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം, എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ൾ, ഭ​ര​ണ​പ​ര​മാ​യ…

Read More

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു

സലാല : കോഴിക്കോട് സ്വദേശി ഒമാനിലെ സലാലയില്‍ മരിച്ചു. അത്തോളി കമ്മോട്ടില്‍ മുഹമ്മദലി ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 58 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വര്‍ഷങ്ങളായി അല്‍ സഫ ഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു.സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.മുന്‍ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനും മുന്‍ മന്ത്രി എം. കെ. മുനീറിന്റെ അമ്മാവനുമാണ് മുഹമ്മദലി. ഭാര്യ:…

Read More

ഒമാനിൽ ബാങ്ക് ജീവനക്കാരിയെ ജോലിക്കിടയിൽ കുത്തി പരിക്കേൽപ്പിച്ച പൗരൻ പിടിയിൽ

മസ്‌കറ്റ് : ഒമാനില്‍ ജോലി ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയെ ആക്രമിച്ച പൗരന്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. സ്ഥലത്തെ ഒരു പ്രാദേശിക ബാങ്കില്‍ തന്റെ ജോലിക്കിടെയാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. സ്വദേശി യുവാവ് വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ജീവനക്കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

Read More