ഒമാനിലെ പ്രധാന ഫുട്ബാൾ മത്സരങ്ങൾ ഇനി ഫിഫ പ്ലസ് പ്ലാറ്റ്ഫോമിൽ കാണാം

ഒമാനിൽ നടക്കുന്ന സുപ്രധാന ഫുട്ബാൾ മത്സരങ്ങൾ ഇനി ഫിഫ പ്ലസ് പ്ലാറ്റ്ഫോമിൽ സൗജന്യമായി കാണാവുന്നതാണെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ (ഒ.എഫ്.എ) അറിയിച്ചു. ഒമാനിലെ ഒന്നാം ഡിവിഷൻ മത്സരങ്ങൾ, എം.ജി കപ്പ്, സുൽത്താൻ കപ്പിൻറെ ഫൈനൽ മത്സരങ്ങൾ തുടങ്ങിയവയാണ് ഫുട്ബാൾ ആരാധകർക്ക് ഫിഫ ഫ്‌ലാറ്റ്‌ഫോമിലൂടെ ആസ്വദിക്കാനാവുക. വരുംദിവസങ്ങൾ കൂടുതൽ മത്സരങ്ങൾ കാണിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഒ.എഫ്.എ അറിയിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് തത്സമയ മത്സരങ്ങൾ കാണാനുള്ള അവസരം നൽകുന്നതിനായി 2022 അവസാനത്തോടെയാണ് ഫിഫ ‘ഫിഫ പ്ലാറ്റ്‌ഫോം’ ആരംഭിച്ചത്. ഇന്ററാക്ടീവ്…

Read More

ഒമാനിലേക്ക് നായെയും പൂച്ചയെയും കൊണ്ടുവരുന്നവർക്കുളള മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഒമാനിലേക്ക് വളർത്തുമൃഗങ്ങളായ നായെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇവ പൂർണമായി പാലിക്കണമെന്നും ഒമാനിൽ നിരോധനമുള്ള വിഭാഗത്തിൽപെട്ട നായ്ക്കളെ കൊണ്ടുവരാൻ അനുവദിക്കരുതെന്നും എയർലൈൻസുകളോട് അധികൃതർ ആവശ്യപ്പെട്ടു. നായെയും പൂച്ചയെയും ഒമാനിലേക്ക് കൊണ്ടുവരുന്നവർ ഇവയെ വിമാനത്തിൽ കയറ്റുന്നതിന് മുമ്പ് ‘Bayan’ വെബ്‌സൈറ്റ് വഴി ഇറക്കുമതി പെർമിറ്റ് എടുത്തിരിക്കണം. കയറ്റുമതിചെയ്യുന്ന രാജ്യത്തിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മൃഗ ആരോഗ്യ സർട്ടിഫിക്കറ്റ് കരുതണം. വളർത്തുമൃഗത്തിന് നാല് മാസത്തിൽ കൂടുതൽ പ്രായം വേണം. കുത്തിവെപ്പ് സംബന്ധമായ രേഖകൾക്ക് മൈക്രോ…

Read More

പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് ; രമ്യ ഹരിദാസ് എം.പി

കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നത് പ്രവാസി മലയാളികളാണെന്ന് രമ്യാ ഹരിദാസ് എം.പി പറഞ്ഞു. ഒമാൻ ഒ.ഐ.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. പാർലമെന്റിനകത്തും പുറത്തും സാധാരണക്കാർക്കുവേണ്ടി ശബ്ദിക്കുന്ന ജനപ്രതിനിധിയാണ് രമ്യ ഹരിദാസ് എം.പിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യാതിഥി ആയിരുന്നു. ഡോ. ബി.ആർ. അംബേദ്കർ അവാർഡ് ജേതാവായ കുമ്പളത്ത് ശങ്കരപ്പിള്ളയെ യോഗം പ്രത്യേകം അനുമോദിച്ചു. കെ.പി.സി.സി അംഗം പാളയം പ്രദീപ്, മുതിർന്ന…

Read More

ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനിൽ സുജിത് ജോസഫ് (47) ആണ് മരിച്ചത്. മസ്‌കത്തിലെ അൽ ഖലീലി യുനൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ശോഭ സുജിത്. മക്കൾ: സിറിൽ സുജിത്, ഷോൺ സുജിത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

കൃഷിക്കും പരിസ്ഥിതിക്കും ഭീഷണി; ഒമാനിൽ ഇല്ലാതാക്കിയത് 52,248 കാക്കകളെയും മൈനകളേയും

ഒമാനിൽ കൃഷിക്കും മറ്റും ഭീഷണി സൃഷ്ടിക്കുന്ന പക്ഷികളെ നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ദോഫാറിൽനിന്ന് 50,000ത്തിൽ അധികം കാക്കകളെയും മൈനകളേയും ഇല്ലാതാക്കിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഡിസംബർ 13 മുതൽ ഈ വർഷം ഫെബ്രുവരി 25 വരെയുള്ള കാമ്പയിൻ കാലയളവിൽ ഇത്തരത്തിലുള്ള 52,248 പക്ഷികളെയാണ് ഇല്ലാതാക്കിയത്. ഇതിൽ 36,509 മൈനകളും 15,739 ഇന്ത്യൻ കാക്കകളും ഉൾപ്പെടും. സലാല, താഖ, മിർബാത്ത്, സദ എന്നീ വിലായത്തുകളിലായിരുന്നു പരിസ്ഥിതി അതോറിറ്റിയുടെ കാമ്പയിൻ. തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത്, ദോഫാർ തുടങ്ങി സുൽത്താനേറ്റിൻറെ മിക്ക…

Read More

ന്യൂനമർദം; ഒമാനിൽ മഴക്ക് സാധ്യത

ന്യൂനമർദത്തിൻറെ ഭാഗമായി ഒമാനിലെ മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും അതിനോടുചേർന്നുള്ള പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകീട്ട്മുതൽ വ്യാഴാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇത് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. മഴക്കൊപ്പം താപനിലയിലും കുറവുണ്ടാകുമെന്നും ഡയറക്ടറേറ്റ് പറഞ്ഞു. മിക്ക ഗവർണറേറ്റുകളിലും ഞായറാഴ്ച ഭാഗിക മേഘാവൃതമായിരുന്നു. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും…

Read More

മറൈൻ ഫെസ്റ്റിവൽ: സന്ദർശകരായെത്തിയത് നാലു ലക്ഷത്തിനടുത്ത് ആളുകൾ

വടക്കൻ ബാത്തിന മറൈൻ ഫെസ്റ്റിവൽ സുഹാറിലെ വിലായത്തിലെ അൽ മണിയൽ പാർക്കിൽ സമാപിച്ചു. മന്ത്രിമാരുടെ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സയ്യിദ് സുലൈമാൻ ബിൻ ഹമൂദ് അൽ ബുസൈദിയുടെ മേൽനോട്ടത്തിലായിരുന്നു സമാപന ചടങ്ങുകൾ. ഉത്സവം വിജയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഉൽപ്പാദനക്ഷമമായ കുടുംബങ്ങളുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പങ്കിനെ ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിന്ദി അഭിനന്ദിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനിന്ന ഉത്സവ പരിപാടികളിൽ 384,474ലധികം ആളുകളാണ് എത്തിയത്. ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾ അവരുടെ സ്റ്റാളുകൾ വഴി…

Read More

കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

കേരളത്തിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് ഒമാൻ എയർ. 2023 സമ്മർ ഷെഡ്യുളിൽ ആണ് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മസ്‌കത്തിൽ നിന്നു വിവിധ സെക്ടറുകളിലേക്കുള്ള സർവീസുകൾ 60 ശതമാനം വർധനവുണ്ടാകും. അടുത്ത മാസം അവസാനത്തോടെ നാലു സെക്ടറുകളിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഒമാൻ എയർ അറിയിച്ചു. ഒമാൻ എയർ പുറത്തിറക്കിയ പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 60,000 ഓളം അധിക സീറ്റുകൾ ആണ് ലഭിക്കുന്നത്. മസ്‌കത്തിൽ നിന്നും ചിതാഗോംഗ് സർവീസ് മാർച്ച് ആവസാനം മുതൽ…

Read More

വിനോദ സഞ്ചാരം, ചികിത്സ; ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒമാനിപൗരൻമാരുടെ എണ്ണം വർധിച്ചു

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒമാനിപൗരൻമാരുടെ എണ്ണം വർധിച്ചു. ചികിത്സാ ആവശ്യാർത്ഥം കേരളത്തെയും ഇതര സംസ്ഥാനങ്ങളെയും തെരഞ്ഞെടുക്കുന്നവരും നിരവധി ആണ്. കഴിഞ്ഞ വർഷം 56,565 ഒമാനികൾ ഇന്ത്യ സന്ദർശിച്ചതായി ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് പറഞ്ഞു. പുതിയ ഇ-വിസ സംവിധാനം ഇന്ത്യയിലേക്ക് കൂടുതൽ സ്വദേശി പൗരൻമാരെ ആകർഷിക്കുന്നതായും ഒമാൻ-ഇന്ത്യ ബിസിനസ് ഫോറത്തിന്റെ ഭാഗമായി സംസാരിക്കവെ അമിത് നാരംഗ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള ഇ-വിസ 48 മണിക്കൂറിനുള്ളിൽ ലഭ്യമാണ്.16 ഒമാനി റിയാലാണ് ഇതിന് ചെലവ് വരുന്നതെന്നും അംബാസഡർ പറഞ്ഞു. 2040 വിഷന്റെ…

Read More

വാദി അൽ ഹവാസ്‌ന റോഡ് തുറന്നു

വടക്കൻ ബാത്തിന ഗവർണറേറ്റിലെ ബാബൂറ വിലായത്തിലുള്ള വാദി അൽ ഹവാസ്‌ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ശഹീൻ ചുഴലിക്കാറ്റിൽ തകർന്ന റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് നാടിന് സമർപ്പിച്ചത്. റോഡ് ഡിസൈൻ മാനുവലിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നത്.

Read More