ഒമാനിൽ ഏപ്രിൽ 21 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വാദികൾ കരകവിഞ്ഞൊഴുകാൻ സാധ്യത, മുന്നറിയിപ്പ്

ഒമാന്റെ ഏതാനും മേഖലകളിൽ ഏപ്രിൽ 21, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 ഏപ്രിൽ 18, ചൊവ്വാഴ്ച മുതൽ ഏപ്രിൽ 21, വെള്ളിയാഴ്ച വരെയുള്ള ദിനങ്ങളിൽ അൽ ഹജാർ മലനിരകളിലും, സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ…

Read More

ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഏപ്രിൽ 16 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തെ നാല് ഗവർണറേറ്റുകളിൽ 2023 ഏപ്രിൽ 16, ഞായറാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം 2023 ഏപ്രിൽ 15, 16 തീയതികളിൽ മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബതീന, അൽ ദഹിറാഹ് ഗവർണറേറ്റുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനൊപ്പം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, തുറന്ന ഇടങ്ങളിലും, മരുഭൂ പ്രദേശങ്ങളിലും കാഴ്ച്ച മറയുന്നതിനും സാധ്യതയുണ്ട്. മുസന്ദത്തിന്റെ തീരപ്രദേശങ്ങളിലും,…

Read More

ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചതായി ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി 2023 ഏപ്രിൽ 20, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. വാരാന്ത്യ അവധിദിനങ്ങൾ അടക്കം അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ അവധി ഏപ്രിൽ 24, തിങ്കളാഴ്ച വരെയാണ്. ഈദുൽ ഫിത്ർ അവധിദിനങ്ങൾക്ക് ശേഷം ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ…

Read More

ഒമാൻ-കേരള സെക്ടറുകളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി വിമാന കമ്പനികൾ

ഒമാൻ-കേരള സെക്ടറുകളിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി വിമാന കമ്പനികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികൾ. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരെ 50 റിയാലിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഒമാൻ-കേരള സെക്ടറുകളിലേക്ക് മുൻ വർഷങ്ങളിൽ മൂന്ന് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയർന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവിൽ ടിക്കറ്റുകൾ ലഭ്യമാണ്. മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കാണ് വിമാന ടിക്കറ്റ് നിരക്ക് കുറവുള്ളത്.ടിക്കറ്റ് നിരക്ക് കൂടുതൽ തിരുവനന്തപുരത്തേക്കുമാണ്. സലാലയിൽ നിന്നുള്ള…

Read More

ഒമാനിലെ അൽ ജസീർ വിലായത്തിൽ സേവനകേന്ദ്രം ആരംഭിച്ചതായി റോയൽ പൊലീസ് ഒമാൻ

അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസീർ വിലായത്തിൽ സേവനകേന്ദ്രം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. അൽ ജസീർ വിലായത്തിലെ സർവീസസ് ബിൽഡിങ്ങിൽ നിന്ന് ഏപ്രിൽ 13 മുതൽ സേവനങ്ങൾ നൽകിത്തുടങ്ങുമെന്നാണ് ROP അറിയിച്ചിരിക്കുന്നത്. ഈ സേവനകേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ട്രാഫിക്ക്, പാസ്‌പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാകുന്നതാണ്. تُعلن شرطة عمان السلطانية للجمهور الكريم بأنه سيتم تقديم خدمات ( المرور، الأحوال المدنية، الجوازات…

Read More

ഖുറം സ്ട്രീറ്റ് വികസന പദ്ധതി പുരോഗമിക്കുന്നതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

ഒമാനിലെ ഖുറം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഫൺ സോൺ കോംപ്ലക്‌സ് മുതൽ ബീച്ച് റൌണ്ട്എബൗട്ട് വരെയുള്ള മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് മുനിസിപ്പാലിറ്റി ഇപ്പോൾ നടത്തുന്നത്. ഇന്നലെയാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി ബീച്ച് റൌണ്ട്എബൗട്ട് ദിശയിൽ രണ്ട് ലേനുകളും, തിരികെയുള്ള ദിശയിൽ ഒരു ലേനും പുതിയതായി ഒരുക്കുന്നതാണ്. ഈ മേഖലയിലെ ട്രാഫിക് സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഖുറം സ്ട്രീറ്റ് വികസന പദ്ധതി നടപ്പിലാക്കുന്നത്. മഴവെള്ളം ഒഴിഞ്ഞ്…

Read More

ഒമാനിൽ കനത്ത മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഒമാനിൽ കനത്ത മഴ തുടരുന്നു. പല വാദികൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റും മിന്നലും എല്ലാം ഉണ്ട്. ആലിപ്പഴവും വർഷിച്ചു. അധികൃതർ നൽകുന്ന മുന്നറിയിപ്പ് എല്ലാവരും പാലിക്കണം. ജഅലാൻ ബനീ ബൂ അലി, ഖാബൂറ, യങ്കൽ, സുഹാർ, അവാബി, സുവൈഖ്, , ആമിറാത്ത്, ഖുറിയാത്ത് നഖൽ, ഇബ്രി, സമാഇൽ, റുസ്താഖ്, ഇസ്‌കി തുടങ്ങിയ പ്രദേശങ്ങളിൽ ആണ് കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം പാറയിടിഞ്ഞ് വീണ് അപകടം സംഭവിച്ചിരുന്നു….

Read More

കനത്ത മഴ; മസ്‌ക്കറ്റിലെ അൽ അമീറത് – ഖുറയാത് റോഡിൽ പാറ ഇടിഞ്ഞ് വീണു; ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫെൻസ്

ഒമാനിൽ കനത്ത മഴയെത്തുടന്ന് മസ്‌കറ്റ് ഗവർണറേറ്റിലെ അൽ അമീറത് വിലായത്തിലെ ഒരു റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് അറിയിച്ചു. 2023 ഏപ്രിൽ 9-ന് വൈകീട്ടാണ് ഒമാൻ സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ മേഖലയിലെ അൽ അമീറത് – ഖുറയാത് റോഡിലെ അൽ അറ്റാഖിയ സ്ട്രീറ്റിലാണ് ഈ അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള ഗതാഗത തടസം അനുഭവപ്പെട്ടു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന്…

Read More

ഒമാൻ: ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്‌സിനേഷൻ നടപടികൾ ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള വാക്‌സിനേഷൻ, മെഡിക്കൽ പരിശോധനാ നടപടികൾ 2023 ഏപ്രിൽ 16, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഏപ്രിൽ 9-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒമാനിലെ പ്രാഥമിക ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നാണ് ഈ വാക്‌സിനേഷൻ നൽകുന്നതും, മെഡിക്കൽ പരിശോധനാ നടപടികൾ നടത്തുന്നതുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് ഒമാനിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് താഴെ പറയുന്ന വാക്‌സിനുകളാണ്…

Read More

ഒമാനിൽ വാഹനാപകടം: 2 മലയാളികൾ മരിച്ചു

ഒമാനിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു. ആലപ്പുഴ മാന്നാർ കുട്ടംപേരൂർ 11-ാം വാർഡിൽ അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41) ആണ് മരിച്ചത്. രണ്ടാമൻ കണ്ണൂർ സ്വദേശിയാണെന്നാണ് സൂചന. ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഒമാൻ നിസ്വ എന്ന സ്ഥലത്തെ നടപ്പാതയിലൂടെ നടക്കുന്നതിനിടയിൽ പിന്നിൽ നിന്നു വന്ന സ്‌പോർട്‌സ് കാർ ഇടിച്ചാണ് മരിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. നിസ്വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ തുടങ്ങി. സംസ്‌കാരം പിന്നീട്. ചെങ്ങന്നൂർ പുലിയൂർ തെക്കുംകോവിൽ…

Read More