ഒമാനിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്

രാജ്യത്ത് ജോലി വാഗ്ദാനം ചെയ്തു കൊണ്ട് നടക്കുന്ന പുതിയ ഒരു തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, അവയ്ക്ക് ഇരയാകരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഈ അറിയിപ്പ് പ്രകാരം, ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആകർഷകമായ ജോലികൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള എസ് എം എസ് സന്ദേശങ്ങളിലൂടെ വ്യക്തികളുമായി ബന്ധപ്പെടുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ദിവസവേതനം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഇത്തരം സന്ദേശങ്ങളിൽ ജോലി ലഭിക്കുന്നതിനായി വ്യക്തികളോട് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ…

Read More

ഒമാനിൽ പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു

പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിലാണ് ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി, വെയിൽ ഏൽക്കുന്ന രീതിയിൽ, ഒമാനിലെ തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ദിനവും ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:30 വരെയുള്ള സമയങ്ങളിൽ തൊഴിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതാണ്. ഈ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് രാജ്യത്തെ…

Read More

വിദേശ ലൈസൻസ് ഉപയോഗിച്ച്‌വിനോദസഞ്ചാരികൾക്ക് ഒമാനിൽ വാഹനമോടിക്കാം

തങ്ങളുടെ രാജ്യം നൽകിയ സാധുവായ ലൈസൻസ് ഉപയോഗിച്ച് എല്ലാ വിദേശ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഒമാനിൽ വാഹനമോടിക്കാൻ അനുമതിയുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. റോയൽ ഒമാൻ പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏതൊരു സന്ദർശകനും വിദേശ ലൈസൻസ് ഉപയോഗിച്ച് സുൽത്താനേറ്റിൽ പ്രവേശിച്ച തീയതി മുതൽ മൂന്നു മാസം വരെ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അന്താരാഷ്ട്ര ലൈസൻസുള്ളവർക്കും സുൽത്താനേറ്റ് അംഗീകരിച്ച മറ്റു രാജ്യങ്ങളിലെ ലൈസൻസുള്ള വിനോദ സഞ്ചാരികൾക്കും ആയിരുന്നു…

Read More

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകി

2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകി. തലസ്ഥാന നഗരിയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ കെ ജി വൺ മുതൽ പതിനൊന്നാം ക്ലാസ് വരെ 4,677 വിദ്യാർഥികൾ അഡ്മിഷന് വേണ്ടി റജിസ്റ്റർ ചെയ്തു. ഇവർക്ക് സീറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സ്‌കൂൾ ബോർഡ് അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷനോട് കൂടിയ സെൻട്രലൈസ്ഡ് അഡ്മിഷൻ സംവിധാനത്തിലായിരുന്നു എല്ലാ നടപടിക്രമങ്ങളും. ഇങ്ങനെ തിരക്ക് ഇല്ലാതാക്കിയതോടെ രക്ഷിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും സൗകര്യമായെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ…

Read More

ട്രക്ക് യാർഡുകൾ വരുന്നു; ഒമാനിൽ ട്രക്ക് പാർക്കിങ്ങിന് ഇനി പ്രത്യേകം ഇടങ്ങൾ

ഒമാനിൽ ട്രക്ക് പാർക്കിങ്ങിന് ഇനി പ്രത്യേകം ഇടങ്ങൾ. വിവിധ ഗവർണറേറ്റുകളിൽ ട്രക്ക് പാർക്കിങ് യാർഡുകൾ നിർമിക്കുന്നതിന് ഗതാഗത മന്ത്രാലയം ടെൻഡർ നടപടികൾ ആരംഭിച്ചു. യാർഡുകളുടെ വികസനവും നടത്തിപ്പും ലക്ഷ്യമിട്ടാണ് ടെൻഡർ. പ്രാദേശിക കമ്പനികൾക്കും നിക്ഷേപകർക്കും ടെൻഡർ സമർപ്പിക്കാം. കരഗതാഗത സൗകര്യങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് ട്രക്ക് യാർഡുകൾ നിർമിക്കുന്നത്. പാർപ്പിട കേന്ദ്രങ്ങളിൽ ട്രക്ക് പാർക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങൾ ഇല്ലാതാക്കുകയും ലക്ഷ്യമാണ്. പാർക്കിങ് യാർഡുകൾ യാഥാർഥ്യമായാൽ പാർപ്പിട, വാണിജ്യ കേന്ദ്രങ്ങളിൽ ട്രക്കുകൾ നിർത്തിയിടാൻ അനുവദിക്കില്ല. ഈ പദ്ധതിക്ക് വേണ്ടി…

Read More

മസ്‌കറ്റ് – നിസ്വ റോഡിൽ ഗതാഗതം വഴിതിരിച്ച് വിടുമെന്ന് മന്ത്രാലയം

ഇന്ന് മുതൽ മസ്‌കറ്റിൽ നിന്ന് നിസ്വയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു. മസ്‌കറ്റിൽ നിന്ന് നിസ്വയിലേക്കുള്ള വാഹനങ്ങൾ ബിദ്ബിദ് ഇന്റർസെക്ഷനിൽ ഷെൽ സ്റ്റേഷനിലേക്കുള്ള കവാടത്തിന് ശേഷം വരുന്ന മറ്റൊരു റോഡിലൂടെ വഴിതിരിച്ച് വിടുന്നതാണ്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.റുസൈൽ – ബിദ്ബിദ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. #تنبيه⚠️تأجيل غلق المسار وتحويل الحركة…

Read More

മസ്‌കറ്റ് എയർപോർട്ടിൽ നാഷണൽ മ്യൂസിയം കോർണർ ആരംഭിച്ചു

മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡിപ്പാർച്ചർ ഹാളിൽ ഒമാൻ നാഷണൽ മ്യൂസിയം ഒരു പ്രത്യേക കോർണർ ആരംഭിച്ചു. ഒമാൻ എയർപോർട്ട്‌സ് സി ഇ ഓ ഷെയ്ഖ് അയ്മൻ ബിൻ അഹ്മദ് അൽ ഹൊസാനി, നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ H.E. ജമാൽ ബിൻ ഹസ്സൻ അൽ മൂസാവി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ പ്രത്യേക മ്യൂസിയം കോർണർ ഉദ്ഘാടനം ചെയ്തത്. മസ്‌കറ്റ് വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവർക്ക് ഒമാൻ എന്ന രാജ്യത്തിന്റെ സാംസ്‌കാരിക നേട്ടങ്ങൾ, ചരിത്രം, അതിന്റെ നാഗരികത എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായാണ്…

Read More

ലോകത്തെ ഏറ്റവും നീളമുള്ള സിപ്പ് ലൈൻ് മുസന്ദം ഗവർണറേറ്റിൽ ഇന്ന് തുറന്ന് കൊടുക്കുന്നു

ഒരു ജലാശയത്തിന്റെ മുകളിലൂടെയുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ ഇന്ന് മുസന്ദം ഗവർണറേറ്റിൽ തുറന്ന് കൊടുക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. മുസന്ദം ഗവർണറേറ്റിൽ ആരംഭിക്കുന്ന ഒമാൻ അഡ്വെഞ്ചർ സെന്ററിന്റെ ഭാഗമായാണ് ഈ സിപ്പ് ലൈൻ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നായി മുസന്ദം ഗവർണറേറ്റിനെ ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ അഡ്വെഞ്ചർ സെന്റർ തുറക്കുന്നത്. ഒമാൻ അഡ്വെഞ്ചർ സെന്ററിന്റെ ഭാഗമായി തുറന്ന് കൊടുക്കുന്ന ആദ്യത്തെ പദ്ധതിയാണ്…

Read More

ഖത്തറിൽ മുൻകൂർ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അബു സംറ ബോർഡറിലെ പ്രത്യേക പാതയിലൂടെ പ്രവേശിക്കാം

പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അബു സമ്ര കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അതിർത്തിയിൽ പ്രത്യേക പാതയിലൂടെ സഞ്ചരിക്കുന്നതിനുള്ള സൗകര്യം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് ഇത്തരം വാഹനങ്ങൾക്ക് അതിർത്തിയിലൂടെ കാലതാമസം കൂടാതെ, സുഗമമായി പ്രവേശിക്കുന്നതിന് സഹായകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തർ പൗരന്മാർക്കും, റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും ‘Metrash2’ ആപ്പിലൂടെ ഈ പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. എന്നാൽ ഈ പ്രീ-രജിസ്ട്രേഷൻ നടപടി അബു സംറ ബോർഡറിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമല്ലെന്നും, ഈ മുൻകൂർ…

Read More

ഒമാനിലെ റുസെയ്ൽ – ബിദ്ബിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

റുസെയ്ൽ – ബിദ്ബിദ് റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു. റുസെയ്ൽ – ബിദ്ബിദ് റോഡിലൂടെ റുസെയ്ൽ മേഖലയിൽ നിന്ന് മസ്‌കറ്റ് ദിശയിൽ പോകുന്ന വാഹനങ്ങളെ താത്കാലികമായി വഴി തിരിച്ച് വിടുന്നതാണ്. ഈ മേഖലയിലെ റോഡിൻറെ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങൾ മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ…

Read More