മസ്‌കത്ത് മുനിസിപ്പാലിറ്റി ഇ-സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കും

മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങൾ ജൂൺ 21 രാത്രി 10മുതൽ താൽകാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി നിർത്തിവെക്കുന്ന സേവനങ്ങൾ ജൂൺ 25ന് രാവിലെ ആറ് മണിക്ക് പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read More

മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജകോളുകൾ; മുന്നറിയിപ്പുമായി എംബസി അധികൃതർ

മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഇന്ത്യൻ പൗരൻമാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത്തരം ഫോൺകോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയത്. രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും ഉടൻ തുക അടക്കണമെന്നും ആവശ്യപ്പെട്ടാണ് പലർക്കും കാളുകൾ ലഭിക്കുന്നത്. എന്നാൽ, ആളുകളിൽനിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ല. അത്തരം കാര്യങ്ങൾ…

Read More

ബ്രിട്ടീഷ് ഫുഡ് വീക്കിന് ഒമാനിലെ ലുലുവിൽ തുടക്കമായി

ഒമാനിൽ ലുലുവിൽ ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ രുചി കൂട്ടുകളുമായി ബ്രിട്ടീഷ് ഫുഡ് വീക്കിന് തുടക്കമായി. ഒമാനിലുടനീളം തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ജൂലൈ 18വരെ ആണ് പ്രമോഷനൽ ക്യാമ്പയിൻ നടക്കുന്നത്. ബ്രിട്ടനിൽ നിന്നും വടക്കൻ അയർലൻഡിൽ നിന്നുമുള്ള ഉൽപന്നങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമാണ് ബ്രിട്ടീഷ് ഫുഡ് വീക്കിലൂടെ ലുലു ഒരുക്കിയിരിുകന്നത്. ബ്രിട്ടീഷ് എംബസിയുടെ പിന്തുണയോടെ നടക്കുന്ന പരിപാടി ലുലു അവന്യൂസ് മാളിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനും കോൺസൽ ജനറലുമായ ജെയിംസ് ഗോൾഡ്മാൻ, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ മൈക്ക് ഐലി എന്നിവർ…

Read More

ഒമാനിൽ ജൂലൈ 1 മുതൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം

2023 ജൂലൈ 1 മുതൽ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.  ഒമാനിലെ പ്രോഫിറ്റ്, നോൺ-പ്രോഫിറ്റ് മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്. 2023 ജൂലൈ 1 മുതൽ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള മുഴുവൻ പ്രവാസി തൊഴിലാളികളുടെയും തൊഴിൽ കരാർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. തൊഴിലുടമകൾ എത്രയും വേഗം തന്നെ അവരുടെ പേർസണൽ ഐഡന്റിഫിക്കേഷൻ കാർഡുകൾ പ്രവർത്തനക്ഷമമാക്കണമെന്നും, തൊഴിൽ കരാറുകളുടെ ഇലക്ട്രോണിക് രജിസ്ട്രേഷൻ നടപടികൾ…

Read More

ജൂലൈ 5 മുതൽ ബഹ്റൈനിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ബഹ്റൈനിൽ നിന്ന് സലാലയിലേക്ക് 2023 ജൂലൈ 5 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുമെന്ന് സലാംഎയർ വ്യക്തമാക്കി ഖരീഫ് സീസൺ ആരംഭിക്കുന്നതോടെ സലാലയിലേക്ക് യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതാണ്. ഈ സാഹചര്യത്തിൽ ബഹ്റൈനിൽ നിന്ന് സലാലയിലേക്ക് ഖരീഫ് സീസണിൽ ഉടനീളം സലാംഎയർ വിമാനസർവീസുകൾ നടത്തുന്നതാണ്. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി ടൂറിസം മേഖലയിൽ കൂടുതൽ സേവനങ്ങൾ ഒരുക്കുന്നതിനായാണ് സലാംഎയർ ഈ വിമാന സർവീസ് ആരംഭിക്കുന്നത്.

Read More

വ്യാജ സന്ദേശങ്ങൾ; മുന്നറിയിപ്പ് നൽകി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും, തട്ടിപ്പിന് ഇരയാക്കുന്നതും ലക്ഷ്യമിടുന്ന ഇത്തരം വ്യാജ സന്ദേശങ്ങളെ അതീവ ജാഗ്രതയോടെ നേരിടണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ അവയോട് പ്രതികരിക്കരുതെന്നും, അധികൃതരെ ഇക്കാര്യം ഉടൻ ധരിപ്പിക്കണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. تجاهل رسائل الاحتيال التي تحمل…

Read More

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും കാറ്റിനും സാധ്യത

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ-വടക്കൻ ശർഖിയ ഗവർണറേറ്റകളിലെ പർവ്വതപ്രദേശങ്ങൾ, മസ്‌കത്തിൻറെ ചില ഭാഗങ്ങൾ, ദാഖിലിയ, തെക്കൻ ബാത്തിന, തീര പ്രദേശങ്ങൾ എന്നിവിടങ്ങളിലായിരിക്കും മഴ പെയ്യുക. വിവിധ ഇടങ്ങളിൽ 14 മുതൽ 30 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. പൊടി ഉയരുന്നതിനാൽ ദൃശ്യപരതയെ ബാധിച്ചേക്കാനും സാധ്യതയുണ്ട്. മണിക്കൂറിൽ 64 മുതൽ 120 കി.മീറ്റർ വരെ ആയിരിക്കും കാറ്റിൻറെ വേഗത. താഴ്ന്ന സ്ഥലങ്ങളിൽനിന്നും…

Read More

ഒമാനിൽ കടലിലേക്ക് എണ്ണ, മറ്റു മാലിന്യങ്ങൾ എന്നിവ തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തും

കടലിലേക്ക് എണ്ണ, പരിസ്ഥിതി പ്രശ്‌നങ്ങൾക്കിടയാക്കുന്ന മറ്റു മാലിന്യങ്ങൾ എന്നിവ പുറന്തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് കനത്ത പിഴയ്ക്ക് പുറമെ രണ്ട് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രകാരം ഒമാനിലെ ജലസ്രോതസുകളിലേക്ക് എണ്ണ, എണ്ണ കലർന്ന മറ്റു മിശ്രിതങ്ങൾ, പരിസ്ഥി ആഘാതത്തിനിടയാക്കുന്ന മറ്റു മാലിന്യങ്ങൾ എന്നിവ പുറന്തള്ളുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഈ നിയമം ഒമാനിലെ കടൽ, പുഴകൾ, മറ്റു ജലസ്രോതസുകൾ, ഒമാന്റെ…

Read More

ഒമാനിൽ മെയ് 18 മുതൽ ഏതാനം മേഖലകളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2023 മെയ് 18, വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിന്റെ മലയോര മേഖലകളിലും, തീരപ്രദേശങ്ങളിലും മെയ് 18 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മഴ മെയ് 22, തിങ്കളാഴ്ച വരെ തുടരാനിടയുണ്ട്. അൽ ഹജാർ മലനിരകളുടെ കിഴക്കൻ, മധ്യ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത്…

Read More

ഒമാനിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്

രാജ്യത്ത് ജോലി വാഗ്ദാനം ചെയ്തു കൊണ്ട് നടക്കുന്ന പുതിയ ഒരു തട്ടിപ്പിനെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, അവയ്ക്ക് ഇരയാകരുതെന്നും പോലീസ് ആവശ്യപ്പെട്ടു. ഈ അറിയിപ്പ് പ്രകാരം, ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആകർഷകമായ ജോലികൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള എസ് എം എസ് സന്ദേശങ്ങളിലൂടെ വ്യക്തികളുമായി ബന്ധപ്പെടുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ദിവസവേതനം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഇത്തരം സന്ദേശങ്ങളിൽ ജോലി ലഭിക്കുന്നതിനായി വ്യക്തികളോട് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ…

Read More