കുവൈത്തിൽ വാൻ ലഹരിമരുന്ന് വേട്ട : 131 കിലോഗ്രാം ഹാഷിഷ് പിടികൂടി

കുവൈത്ത് സിറ്റി : ഇറാനില്‍ നിന്ന് കുവൈത്തിലേക്കെത്തിയ 131 കിലോഗ്രാം ഹാഷിഷ് പിടികൂടി. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നീട് തിരികെ എടുക്കാനായി കടലില്‍ ലഹരിമരുന്ന് നിക്ഷേപിച്ചെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ അധികൃതര്‍ പിടികൂടിയിരുന്നു. 25 കിലോഗ്രാം ഹാഷിഷുമായാണ് രണ്ടുപേരെ ജനറല്‍…

Read More

നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികളുമായി കുവൈത്ത് ; ശിക്ഷയും നാടുകടത്തലും

കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം കര്‍ശന നിർദ്ദേശം നൽകി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍‌ദ്ദേശപ്രകാരമാണിത്. ലൈസൻസ് രജിസ്റ്റര്‍ പ്രകാരം…

Read More

അനധികൃതമായി നിർമ്മിച്ച 400 കുപ്പി മദ്യം പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ 400 കുപ്പി മദ്യം പിടിച്ചെടുത്തു. കബ്ദ് പ്രദേശത്ത് സ്വന്തമായി മദ്യനിർമ്മാണം നടത്തിയിരുന്ന നാലുപേരാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിൽ പിടിയിലായത് . മദ്യനിര്‍മ്മാണശാല നടത്തിയ നാലുപേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി ഉണ്ടാക്കി സൂക്ഷിച്ച 400 കുപ്പി മദ്യം ജഹ്‌റ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read More

കുവൈത്തിൽ ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം

ഡിജിറ്റൽ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ച് കുവൈത്ത് സർക്കാർ. ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ ചേർന്ന ഇലക്ട്രോണിക് അഡ്വർടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓൺലൈൻ പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തികവും സാമൂഹ്യവുമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇലക്ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ സമിതിയുടെ നേതൃത്വത്തിൽ ഉടൻ രൂപം നൽകുമെന്ന് ഇൻഫർമേഷൻ മന്ത്രാലയ വക്താവ് അൻവർ മുറാദ് അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം, ഇൻഫർമേഷൻ ടെക്നോളജി,…

Read More

വ്യാജപൗരത്വ രേഖ ചമക്കൽ ; തടവുശിക്ഷയും പിഴയും

കുവൈത്ത് സിറ്റി: വ്യാജ പൗരത്വ രേഖകള്‍ സൃഷ്ടിച്ച കേസില്‍ കുവൈത്ത് സ്വദേശിക്കും സൗദി പൗരനും ക്രിമിനല്‍ കോടതി ഏഴു വര്‍ഷത്തെ കഠിന തടവാണ് വിധിച്ചത്. കൂടാതെ വ്യാജ പൗരത്വ രേഖകളുടെ പിന്‍ബലത്തില്‍ ശമ്പളമായും വായ്പയായും ലഭിച്ച മുഴുവന്‍ പണവും സൗദി പൗരന്‍ ട്രഷറിയിലേക്ക് തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കുവൈത്ത് തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം നടത്താന്‍ ഇരു പ്രതികളും തമ്മില്‍ ധാരണയിലെത്തിയിരുന്നതായും ഇതിന് പകരമായി സൗദി പൗരന്‍ സ്വദേശിക്ക് പണം നല്‍കിയതായും കണ്ടെത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍…

Read More

കുവൈത്തിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് പൂർണനിയന്ത്രണം ; സ്കൂളുകളുടെ സമയ മാറ്റത്തിന് നിർദ്ദേശം

കുവൈത്തിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഞായര്‍ മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ ഒമ്പത് മണി വരെയും ‍ ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയുമാണ് ട്രക്കുകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രൂക്ഷമായ ഗതാഗതക്കുരുക്കു പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. എല്ലാ സ്‌കൂളുകളും ഒരേ സമയം അവസാനിക്കുമ്പോൾ വലിയ വാഹനത്തിരക്കാണ് റോഡുകളിലുണ്ടാകുന്നത്. സ്കൂൾ പരിസരത്തെ ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിദ്യാർത്ഥികളുടെ സുരക്ഷക്കു…

Read More

ശുവൈഖ് തുറമുഖത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തി ; ജാബിർ പാലത്തിൽ നിന്ന് ചാടിയ യുവാവിന്റേതെന്ന് സംശയം

കുവൈത്ത് സിറ്റി : കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈന്‍ രക്ഷാപ്രവര്‍ത്തകസംഘവുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് പാലത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ചാടിയ യുവാവിന്റെ മൃതദേഹമാണിതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം 21കാരനായ സ്വദേശി യുവാവിനെ കാണ്മാനില്ലെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ കുറിച്ച് അന്വേഷിച്ചു വരുന്നതിനിടെയാണ് യുവാവിന്റെ കാറും ഐഡി കാര്‍ഡും അപ്രതീക്ഷിതമായി കുവൈത്ത് പാലത്തിന് മുകളില്‍ നിന്ന് ലഭിച്ചത്. പാലത്തില്‍…

Read More

പ്രവാസികളുടെ വേതനത്തിൽ ആറ് മാസം കൊണ്ട് 5 ദിനാറിന്റെ വർദ്ധനവ്

കുവൈത്ത് സിറ്റി : ഔദ്യോഗിക കണക്കുകള്‍ പ്രകാരം കുവൈത്തിലെ പ്രവാസികളുടെ ശരാശരി വേതനത്തിൽ കഴിഞ്ഞ ആറ് മാസം കൊണ്ടുണ്ടായത് അഞ്ച് ദിനാറിന്റെ വര്‍ദ്ധവ്. ഇത് ഏകദേശം1300ല്‍ അധികം ഇന്ത്യന്‍ രൂപയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം 338 ദിനാറായിരുന്നു ) രാജ്യത്തെ പ്രവാസികളുടെ ശരാശരി ശമ്പളമെങ്കില്‍ ഈ വര്‍ഷം ജൂണിലെ കണക്കുകള്‍ പ്രകാരം ഇത് 343 ദിനാറായി. അതായത് ഏകദേശം ഏകദേശം 88,900 ഇന്ത്യന്‍ രൂപയിൽ നിന്ന് ഏകദേശം 90,200 ഇന്ത്യന്‍ രൂപയായി മാറി. അതേസമയം…

Read More

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ശുവൈഖ് തുറമുഖത്താണ് വന്‍ മദ്യവേട്ട നടന്നത്. ഒരു ഏഷ്യന്‍ രാജ്യത്തു നിന്ന് എത്തിയ രണ്ട് കണ്ടെയ്നറുകളിലായിരുന്നു മദ്യം ഒളിപ്പിച്ച് കൊണ്ടുവന്നത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചായിരുന്നു പരിശോധന. 15 ലക്ഷത്തിലധികം കുവൈത്തി ദിനാര്‍ വിലവരുന്നതാണ് പിടികൂടിയ മദ്യമെന്ന് കസ്റ്റംസ് അറിയിച്ചു.

Read More

സ്വദേശി യുവാവിനെ കാണ്മാനില്ല ; ജാബിർ പാലത്തിൽ നിന്ന് ചാടിയതായി സംശയം

കുവൈത്ത് സിറ്റി : ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നായ കുവൈത്തിലെ ശൈഖ് ജാബിര്‍ കോസ് വേ പാലത്തിന് മുകളില്‍ നിന്ന് ചാടി സ്വദേശി യുവാവ് ആത്മഹത്യ ചെയ്തതായി സംശയം. 21കാരനായ സ്വദേശി യുവാവിനെ കാണ്മാനില്ലെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നതായി പറയുന്നു. ഇയാളെ കുറിച്ച് അന്വേഷിച്ചു വരുന്നതിനിടെയാണ് യുവാവിന്റെ കാറും ഐഡി കാര്‍ഡും അപ്രതീക്ഷിതമായി പാലത്തിന് മുകളില്‍ നിന്ന് ലഭിച്ചത്. പാലത്തില്‍ നിന്ന് ചാടിയതാവാം എന്നുള്ള സാധ്യതകൾ കണക്കിലെടുത്ത് സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ തീരസംരക്ഷണ സേന…

Read More