കഞ്ഞി പഴയ കഞ്ഞിയല്ലാട്ടാ !!!! കഞ്ഞി കുടിച്ചാല്‍ ഈ ഗുണങ്ങളെല്ലാമിനി കൂടെ പോരും.

നല്ല ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും പിന്നെ എന്തെങ്കിലും തോരനുമുണ്ടെങ്കിൽ അത്താഴം സുഭിഷമായി എന്നു കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. രാത്രി മാത്രമല്ല, രാവിലെയും, പാടത്തെ പണിയ്ക്കു ശേഷവുമെല്ലാം കഞ്ഞി കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാലിന്ന് പ്രഭാത ഭക്ഷണത്തിന് പൊറോട്ടയും ദോശയും പുട്ടും ഇഡ്ഡലിയുമൊക്കെ നിര്‍ബന്ധമുള്ളവരാണ് നമ്മൾ മലയാളികള്‍. എന്നാൽ തലേന്ന് ഉണ്ടാക്കുന്ന ചോറില്‍ വെള്ളമൊഴിച്ച് ഒരു രാത്രി സൂക്ഷിച്ചതിന് ശേഷം കിട്ടുന്ന പഴംകഞ്ഞി രാവിലെ കഴിക്കാൻ കിട്ടിയാൽ നമ്മളിൽ പലരും ആസ്വദിക്കും എന്ന് പറഞ്ഞാലോ ഒട്ടും അതിശയോക്തി…

Read More

തുമ്മി തുമ്മി വയ്യാതായേ !!! വിട്ടു മാറാത്ത തുമ്മലിന് എളുപ്പത്തില്‍ പരിഹാരം കാണാം.

തുടർച്ചയായ തുമ്മലിന് എന്താണ് കാരണമെന്ന് കണ്ടെത്തുകയാണ് പ്രധാനം. പലപ്പോഴും നിര്‍ത്താതെയുള്ള തുമ്മലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന, രുചിയില്ലായ്മ, ജലദോഷം എന്നീ പ്രശ്നങ്ങൾ അവയിൽ ചിലതുമാത്രം. തുമ്മലുണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട് ജലദോഷം, അലര്‍ജി, മറ്റ് ശ്വാസകോശ പ്രശ്‌നങ്ങള്‍, പനി, നീരിറക്കം എന്നിവയും, നിങ്ങളുടെ മൂക്കിന് ഘടനാപരമായ വ്യത്യാസങ്ങളോ അല്ലെങ്കില്‍ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിലും നിർത്താതെ ഉള്ള തുമ്മൽ നിങ്ങളെ അലട്ടും. *************************************************************************************** 1. മുൻകരുതലുകലാണേ പ്രധാനം. _________ ഏതൊരു രോഗവും ഉണ്ടാകുന്നതിന് മുന്‍പെ പ്രതിവിധി അല്ലെങ്കില്‍ ചികിത്സ…

Read More

കറുത്തതും ദൃഢതയുമുള്ള പുരികങ്ങൾക്കായി ഇതാ ചില പൊടിക്കൈകൾ

മുഖഛായ മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് കട്ടിയുള്ള പുരികം. നനുത്ത പുരികങ്ങളേക്കാൾ കറുത്ത നിറവും ദൃഢതയുള്ള ഇഴകളുമുള്ള പുരികം മുഖസൗന്ദര്യം ഇരട്ടിയായി വർദ്ധിപ്പിക്കും. മേയ്‌ക്കപ്പ് ഉപയോഗിക്കാത്തപ്പോഴും കട്ടിയുള്ള പുരികങ്ങൾ മുഖത്തിനു ഫ്രഷ് ലുക്ക് നൽകും. അതുകൊണ്ടുതന്നെ കട്ടിയുള്ള പുരികങ്ങൾ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം. ഓയിൽ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാൻ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണ വിരൽ…

Read More

ശരീര ഭാരം കുറയ്ക്കാനും അവക്കാഡോ പഴങ്ങൾ

ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും ഉത്തമ ഫലമായ അവക്കാഡോ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന പഴമാണ്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് അവക്കാഡോ.ഇതോടൊപ്പം ചര്‍മ്മത്തിനും തലമുടിക്കും വരെ ഗുണം ചെയ്യുന്ന ഒരു പഴം കൂടിയാണ് അവക്കാഡോ. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏത് തരത്തിലുള്ള കാലാവസ്ഥയിലും ചർമ്മത്തിന് ആവശ്യമായ…

Read More

ഡ്രാഗൺ ഫ്രൂട്ടും ഗുണങ്ങളും

ഭംഗിയുടെ കാര്യത്തിൽ മറ്റു ഫലവർഗ്ഗങ്ങളേക്കാൾ ഒരുപടി മുന്നിലാണ് ഡ്രാഗൺ ഫ്രൂട്ട്. എന്നാൽ ഭംഗി മാത്രമല്ല നിരവധി പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് . ഉള്ളില്‍ നിറയെ പള്‍പ്പും ചെറിയ വിത്തുകളും നിറഞ്ഞ പഴമാണിത്. റെഡ് ഡ്രാഗണ്‍ ഫ്രൂട്ട്, വൈറ്റ് ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്.ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തില്‍ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മിതമായ അളവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ…

Read More

ഇന്ന് ലോക കാഴ്ചദിനം; കണ്ണിന്റെ ആരോഗ്യത്തെ കൃഷ്ണമണിയോളം കാക്കുക

കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനാണ് എല്ലാവർഷവും ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വർഷത്തെയും ലോക കാഴ്ചദിനം മുന്നോട്ട് വെക്കുന്ന സന്ദേശം. ജനന വൈകല്യങ്ങൾ മുതൽ പ്രമേഹം വരെയുള്ളവ കാഴ്ചയെ ബാധിക്കാറുണ്ട്. കുട്ടികളുടെയും വയോധികരുടെയും കാഴ്ച പരിശോധന നടത്തി കാഴ്ച പ്രശ്നങ്ങൾക്ക് കണ്ണടയടക്കമുള്ള പരിഹാരങ്ങൾ നൽകുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്കു പരിശോധനകൾ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിങ് നടത്തുക തുടങ്ങിയവ സാധ്യമാക്കാൻ ലോക കാഴ്ച…

Read More

തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ടോ? ശ്രദ്ധിക്കാം ചില കാര്യങ്ങൾ

കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഒരൽപ്പം ശ്രദ്ധിക്കുകയാണെങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കപ്പെടും. കഴുത്ത് നേരെ ഇരിക്കുന്നതോടൊപ്പം കമ്പ്യൂട്ടറിന്റെ മദ്ധ്യഭാഗത്ത് നോട്ടം കിട്ടുന്ന വിധത്തിൽ ഇരിപ്പ് ക്രമീകരിക്കുകയും ചെയ്യണം. ഇരിപ്പ് ശരിയല്ലെങ്കിൽ കഴുത്തുവേദനയും നടുവേദനയുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പതുക്കെ തലപൊക്കും.  പ്രശ്നങ്ങളുണ്ടാകുന്നതിന് മുമ്പ് കഴുത്തിന് വേണ്ടിയുള്ള കുഞ്ഞുകുഞ്ഞു വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കണം. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം (സി.വി.എസ്) അഥവാ ഇലക്ട്രോണിക് ഐ പെയിനാണ് ഇതിൽ പ്രധാനം. തുടർച്ചയായ തലവേദന, മോണിറ്ററിൽ നോക്കുമ്പോൾ കൂടുതൽ സമ്മർദ്ദം തോന്നുക, വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം…

Read More