
പ്രകൃതിയും ആത്മീയതയും കലരുന്ന ഭൂട്ടാനിലെ ഹാങ്കിങ് മൊണാസ്ട്രി; അത്രമേല്‍ മനോഹരമെന്ന് സഞ്ചാരികള്‍
ഭൂട്ടാനിലെ പാരോയിലുള്ള തക്സങ് ദ് സങ് (ടൈഗര്‍ നെസ്റ്റ്) സന്ദര്‍ശനം അപൂര്‍വ അനുഭവമാണ്. ഭൂട്ടാന് യാത്ര അത്രമേല്‍ ഹൃദ്യമാക്കും തക്സങ് സന്ദര്‍ശനം. ജമോല്‍ഹരി മലനിരകളുടെ ഭാഗമായ മാനം മുട്ടുന്ന കരിങ്കല്‍ കുന്നിന്റെ ചരിവിലായി തൂങ്ങിക്കിടക്കുന്ന രീതിയിലാണ് തക്സങ് സ്ഥിതി ചെയ്യുന്നത്. അതു കൊണ്ടു തന്നെ ഹാങ്കിങ് മൊണാസ്ട്രി എന്ന വിശേഷണവും ഇതിനുണ്ട്. തക് സങ് എന്ന വാക്കിന്റെ പ്രത്യക്ഷ തര്‍ജമയാണത്രെ ഇംഗ്ലീഷിലെ ടൈഗര്‍ നെസ്റ്റ്. എട്ടാം നൂറ്റാണ്ടില്‍ ഗുരു പത്മസംഭവ ( സെക്കന്‍ഡ് ബുദ്ധന് എന്ന പേരില്‍…