
അവിശ്വസനീയം; പാമ്പിനെ തിന്നുന്ന മാൻ..!
അവിശ്വസനീയം..! ഞെട്ടലോടെയാണ് ആ വീഡിയോ ലോകം കണ്ടത്. പാമ്പിനെ കടിച്ചുചവച്ചു തിന്നുന്ന മാനിന്റെ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. ഐഎഫ്എസ് ഓഫിസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. അവിശ്വസനീയം എന്നാണ് വീഡിയോ കണ്ടവർ ഞെട്ടലോടെ അഭിപ്രായപ്പെട്ടത്. പാമ്പിനെ ആർത്തിയോടെ തിന്നുന്ന മാനിന്റെ വീഡിയോ ആണ് ഫോറസ്റ്റ് ഓഫിസർ പങ്കുവച്ചത്. സസ്യഭുക്കായ മാൻ മാംസാഹാരം കഴിക്കുന്നത് അപൂർവമായ സംഭവമാണ്. ഫോസ്ഫറസ്, ഉപ്പ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ അഭാവംമൂലം മാനുകൾ മാംസഹാരം തേടിയേക്കാമെന്ന് വിദഗ്ധർ…