നസ്രിയ യുടെ സ്കൈ ഡൈവും, ദുബായിയുടെ കൊതിപ്പിക്കുന്ന കാഴ്ചകളും

ദൈവമേ …..ഇതൊരു ഭാഗ്യമാണ്, ഞാൻ വിമാനത്തിൽ നിന്ന് ചാടി – എന്റെ ദുബായിലേക്ക് എന്ന് തുടങ്ങുന്ന തലക്കേട്ടടെയാണ് നടി നസ്രിയ നസീം സ്കൈ ഡൈവ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവം എന്നാണ് വിഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചത്. ആകാശത്ത് നിന്നുള്ള ദുബായ് കാഴ്ച്ചകളും വിഡിയോയിലുണ്ട്.കൊച്ചുകുട്ടിയുടെ ആകാംഷയോടെ നസ്രിയ തുള്ളി ചാടി പോകുന്നതും ആകാശപ്പാറക്കൽ വേണ്ടുവോളം ആസ്വദിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. ‘ഇത് സംഭവിച്ചു … ‘ എന്നും സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുവെന്നും താരം പങ്കുവച്ച…

Read More

മഹാറാണി’ മഹാറാണി ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങി

യുവ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മഹാറാണി”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്.മാർക്കറ്റിൽ വാഴക്കുലകളുമായി നിൽക്കുന്ന റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോക്കുമൊപ്പം ജോണി ആൻ്റണി, നിഷ സാരംഗ് എന്നിവരേയും പോസ്റ്ററിൽ കാണാം. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

Read More

അപ്പാനി ശരത് നായകനാവുന്ന പാൻ ഇന്ത്യൻ ത്രില്ലർ ചിത്രം ‘പോയിൻ്റ് റേഞ്ച്’ ചിത്രീകരണം ആരംഭിച്ചു

അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായ ‘പോയിൻ്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. പോണ്ടിച്ചേരി, ഗോവ, മാഹി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. അപ്പാനി…

Read More

“സിഗ്നേച്ചർ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന “സിഗ്നേച്ചർ” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. അൽഫി പഞ്ഞിക്കാരൻ അവതരിപ്പിക്കുന്ന ഫെമിന എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്. “സിഗ്നേച്ചർ”നവംബർ പതിനൊന്നിന് പ്രദർശനത്തിനെത്തും. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്. നായകന്റെ…

Read More

ഗീതു മോഹൻദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിച്ചു; ആരോപണവുമായി ‘പടവെട്ട്’ സംവിധായകൻ

ഗീതു മോഹൻദാസ് വ്യക്തിപരമായി തന്നെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുയർത്തി പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് സംവിധായകൻറെ പ്രതികരണം. ചിത്രത്തിൻറെ നിർമ്മാണം ആരംഭിക്കുന്ന സമയത്ത് കഥ കേട്ട ഗീതു മോഹൻദാസ് ചില തിരുത്തലുകൾ ആവശ്യപ്പെട്ടെന്നും അതിന് വഴങ്ങാത്തതിലുള്ള ഈഗോ പ്രശ്നം കാരണം തനിക്കെതിരെ നിരന്തരം പ്രവർത്തിച്ചുവെന്നുമാണ് ലിജുവിൻറെ ആരോപണം.’മൂത്തോൻ, തുറമുഖം എന്നീ ചിത്രങ്ങൾക്കു ശേഷം നിവിൻ അഭിനയിച്ച ചിത്രമായിരുന്നു പടവെട്ട്. പടവെട്ടിൻറെ കഥ നിവിൻ അവരോട് പറഞ്ഞതായിരിക്കണം. 2019 ലാണ്…

Read More

ക്യാംപസ് ചിത്രം ‘ഹയ’ യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ബാനറില്‍ വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ‘ ഹയ ‘ എന്ന കാംപസ് ത്രില്ലര്‍ ചിത്രത്തിന്റെ വീഡിയോ ഗാനം സൈന മൂവീസിലൂടെ റിലീസായി.  കാംപസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യപ്രശ്‌നം കൂടി കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മനോജ് ഭാരതി എഴുതുന്നു. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി,…

Read More

ആണു പെണ്ണും സിനിമയില്‍ കാടിനുള്ളില്‍ ഷൂട്ട് ചെയ്ത ഇന്റിമേറ്റ് സീനുകളെക്കുറിച്ച് നടി ദര്‍ശന രാജേന്ദ്രന്‍.

ആണു പെണ്ണും സിനിമയില്‍ കാടിനുള്ളില്‍ ഷൂട്ട് ചെയ്ത ഇന്റിമേറ്റ് സീനുകളെക്കുറിച്ച് നടി ദര്‍ശന രാജേന്ദ്രന്‍. ശരീരം അഭിനയിക്കാനുള്ള ടൂള്‍ മാത്രമാണെന്നാണ് ദര്‍ശന ഈ സീനുകളെക്കുറിച്ചു പറയുന്നത്. അങ്ങനെയൊരു ചിന്ത ഉള്ളതുകൊണ്ടാണ് കാടിനുള്ളിലെ ഇന്റിമേറ്റ് സീന്‍ തനിക്കു ചെയ്യാന്‍ കഴിഞ്ഞതെന്നും താരം തുറന്നുപറയുന്നു. അഭിനേത്രി എന്ന നിലയില്‍ അതെന്റെ ജോലിയാണ്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നതാണ് ചെയ്യുക. പക്ഷേ, സിനിമ എന്താണ് ഉദ്ദേശിച്ചതെന്ന് ഒരു വിഭാഗം ആളുകള്‍ മനസിലാക്കുന്നില്ല. ചിലര്‍ നെഗറ്റീവ് മാത്രം കണ്ടുപിടിക്കുന്നു. ഹൃദയം എന്ന ചിത്രത്തിലെ കഥാപാത്രം കൊണ്ടു…

Read More

ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ ചാവുമോ?

ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ചീറ്റകള്‍ ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൂര്‍ണമായും ഇണങ്ങി ജീവിക്കുമോ എന്നതില്‍ സംശയിക്കുന്നതായി വനം-വന്യജീവി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍. ചീറ്റകള്‍ ചാവുമെന്നു ഭയക്കുന്നതായും ബംഗളൂരുവില്‍ നിന്നുള്ള വന്യജീവി ജീവശാസ്ത്രജ്ഞന്‍ ഉല്ലാസ് കാരന്ത് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകളെ തുറന്നുവിടുന്നതില്‍ ശാസ്ത്രീയമായ പഠനങ്ങളോ വിലയിരുത്തലുകളോ ഉണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്നും കാരന്ത് പറഞ്ഞു. ചീറ്റകളെ ഉള്‍ക്കൊള്ളാനുള്ള വിസ്തീര്‍ണം കുനോയ്ക്കില്ല. 748 ചതുശ്ര കിലോമീറ്ററാണ് കുനോയുടെ വിസ്തീര്‍ണം. മറ്റു മൃഗങ്ങളും കുനോയിലുണ്ട്. വനത്തിനോടു ചേര്‍ന്ന് മനുഷ്യവാസമുള്ള…

Read More

ഗോവയില്‍ ഇതൊക്കെ ചെയ്താല്‍ അടി കിട്ടും

ഗോവ സ്വര്‍ഗതുല്യമായ സ്ഥലം. മലയാളികള്‍ ധാരാളമായി പോകുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഗോവ. എന്നാല്‍, ഗോവയില്‍ ചെന്ന് ആവശ്യമില്ലാത്ത കുഴപ്പങ്ങളിലൊക്കെ ചാടി അടി വാങ്ങി മടങ്ങുന്നവരാണ് അധികവും. ഇതില്‍ ആഭ്യന്തര വിനോദസഞ്ചാരികളാണ് കൂടുതലും. മലയാളികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല! അതുകൊണ്ടു വെറുതേ നാടിനെപ്പറയിപ്പിക്കരുത്. ഗോവയില്‍ ചെന്നാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ധാരാളമുണ്ട്. ‘കുത്സിത’ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ അടി ഉറപ്പ്. ആരെങ്കിലും ഇതിന്റെ വീഡിയോ എടുത്ത് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ നാണക്കേടുമാകും. ഗോവ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കു വരിക…

Read More

ആനന്ദം പരമാനന്ദം ടീസര്‍ റിലീസായി

മലയാള സിനിമയിലെ ഹിറ്റ് സംവിധായകരിലൊരാളായ ഷാഫിയുടെ പുതിയ ചിത്രം ആനന്ദം പരമാനന്ദം ടീസര്‍ റിലീസായി . കോമഡിക്കു പ്രാധാന്യം നല്‍കുന്ന ഫാമിലി എന്റെര്‍ടൈനർ കൂടിയാണ് ഈ ഷാഫി ചിത്രം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ ഇതിലും ഹാസ്യത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. സൈന മൂവീസിലൂടെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ‘പഞ്ചവര്‍ണത്തത്ത’, ‘ആനക്കള്ളന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സപ്തതരംഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒ.പി. ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി.എസ്. പ്രേമാനന്ദന്‍, കെ. മധു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ…

Read More