
ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’ നവംബര്‍ 11ന്
ഏറെ നാളുകള്‍ക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്കി സംവിധായകന് ടി.കെ രാജീവ്കുമാര്‍ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ബര്‍മുഡ’, നവംബര്‍ 11ന് റിലീസ് ചെയ്യും. വലിയ താരനിരയുള്ള ചിത്രം ആസ്വാദകര്‍ക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷവയ്ക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകള്‍ നല്കുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു,…