
കമല്‍ ഹാസന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളായ കമല്‍ ഹാസന് അറുപത്തിയെട്ടാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ രംഗത്ത്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനും കമലാ ഹാസന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി. “സമാനതകളില്ലാത്ത കലാകാരനായ നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. താങ്കളുടെ ജനാധിപത്യവും മതേതരവുമായ അചഞ്ചലമായ മൂല്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ വര്‍ഷങ്ങളോളം സുഖമായിരിക്കട്ടെ’ മുഖ്യമന്ത്രി പിണറായി വിജയന്‍ കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തമിഴ് സിനിമയുടെ ഉലകനായകന് പിറന്നാളാശംസകളുമായി സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ള പ്രമുഖര്‍…