
താമസ തൊഴിൽ നിയമലംഘനം ; ബഹ്റൈനിൽ 88 വിദേശ തൊഴിലാളികളെ നാടുകടത്തി
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 88 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ജനുവരി അഞ്ചു മുതൽ 11 വരെ 598 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി.താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18 തൊഴിലാളികളെ പിടികൂടുകയും ചെയ്തു. 10 സംയുക്ത പരിശോധനാ കാമ്പയിനുകൾക്ക് പുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ ആറ് കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ രണ്ട്, നോർതേൺ ഗവർണറേറ്റിൽ ഒന്ന്, സതേൺ ഗവർണറേറ്റിൽ ഒന്ന് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി….