സ്വർണവിലയിൽ വൻകുതിപ്പ്, അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 57,440 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,180 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,833 രൂപയുമായി.

കഴിഞ്ഞ ദിവസം 320 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 57,200 രൂപയായിരുന്നു. പുതുവർഷ തുടക്കത്തിൽ തന്നെ ആഗോളവിപണിയിൽ സ്വർണവിലയിൽ വൻകുതിപ്പാണ് ഉണ്ടാകുന്നത്. ഇത് ഈ മാസം സ്വർണം വാങ്ങാൻ തീരുമാനിച്ചവരെ നിരാശയിലാക്കിയിരിക്കുകയാണ്.

സ്വർണവില ഉയരാനുളള കാരണങ്ങൾ

2025ൽ ആഗോളതലത്തിൽ പ്രമുഖ ബാങ്കുകളെല്ലാം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇസ്രായേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾ പുതുവർഷത്തിലും അവസാനിച്ചില്ലെങ്കിലും സ്വർണം കൂടുതൽ കരുത്താർജിക്കും.

റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയാൽ 2025ൽ സ്വർണം കുതിക്കും. 2024ൽ ഈ രീതി പ്രകടമായിരുന്നു.

അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം ചുമതലയേൽക്കും. ഇതോടെ ആഗോള വ്യാപര യുദ്ധങ്ങൾക്ക് തുടക്കമിടും. ഇത് സ്വർണവിലയെ സ്വാധീനിക്കും.

ഇന്നത്തെ വെളളിവില

സംസ്ഥാനത്തെ വെളളിവിലയിൽ ഇന്നും മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 98 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,000 രൂപയുമാണ്. കഴിഞ്ഞ വർഷവും വെളളിവിലയിൽ പ്രകടമായ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *