മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും

ശ്രീനാരായണ ഗുരുവിന്റെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങും.

ബുധനാഴ്ച രാത്രി പത്തോടെ എയർ ഇന്ത്യ വിമാനത്തിലാണ് മുൻ രാഷ്ട്രപതി എത്തിയത്. റാഡിസൺ ബ്ലൂ ഹോട്ടലിലാണ് അദ്ദേഹം തങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഗുരുജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ ഇന്നത്തോടെ അവസാനിക്കും.

ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്. എൻ.സി.എസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്), ഗുരുസേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ. കഴിഞ്ഞ രണ്ടു ദിവസത്തെ തിരക്കിട്ട പരിപാടികൾക്ക് ശേഷം ഇന്ന് രാവിലെ പത്തു മുതൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ‘കുട്ടികളുടെ പാർലമെൻറ്’ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *