ബഹ്‌റൈനിൽ ആദ്യത്തെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു

ബഹ്‌റൈനിൽ ആദ്യത്തെ  മങ്കി പോക്സ് അഥവാ കുരങ്ങുപനി   കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സംസ്ഥാന വാർത്താ ഏജൻസി ബിഎൻഎ വെള്ളിയാഴ്ച അറിയിച്ചു.

സംശയകരമായ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് കണ്ടെത്തി. വിദേശത്ത് നിന്ന് മടങ്ങിവന്ന രോഗിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

കേളത്തില്‍ അടക്കം ഇപ്പോള്‍ ലോകത്തിന്റെ പല കോണിലേക്കും രോഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. മുഖത്തും ശരീരത്തിലും ചിക്കന്‍ പോക്‌സ് പോലെ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണം. ഇത് കൂടാതെ അതികഠിനമായ പനി, ചുമ, പേശീവേദന എന്നിവയും ഉണ്ടാവുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പത്തില്‍ രോഗം പകരുന്നു.

ഹീമോ ഫൈസാലിസ് വര്‍ഗ്ഗത്തില്‍പെട്ട ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകള്‍, ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് ഈ രോഗത്തിന് കാരണമാകുന്ന വൈറസ് അധികമായും കാണപ്പെടുന്നത്. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേല്‍ക്കുന്നതിലൂടെ രോഗാണു മനുഷ്യരിലെത്തുന്നു. രോഗാണു വാഹിയായ കുരങ്ങിലൂടെയും രോഗം മനുഷ്യരിലെത്താം.

ഫ്‌ളാവിവൈറസ് കുടുംബത്തില്‍ പെടുന്ന വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ ഹെമറാജിക് പനിയാണ് കുരങ്ങു പനി. മെഡിക്കല്‍ ഭാഷയില്‍ ഇതിനെ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നു വിളിക്കുന്നു. കുരങ്ങുകള്‍, വവ്വാല്‍, അണ്ണാന്‍ തുടങ്ങിയ ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍, പ്രാണികള്‍ എന്നിവയാണ് ഈ വൈറസിന്റെ വാഹകര്‍. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേല്‍ക്കുന്നതിലൂടെ രോഗാണു മനുഷ്യരിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *