ബഹ്‌റൈനിൽ ഈ ആഴ്ച ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വാരാന്ത്യത്തോടെ ഇത് 36 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പരമാവധി ആപേക്ഷിക ആർദ്രത 85 ശതമാനവും കുറഞ്ഞത് 15 ശതമാനവും എത്തുമെന്നും പ്രതീക്ഷിക്കുന്നു.
അതേ സമയം ഇന്ന് പകൽ സമയം ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ പൊതുവെ നല്ല കാലാവസ്ഥയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില പരമാവധി 30 ഡിഗ്രി സെൽഷ്യസ് മുതൽ കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസ് വരെയാകും. ഈർപ്പം പരമാവധി 85 ശതമാനവും കുറഞ്ഞത് 15 ശതമാനവും ആയിരിക്കും. കൂടുതൽ വിവരങ്ങൾ www.bahrainweather.gov.bh വെബ്‌സൈറ്റിൽ ലഭ്യമാണ്. റമദാനിൻറെ ആദ്യ രണ്ട് പകുതികളിൽ മാത്രമായിരുന്നു നേരത്തെയുള്ള കണക്കുകൾ പ്രകാരം തണുപ്പുണ്ടാവുമെന്ന് പ്രവചിച്ചിരുന്നത്. എന്നാൽ റമദാൻ മുഴുവനും തണുപ്പ് നിറഞ്ഞ നല്ല കാലവസ്ഥയാണ് ലഭിച്ചത്. ഇന്നലെ മുതലാണ് കാലാവസ്ഥയിൽ മാറ്റം പ്രകടമായി തുടങ്ങിയത്.