News_Desk

ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി

2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യതയുള്ള ‘2024 വൈആര്‍4’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിനെ (JWST) വിന്യസിക്കുന്നു. 2024 ഡിസംബറിൽ നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയതാണ് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം. നിലവിൽ ഇത് ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. 2024 ഡിസംബറിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോഴാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 180 അടി (50 മീറ്റർ)…

Read More

നഴ്സിംങ് കോളേജിലെ റാ​ഗിംങ്; വിദ്യാർത്ഥികൾക്കെതിരെ പരമാവധി നടപടിയെടുക്കുമെന്ന് വീണാ ജോർജ്

കോട്ടയത്തെ നഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണെന്നും വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ലെന്നും ആരോ​ഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല റാഗിങ് അറിഞ്ഞില്ലെന്ന സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്. എന്തുകൊണ്ട് അറിയാതെ പോയി. സീനിയർ…

Read More

വഖഫ് ഭേദഗതി ബിൽ; പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകൾ ഉൾപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വെച്ചതിന് പിന്നാലെ ഇരു സഭകളിലും ബഹളമുണ്ടായി. റിപ്പോർട്ട് ലോക്സഭയുടേയും രാജ്യസഭയുടേയും മേശപ്പുറത്ത് വെച്ചതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചില കാര്യങ്ങളിൽ ഉന്നയിച്ച ചില വിയോജനം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം ഉണ്ടായത്. ജയ് ശ്രീറാം വിളികൾക്കിടയിലായിരുന്നു വഖഫ് ഭേദഗതി ബില്ലിൻമേലുള്ള സംയുക്ത പാർലമെന്ററി കമിറ്റിയുടെ റിപ്പോർട്ട് ചെയർപേഴ്സൺ ജഗദാംബിക പാൽ ലോക്സഭക്ക് മുമ്പാകെ സമർപ്പിച്ചത്. തുടർന്നായിരുന്നു ബഹളമുണ്ടായത്. ഇതിനിടെ ലോക്സഭയിൽ…

Read More

പുതിയ ആദായനികുതി ബില്‍ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ആദായ നികുതി ബിൽ ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. പുതിയ ബില്ലിൽ വ്യവസ്ഥകൾ ലഘൂകരിച്ചിച്ചുണ്ടെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. നികുതി ഘടന ലഘുവാക്കിയെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ധനമന്ത്രി ബിൽ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ ബിൽ പ്രാബല്യത്തിൽ വരുമെന്നാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല ആദായ നികുതി നിയമം എന്നായിരിക്കും നിയമമായി കഴിഞ്ഞാലുള്ള പേര്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ…

Read More

വൈ.എസ്.ആർ.സി.പി നേതാവ് വല്ലഭനേനി വംശി അറസ്റ്റിൽ

മുൻ ഗണ്ണവാരം എം.എൽ.എയും വൈ.എസ്.ആർ.സി.പി നേതാവുമായ വല്ലഭനേനി വംശിയെ ആന്ധ്ര പോലീസ് ഇന്ന് പുലർച്ചെ ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്ത് ഗണ്ണവാരത്തെ ടി.ഡി.പി ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജയവാഡയിലെ പടമറ്റ പോലീസ് ഭാരതീയ ന്യായ സംഹിതയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഗണ്ണവാരം ടി.ഡി.പി ഓഫിസ് ആക്രമിച്ച കേസിലെ പരാതിക്കാരനായ സത്യവർധന്റെ കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് വംശിയുടെ അറസ്റ്റെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പടമറ്റ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ…

Read More

രഞ്ജി ട്രോഫി; കേരളം സെമിയിൽ

രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ കടന്നു. ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ കേരളം ആദ്യ ഇന്നിങ്‌സിലെ ഒരു റൺ ലീഡിന്റെ ബലത്തിൽ സെമിയിൽ പ്രവേശിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലെ അവസാന ഓവറുകളിൽ ക്രീസിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്നാണ് കേരളത്തിന് സെമി ബെർത്ത് സമ്മാനിച്ചത്. അസ്ഹറുദ്ദീൻ 118 പന്തിൽ പുറത്താവാതെ 67 റൺസെടുത്തപ്പോൾ സൽമാൻ നിസാർ 162 പന്തിൽ പുറത്താവാതെ 44 റൺസെടുത്തു. രണ്ടാം ഇന്നിങ്‌സിൽ 295 ന് ആറ് എന്ന…

Read More

ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത് 103,135 കേസുകൾ

കഴിഞ്ഞ വർഷം ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം സുരക്ഷയുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തത് 103,135 കേസുകൾ. മന്ത്രാലയം ഇടപെട്ട കേസുകളിൽ അടിയന്തര പ്രതികരണങ്ങൾ ആവശ്യമുള്ളതും, അഗ്നിശമന വിഭാഗവുമായും, സമുദ്ര, ഗതാഗതവുമായി ബന്ധപ്പെട്ടവയും ഉൾപ്പെടുന്നുവെന്നാണ് മന്ത്രാലയത്തിന്റെ അൽ അമ്ൻ മാസികയുടെ ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

Read More

കയർ ബോർഡിലെ ജോളി മധുവിന്റെ മരണം; നാല് ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി കുടുംബം

കൊച്ചി കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ ചീഫ് സെക്രട്ടറിക്ക് കുടുംബം പരാതി നൽകി. കയർ ബോർഡ് ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. വിപുൽ ഗോയൽ, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാർ, അബ്രഹാം സിയു എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, ജോളി മധു മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ എംഎസ്എംഇ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പരിശോധിച്ച്…

Read More