News_Desk

കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ്; ഏഴു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ്ങിന് ഇരയായി എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഏഴു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയിലാണ് കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെയാണ് കോളജിന്റെ നടപടി ഉണ്ടായത്. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ…

Read More

സ്വർണവില വീണ്ടും ഉയരുന്നു

കേരളത്തിൽ ഇന്നും സ്വർണവില ഉയർന്നു. പവന് 240 രൂപയോളമാണ് ഇന്ന് ഉയർന്നത്. 63760 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ 400 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7970 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6555 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

Read More

പകുതിവില തട്ടിപ്പ് കേസ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

പകുതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. ലാലി വിൻസന്റിന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. അതേസമയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ അനന്തുവിനെ കെയ്യിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പും നടത്തും. അതേസമയം, കണ്ണൂരിൽ തട്ടിപ്പിനിരയായ സ്ത്രീകൾ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.

Read More

പകുതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണനെ രണ്ട് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

പകുതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മുവാറ്റുപുഴ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കൊച്ചിയിലെ ഓഫീസിലടക്കം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പകുതിവില തട്ടിപ്പ് കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളിലും അനന്തുവിന്റെ മൊഴിയിലും വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ചിൻ്റെ ലക്ഷ്യം. 20,163 പേരിൽ നിന്ന് 60,000 രൂപ വീതവും 4035 പേരിൽ നിന്ന് 56,000 രൂപയും അനന്തു വാങ്ങിയെന്നും അനന്തുവിന്റെ…

Read More

ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് അഭിഷേക് ബാനർജി

ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജി. സഖ്യമായിരുന്നെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ സീറ്റുകളിൽ വ്യത്യാസമുണ്ടാകുമെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡയമണ്ട് ഹാർബർ മണ്ഡലത്തിൻ്റെ ഭാഗമായ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സത്ഗാച്ചിയയിലെ സെബാശ്രേ ഹെൽത്ത് ക്യാമ്പ് സന്ദർശിച്ചപ്പോൾ, എഎപിയും കോൺഗ്രസും സഖ്യത്തിലായിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം….

Read More

പരസ്പരം അംഗീകരിക്കുകയും തിരുത്തപ്പെടുകയും ചെയ്യുന്നത് പ്രണയത്തിൻ്റെ രാഷ്ട്രീയമാണ്; വിഡി സതീശൻ

പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണെന്നും പ്രിയപ്പെട്ട കുട്ടികൾ അത് തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രണയദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രണയത്തിനും ഒരു രാഷ്ട്രീയമുണ്ട്, അത് തുല്യതയുടെയും പരസ്പര ബഹുമാനത്തിന്‍റേതുമാണ്. പ്രണയവും ജീവിതവുമാകട്ടെ ലഹരിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നേരത്തെയും പറഞ്ഞതാണ് ഇപ്പോഴും പ്രസക്തമെന്ന് തോന്നുന്നത് കൊണ്ട് ഒരിക്കൽ കൂടി പറയുന്നു. ദുരഭിമാന കൊല എത്രയോ വട്ടം നമ്മൾ…

Read More

ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർന്നത് 15 ലക്ഷം രൂപ

തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ചു. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് നിലവിൽ…

Read More

ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുക പ്രഖ്യാപിച്ചു

അടുത്ത ആഴ്ച ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. കോടികളുടെ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 2017ല്‍ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ നിന്ന് സമ്മാനത്തുക ഐസിസി 53 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 59.9 കോടി രൂപയാണ് ചാമ്പ്യൻസ് ട്രോഫിയില്‍ വിവിധ വിഭാഗങ്ങളിൽ സമ്മാനത്തുകയായി ഐസിസി നല്‍കുന്നത്. കിരീടം നേടുന്ന ടീമിന് 2.24 കോടി യുഎസ് ഡോളര്‍ (ഏകദേശം 19.45 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 1.12 കോടി യുഎസ് ഡോളറാണ് (9.72…

Read More

അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി രാഹുൽ ഗാന്ധി

ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് ‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ ​ഗാന്ധി പറഞ്ഞു. ‘രാജ്യത്ത് ചോദ്യങ്ങൾ ചോദിച്ചാൽ നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങൾ ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയിൽ പോലും മോദിജി അദാനിയുടെ അഴിമതി മറച്ചുവെച്ചു!’ -രാഹുൽ ഗാന്ധി ‘എക്സി’ൽ…

Read More

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകൾ. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ ഭാ​ഗത്തുനിന്നുള്ള കണ്ടെത്തൽ. അതേസമയം ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും. മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിഗണിക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ…

Read More