News_Desk

ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തി

കൊല്ലം ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി 25 വയസുള്ള സുനീഷാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പുരയിടത്തിൽ വളർത്തിക്കൊണ്ട് വന്ന 172 സെ.മി, 86 സെമി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളും, ഇയാളുടെ വീട്ടിൽ നിന്നും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുക്കുകയുണ്ടായി….

Read More

തലശ്ശേരിയിൽ കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

തലശ്ശേരി കൊടോളിപ്രത്ത് കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തു. അബ്ദുള്ള എന്നയാളുടെ കടയിൽ നിന്നും വീട്ടിൽ നിന്നുമായാണ് ഇവ പിടിച്ചെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കി. പിന്നീട് വിറക് പുരയിൽ നടത്തിയ പരിശോധനയിൽ 19 ചന്ദന മുട്ടികൾ (3.15 കിലോഗ്രാം) എക്സൈസ് കണ്ടെത്തി. പിന്നാലെ കൊട്ടിയൂർ റെയിഞ്ചിലെ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർക്ക് കൈമാറി അബ്ദുള്ളയെ അറസ്റ്റ് ചെയ്തു.

Read More

അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി

ഡൽ‍ഹി മുൻ‍ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി എംഎൽഎയുമായ അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. കൽകാജി മണ്ഡലത്തിലെ വിജയം തെരഞ്ഞെടുപ്പിൽ‍ ക്രമക്കേട് കാണിച്ച് നേടിയതാണെന്നും മുഖ്യമന്ത്രി പദം ദുരുപയോ​ഗം ചെയ്തെന്നും ആരോപിച്ചുള്ള ഹർജിയിലാണ് അതിഷിക്കും ഡൽ‍ഹി പോലീസിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചത്. അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കൽകാജിയിലെ വോട്ടർ‍മാരായ കമൽജിത് സിങ് ദ​ഗ്​ഗൽ, ആയുഷ് റാണ…

Read More

ആശ വർക്കർമാരുടെ സമരം; സർക്കാർ മുഷ്ക് കാണിക്കുന്നുവെന്ന് ജോയ് മാത്യു

ആശ വര്‍ക്കര്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്കാണെന്നും ഇത് തന്നെയാണ് ഇന്ത്യ ഭരിക്കുന്നവര്‍ സാധാരണക്കാരോട് കാണിക്കുന്നതെന്നും വിമര്‍ശിച്ച് നടൻ ജോയ് മാത്യു രം​ഗത്ത്. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാരുടെ സമരം, വീര്യം ചോരാതെ നാൽപത്തിയഞ്ചാം ദിവസവും തുടരുകയാണ്. അനുദിനം സമരത്തിന് പിന്തുണയും കൂടുന്നു. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നാണ് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദൻ്റെ വിമര്‍ശനം. സമരക്കാരെ ന്യൂന പക്ഷമായി കാണരുതെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു….

Read More

ആശ സമരത്തിന് പിന്തുണയുമായി വീണ്ടും സച്ചിദാനന്ദൻ

ആശാവർക്കർമാരുടെ സമരം നീളുന്നതിൽ സർക്കാറിനെ വിമർശിച്ച് സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ രം​ഗത്ത്. സമരക്കാരെ സർക്കാർ ചർച്ചക്ക് വിളിക്കുകയാണ് വേണ്ടത്. സമരവേദിയിൽ സംഘടിപ്പിച്ച ജനസഭയി​ലാണ് സച്ചിദാനന്ദന്റെ ശബ്ദ സന്ദേശം കേൾപ്പിച്ചത്. ആരു സമരം നടത്തിയാലും അവരുടെ ആവശ്യങ്ങളിൽ ന്യായമുണ്ടെങ്കിൽ സർക്കാർ ചർച്ചക്ക് വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിയുന്ന രീതിയിലുള്ള ഒത്തുതീർപ്പ് ഉണ്ടാക്കാനും ശ്രമിക്കണം. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന് അവകാശപ്പെടുന്നവർ തന്നെ ഇനി ഓണറേറിയം കൂട്ടേണ്ടത് കേന്ദ്രസർക്കാറാണെന്ന് പറയുന്നതിൽ വൈരുധ്യമുണ്ട്. ഇത് ആർക്കും മനസിലാകുന്നതുമാണ്. ആശാവർക്കർമാരുടെ വേതനകാര്യത്തിൽ…

Read More

ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്‍ലിംങ്ങളും സുരക്ഷിതരായിരിക്കും; യോഗി ആദിത്യനാഥ്

ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്‍ലിംങ്ങളും സുരക്ഷിതരായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ മതങ്ങൾക്കും സുരക്ഷിതമായ സംസ്ഥാനമായിരിക്കും യുപി. മുസ്ലിംകൾക്കും യുപി സുരക്ഷിതമായ സ്ഥലമാണെന്നും യോഗി ആദിത്യനാഥ് പറ‍ഞ്ഞു. യുപിയിൽ 100 ഹിന്ദുകുടുംബങ്ങൾക്കിടയിൽ കഴിയുന്ന ഒരു മുസ്‍ലിം പോലും സുരക്ഷിതനായിരിക്കും. അവർക്ക് മതപരമായ ആചാരങ്ങൾ അനുഷ്ടിക്കാൻ അവകാശമുണ്ടായിരിക്കും. എന്നാൽ, 100 മുസ്‍ലിം കുടുംബങ്ങൾക്കിടയിൽ കഴിയുന്ന 50 ഹിന്ദുക്കൾ സുരക്ഷിതാരായി ഇരിക്കുമോ?. പാകിസ്താനും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. 2017ന് മുമ്പ് യു.പിയിൽ കലാപങ്ങളുണ്ടായിരുന്നു. ഹിന്ദുക്കളുടേയും മുസ്‍ലിംകളുടേയും…

Read More

ഇന്ന് സ്വർണവില ഉയർന്നു

കേരളത്തിൽ അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. 65560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. 71000 രൂപയോളമാകും ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ. കഴിഞ്ഞ വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ അതിനുശേഷമുള്ള അഞ്ച് ദിവസങ്ങളിൾ വില കുത്തനെ കുറഞ്ഞു. പവന്1000 രൂപയോളമാണ് ഇടിവ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8195 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സാവകാശം നൽകി. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കണം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ് അയക്കുക…

Read More

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ഭൂപേഷ് ബാഗേലിന്റെ വസതികളിൽ സിബിഐ റെയ്ഡ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് കോൺ‍​ഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ഛത്തീസ്​ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാ​​ഗേലിന്റെ വസതികളിൽ‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെയാണ് റെയ്ഡിനായി സിബിഐ സംഘം ബാ​ഗേലിന്റെ റായ്പ്പൂരിലെയും ഭിലായിലെയും വസതികളിൽ‍ എത്തിയത്. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ‍ പോവുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റിൽ അറിയിച്ചു. സിബിഐ നടപടിയിൽ കോൺ​​ഗ്രസോ ബാ​ഗേലോ പേടിക്കില്ലെന്നാണ്‌ ഛത്തീസ്​ഗഢ് കോൺ​ഗ്രസ് കമ്യൂണിക്കേഷൻ വിങ് മേധാവി സുശീൽ ആനന്ദ്…

Read More

മനുഷ്യസ്വഭാവവും വ്യക്തിത്വവും നിർണയിക്കുന്നത് നിറമല്ലെന്ന് കെ.കെ രമ എംഎൽഎ

സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്ന വ്യക്തികൾ പോലും മാനസികമായി ഇത്തരത്തിലുള്ള ​പ്രയാസങ്ങൾ നേരിടുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് കെ.കെ രമ എംഎൽഎ. നിറത്തിൽ എന്താണ് കാര്യമുള്ളതെന്നും നിറമാണോ മനുഷ്യ സ്വഭാവവും വ്യക്തിത്വവും നിർണയിക്കുന്നതെന്നും അങ്ങനെ ആർ​ക്കാണ് സങ്കൽപമുള്ളതെന്നും കെ.കെ രമ എംഎൽഎ ചോദിച്ചു. ഉണ്ടെങ്കിൽ അത് മാറേണ്ടതുണ്ടെന്നും ഇതിനെതിരെ അതിശക്തമായി സമൂഹം നിൽക്കണമെന്നും കറുപ്പിന്റെ പേരിൽ ആർക്കെങ്കിലും അപകർഷബോധം ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടതാണെന്നും കെകെ രമ വ്യക്തമാക്കി. പ്രതിഷേധമുണ്ടാകുമ്പോൾ കരി​ങ്കൊടിയാണ് സാധാരണ കാണിക്കാറ്. കറുപ്പ് പ്രതിഷേധമാണെന്നും മോശമാണെന്നുമുള്ള സൂചനകൾ ഇത്…

Read More