News_Desk

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ വേതനം; 14.29 കോടി അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ്‌ സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന്‌ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 13,500 രുപവരെയാണ്‌ കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ വേതനമായി കേരളത്തിൽ ലഭിക്കുന്നത്. ഇതിൽ 600 രൂപ മാത്രമാണ്‌ കേന്ദ്ര വിഹിതം. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ്‌ നൽകുന്നത്‌….

Read More

ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി

പുനരധിവാസത്തിന്‍റെ ആദ്യ ഘട്ടമായതിനാൽ ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു. പോസിറ്റീവായ ചിന്തകളാണ് വേണ്ടതെന്നും പ്രിയങ്ക ​ഗാന്ധി വ്യക്തമാക്കി. എല്ലാവരും ഒരുമിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി നിർമിക്കുന്ന ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ​ഗാന്ധി അതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

Read More

‌പികെ ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ രം​ഗത്ത്. ശ്രീമതി ടീച്ചർക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് ബി. ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ് നിർദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ടീച്ചർക്കെതിരെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ടീച്ചർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ…

Read More

യോഗി ആദിത്യനാഥ് ഞങ്ങളെ വെറുപ്പിനെ കുറിച്ച് പഠിപ്പിക്കുന്നുവെന്ന് എംകെ സ്റ്റാലിൻ

ഭാഷാ തർക്കത്തിലും ലോക്​സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്​നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളെ വെറുപ്പിനെ കുറിച്ച് പഠിപ്പിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ത്രിഭാഷ നയത്തിലും മണ്ഡല പുനർനിർണയത്തിലും തമിഴ്നാടിന്റെ നിലപാടുകളെ വിമർശിച്ച് യോഗി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സ്റ്റാലിന്റെ വിമർശനം. ഏറ്റവും വലിയ തമാശയാണ് യോഗിയുടെ പരാമർശമെന്നും സ്റ്റാലിൻ പറഞ്ഞു. എക്സിലെ പോസ്റ്റിലാണ് സ്റ്റാലിൻ യോഗിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ദ്വിഭാഷ നയത്തിലും മണ്ഡലപുനർനിർണയത്തിലും…

Read More

പ്രവാസികൾക്ക്‌ ആശ്വാസം; രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌തിട്ടുണ്ടെങ്കിൽ പലിശയില്ലാതെ രണ്ട് ലക്ഷം കിട്ടും

പ്രവാസി ഭദ്രത (പേള്‍) പ്രവാസി വായ്പ പദ്ധതി പ്രകാരം പ്രവാസി പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പാക്കുന്നതാണ് പ്രവാസി ഭദ്രത (പേള്‍) പ്രവാസി വായ്പ പദ്ധതി. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാര്‍ക്ക് മാത്രമാണ് നിലവില്‍ വായ്പ ലഭ്യമായിരുന്നത്. എന്നാൽ നോര്‍ക്കയുമായുള്ള പുതിയ കരാര്‍ പ്രകാരം വിദേശത്ത് നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും സംരംഭം ആരംഭിക്കുന്നതിനായി പലിശ രഹിത വായ്പ രണ്ട് ലക്ഷം രൂപ വരെ…

Read More

ആറ് വയസ് പൂർത്തിയായവർക്ക് മാത്രം ഒന്നാം ക്ലാസ് പ്രവേശനം; മന്ത്രി വി ശിവൻകുട്ടി

2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ…

Read More

എംബിഎ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബംഗളുരുവിൽ 24കാരിയായ എംബിഎ വിദ്യാർത്ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന യുവതിയെയാണ് മരിച്ചത്. പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബെലഗാവിയിലെ നെഹ്റു നഗറിലായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം മരിച്ച വിദ്യാർത്ഥിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്…

Read More

ബില്ല് അടച്ചില്ല; വൈക്കത്ത് മോട്ടോർ വാഹന ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന്‍റെ വൈക്കത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ആരോപിച്ചാണ് ഫ്യൂസ് ഊരിയത്. ഇന്ന് രാവിലെ വൈക്കം കെഎസ്ഇബി അധികൃതരെത്തിയാണ് ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ചു. ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഇരുട്ടിലായി. അതേസമയം ബില്ലടച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read More

കുനാൽ കമ്രക്കെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാരഡി ഗാനത്തിലൂടെ പരിഹസിച്ച കൊമീഡിയൻ കുനാൽ കമ്രക്കെതിരെ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രം​ഗത്ത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും‌ നിർഭാഗ്യവശാൽ, രാജ്യത്തെ ഭിന്നതയുടെ വിടവ് വർദ്ധിപ്പിക്കാൻ ചിലർ അഭിപ്രായ സ്വാതന്ത്ര്യത്തെ ജന്മാവകാശമായി കണക്കാക്കുയാണെന്നും…

Read More

യുപിയിൽ കുട്ടികളുടെ അഭയ കേന്ദ്രത്തിൽ ഭക്ഷ്യ വിഷബാധ; മൂന്ന് കുട്ടികൾ മരിച്ചു

യുപിയിലെ ലഖ്നൗവിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അഭയ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ മൂന്ന് കുട്ടികൾ മരിച്ചു. 25 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ലഖ്‌നൗവിലെ മോഹൻ റോഡിലുള്ള രാജ്കിയ ബാൽഗൃഹത്തിലാണ് സംഭവം നടന്നത്. ചില ജീവനക്കാർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രേണു (17), ദീപ (12) എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. മലിനമായ വെള്ളത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 10 മുതൽ 18 വയസുവരെയുള്ള 170…

Read More