News_Desk

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായതായി പരാതി

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്. ഇന്നലെ ഓഫീസിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതിന് ഭർത്താവ് എത്തിയപ്പോൾ ബിസ്മി ഉണ്ടായിരുന്നില്ല. എന്നാല്‍ ബിസ്മി ഇന്നലെ ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പോലീസിന് നല്‍കിയ മൊഴി. അതിനിടെ ഇന്നലെ രാവിലെ കൊഴുവംകുളം ജംഗ്ഷനിൽ നിന്നും ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്.

Read More

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ആൾക്കൂട്ട ആക്രമണം

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ആൾക്കൂട്ട ആക്രമണം നടന്നതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗയിലാണ് ആക്രമണം ഉണ്ടായത്. ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്ത് പകരം കാവിക്കൊടി സ്ഥാപിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അജ്ഞാതരായ അക്രമികൾ നശിപ്പിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും, നീക്കം തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന എന്ന ആരോപണവും ഉയരുന്നുണ്ട്. രാഹുരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗ…

Read More

ജാതി അധിക്ഷേപം; തിരുവല്ലയില്‍ മഹിളാ അസോസിയേഷൻ നേതാവിനെതിരെ പരാതി

പത്തനംതിട്ട തിരുവല്ലയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിക്ക് ജാതി അധിക്ഷേപം നേരിട്ടതായി പരാതി. ഓഫീസ് സെക്രട്ടറിയും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനാണ് ജാതി അധിക്ഷേപം നേരിട്ടത്. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ഹൈമ എസ് പിള്ളയിൽ നിന്നാണ് അധിക്ഷേപം നേരിട്ടത്. മഹിളാ അസോസിയേഷന്‍റെ യോഗത്തിന് ശേഷം നടന്ന തര്‍ക്കത്തിലാണ് ജാതിപരമായി അധിക്ഷേപം നടത്തിയത്. എന്നാൽ പാർട്ടി ഘടകത്തിൽ പരാതി നൽകി എഴ് ദിവസമായിട്ടും നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിഷയത്തിൽ പട്ടികജാതി ക്ഷേമ സമിതിയും…

Read More

നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത അധ്യാപികയ്ക്ക് നിയമനാംഗീകാരം

കോഴിക്കോട് കട്ടിപ്പാറയിൽ നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്ക്ക് നിയമനാംഗീകാരം. അഞ്ചുവർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയിൽ ഫെബ്രുവരി 19 നാണ് അലീന ബെന്നി ആത്മഹത്യ ചെയ്തത്. മാർച്ച്‌ 15 നാണ് അലീനയെ LPST ആയി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത്. 9 മാസത്തെ ശമ്പളആനുകൂല്യങ്ങളാണ് അലീനയുടെ കുടുംബത്തിന് ലഭിക്കുക. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായിരുന്നു അലീന. അലീന സ്കൂളിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തത്തിന്റെ…

Read More

ഡീപ്ഫേക്കിനെ നിസാരമായി കാണരുത്; ഹേമ മാലിനി

ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ചും സെലിബ്രിറ്റികളിൽ അതിന്‍റെ സ്വാധീനത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി രം​ഗത്ത്. വ്യക്തികളുടെ പ്രശസ്തിയെ തകർക്കുകയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നതിനാൽ ഈ വിഷയം നിസാരമായി കാണരുതെന്നും ഹേമ മാലിനി പറഞ്ഞു. സെലിബ്രിറ്റികൾ അവരുടെ പേരും പ്രശസ്തിയും ജനപ്രീതിയും സമ്പാദിക്കാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നവരാണ്. നമ്മളിൽ പലരും ഡീപ്ഫേക്കിന് ഇരയായിട്ടുണ്ടെന്നും ഇത് വ്യക്തിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന ഒന്നിലധികം വ്യാജ വിഡിയോകൾ സൃഷ്ടിക്കുന്നുവെന്നും ഇവ വൈറലാകുകയും വ്യക്തികളുടെ ആരോഗ്യത്തെ വളരെയധികം…

Read More

കനയ്യ കുമാർ സന്ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധിയാക്കിയെന്ന് ആരോപണം

കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശനം നടത്തിയതിന് പിന്നാലെ ദുർഗാ ക്ഷേത്രം ഗംഗാ ജലം തളിച്ച് ശുദ്ധിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതിസ്ഥനിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. കനയ്യ ഇപ്പോൾ കുടിയേറ്റം നിർത്തൂ, ജോലി നൽകൂ എന്ന മുദ്രാവാക്യമുയർത്തി ബിഹാറിലുടനീളം റാലി നടത്തുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ബാൻഗാവിലെത്തുകയും പ്രദേശത്തെ ക്ഷേത്രം സന്ദർശിച്ചത്. മാത്രമല്ല ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു….

Read More

കുതിപ്പ് തുടർന്ന് സ്വർണവില

കേരളത്തിൽ ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. വമ്പൻ കുതിപ്പാണ് ഇന്ന് ഒറ്റദിവസംകൊണ്ട് സ്വർണവിലയിൽ ഉണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ വീണ്ടും സ്വർണവില 66000 കടന്നു. 66720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. 1240 രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8340 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6840 രൂപയാണ്.

Read More

നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍; അമ്മ കസ്റ്റഡിയില്‍

ഇടുക്കി അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം തോട്ടത്തില്‍ നായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. തോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളുടേതാണ് കുഞ്ഞ്. എസ്റ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടെ നായ്ക്കള്‍ എന്തോ കടിച്ചുവലിച്ചുകൊണ്ടുപോകുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നോക്കുമ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വിവരം രാജക്കാട് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ പൂനം സോറനെ പോലീസ് കസ്റ്റഡിയിലെടുത്തു….

Read More

വയനാട് പുനരധിവാസത്തിന് സർക്കാറിനൊപ്പം; വിഡി സതീശൻ

സര്‍ക്കാര്‍ നടത്തുന്ന രക്ഷാ-ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിരുപാധിക പിന്തുണയാണ് പ്രതിപക്ഷം വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഓരോ ഘട്ടത്തിലും സര്‍ക്കാരിന് എവിടെയാണ് ചെറിയ ചെറിയ തെറ്റുകള്‍ പറ്റുന്നതെന്ന് കണ്ടെത്താന്‍ ഒരു സൂഷ്മദര്‍ശിനിയുമായി പിന്നാലെ നടന്ന് അത് പെരുപ്പിച്ച് കാട്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ഒരു നടപടിയും പ്രതിപക്ഷം സ്വീകരിച്ചില്ല എന്നത് അഭിമാനത്തോടെ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാം ഒറ്റക്കെട്ടായാണ് നാടിന്റെ ദുരന്തത്തെ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും കാലതാമസമുണ്ടാകാതെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നും കൽപറ്റയിൽ…

Read More

വയനാട് പുനരധിവാസം; ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ലെന്നും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ തന്നെ കണ്ണീരിൽ മുക്കിയ ദുരന്തമാണ് ഉണ്ടായത്. കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇതുവരെ ഒന്നും ലഭിച്ചില്ല. പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വായ്പ മാത്രമാണ് കേന്ദ്രം…

Read More