
സർക്കാരും പ്രതിപക്ഷവും ആശാപ്രവർത്തകരെ വഞ്ചിച്ചുവെന്ന് ശോഭാ സുരേന്ദ്രൻ
ആശാപ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ നിലപാട് അപലപനീയമെന്നും എൽ.ഡി.എഫും യു.ഡി.എഫും ആശാപ്രവർത്തകരെ വഞ്ചിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമരപന്തലിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. വലിയൊരു സ്ത്രീ സമൂഹം ഇത്തരത്തിലുള്ള ഒരു സമരം നടത്തുന്നത് രാഷ്ട്രീയ കേരളത്തിന് നാണക്കേടാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രശ്‌നത്തിലിടപ്പെട്ടു ചര്‍ച്ചക്ക് തയാറാകാത്തതെന്നും ശോഭാസുരേന്ദ്രന്‍ ചോദിച്ചു. പ്രതിപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നില്ല. വെറുതെ സംസാരിക്കുന്നതല്ലാതെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ ഒരു പ്രതിഷേധം പോലും…