News_Desk

പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദമുണ്ടെന്ന് മോഹൻ ലാൽ

എമ്പുരാൻ സിനിമ കാരണം പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദമുണ്ടെന്ന് മോഹൻലാൽ. സിനിമക്കെതിരെ സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായ സാഹചര്യത്തിലാണ് മോഹൽ ലാലിന്റെ വിശദീകരണം. ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന…

Read More

ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; മുഖ്യമന്ത്രി പിണറായി വിജയൻ

എമ്പുരാനെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെൻസർ ചെയ്യാൻ നിർമ്മാതാക്കളെ നിർബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്….

Read More

റഷ്യൻ പ്രസിഡന്‍റിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആഢംബര കാർ പൊട്ടിത്തെറിച്ചു

റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന്‍റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആഢംബര കാർ ലിമോസിൻ പൊട്ടിത്തെറിച്ചു. മോസ്കോയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) ആസ്ഥാനത്തിന് സമീപമാണ് കാറിന് തീപിടിച്ചത്. ഈ സമയം കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. ആഢംബര വാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപിടിക്കുകയുമായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാറില്‍ നിന്ന് കനത്ത പുക ഉയരുന്നതും സമീപത്തുള്ളവർ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്‍റെ എൻജിൻ ഭാഗത്തുനിന്ന് ആരംഭിച്ച തീ ഉൾഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. കാറിന്…

Read More

കത്വയിലെ ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഉമർ അബ്ദുള്ള

ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനായി ജമ്മുവിൽനിന്ന് ലഡാക്കിലേക്ക് സൈനികരെ മാറ്റിയത് തീവ്രവാദികൾക്ക് സാഹചര്യം മുതലെടുക്കാൻ സഹായിച്ചുവെന്നും ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്നും മുഖ്യമന്ത്രി ഉമർ അബ്ദുള്ള പറഞ്ഞു. തീ​വ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട കത്വ, റിയാസി, ജമ്മു ജില്ലകളിലെ ​നാല് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴാഴ്ച കത്വ ജില്ലയിലെ സഫിയാൻ വനമേഖലയിൽ നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളുമായുള്ള വെടിവയ്പിലാണ് പോലീസുകാർ കൊല്ലപ്പെട്ടത്. നിരോധിത ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട്…

Read More

എംപുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ

എംപുരാൻ സിനിമക്കെതിരെ സംഘപരിവാറിന്‍റെ പ്രതിഷേധവും ഭീഷണിയും കടുത്തിരിക്കെ, സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നേരത്തെ എംപുരാൻ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖരാണ്, ഇന്ന് രാവിലെ നിലപാട് മാറ്റി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം പറയന്നു. ഫേസ്ബുക്ക് കുറിപ്പ് ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ…

Read More

എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കും; എംപുരാൻ സിനിമക്ക് പിന്തുണയുമായി വി.ഡി സതീശൻ

സംഘപരിവാറിന്‍റെ പ്രതിഷേധത്തിനും ഭീഷണിക്കുമിടയിൽ എംപുരാൻ സിനിമക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എമ്പുരാനൊപ്പം അണിയറ പ്രവർത്തകർക്കൊപ്പം എന്ന് വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘ്പരിവാറിന് ചരിത്രം വളച്ചൊടിച്ചാണ് ശീലമെന്നും, അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. ഭീരുത്വത്തിന്‍റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. വികലമായ അത്തരം…

Read More

ആലുവയിൽ ലഹരി വേട്ട; 47 ഗ്രാം എംഡിഎംഎ പിടികൂടി

എറണാകുളം ആലുവയിൽ മുട്ടം മെട്രോ ലോഡ്ജിന് സമീപം ലഹരി വേട്ട. കൊച്ചി ഡാൻസായും ആലുവ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വൈപ്പിൻ ഓച്ചന്തുരുത്ത് പുളിക്കൽ വീട്ടിൽ ഷാജി എന്ന 53 കാരനെ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് നിന്ന് 47 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരിക്കെതിരെ കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം പരിശോധനകൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന്…

Read More

കൊച്ചിയിൽ വൻ ലഹരിവേട്ട; 500 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ

കൊച്ചി കറുകപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിൽ. മുഹമ്മദ് നിഷാദ് എന്നയാളുടെ വാടക വീട്ടിൽ രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ ഡാൻസാഫും പോലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. പൊന്നാനി സ്വദേശിയായ നിഷാദ് ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. ലഹരിയുടെ ഉറവിടമറിയാനുൾപ്പെടെ ഇയാളെ ചോദ്യംചെയ്ത് വരികയാണ്. ആലുവയിൽ കുടിവെള്ളത്തിന്‍റെ ബിസിനസ് നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. 15 വർഷത്തിലേറെയായി ഇയാൾ രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നൽകി. കൊച്ചിയിൽ നടത്തിയ വൻ ലഹരിവേട്ടകളിൽ ഒന്നാണിത്.

Read More

ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവിൽ

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ ​അന്വേഷണവുമായി പോലീസ്. മലപ്പുറം സ്വദേശിയായ യുവാവ് സുകാന്ത് സുരേഷിനായി പേട്ട പോലീസ് മലപ്പുറത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ആണ്‍ സുഹൃത്ത് വീട്ടിലില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കൂടാതെ യുവാവിന്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ആഹാരം കഴിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് സുഹൃത്ത് സുകാന്ത്…

Read More

എംപുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും

മോഹൻലാൽ-പൃഥ്വിരാജ് സിനിമ എംപുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. സിനിമയിൽ ഭേദഗതി വരുത്തിയാൽ വീണ്ടും സെൻസർ ബോർഡ് കാണണം എന്നാണു ചട്ടം….

Read More