News_Desk

കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിൽ നിന്ന് നായകളെ ഒഴിപ്പിക്കും

എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ച വീട്ടിൽ നിന്ന് നായകളെ ഒഴിപ്പിക്കും. ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സ്ഥലം സന്ദർശിക്കും. അതേസമയം വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ പറയുന്നത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ അവകാശപ്പെടുന്നത്. കുന്നത്തുനാട്ടിൽ ജനവാസ…

Read More

കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി

കോഴിക്കോട് കോടഞ്ചേരിയിൽ നിന്നും ഒരാഴ്ച്ച മുമ്പ് കാണാതായ വയോധികയുടെ മ്യതദേഹം കണ്ടെത്തി. വലിയകൊല്ലി മംഗലം വീട്ടിൽ ജാനകിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതിയാണ് ജാനകിയെ കാണാതായത്. തുടർന്ന് പോലീസും ഡോ​ഗ് സ്ക്വാഡും നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വയോധികയുടെ വസ്ത്രങ്ങൾ ഇന്നലെ പള്ളിക്കുന്നേൽ മലയിൽ നിന്ന് കണ്ടെത്തിയിരുന്നു. വസ്ത്രം കണ്ടെത്തിയതിന് താഴെയാണ് മൃതദേഹവും കണ്ടെത്തിയത്.

Read More

തൃശൂർ കൊരട്ടിയിൽ കാറപകടം; രണ്ടു പേർ മരിച്ചു

തൃശൂർ കൊരട്ടിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കാർ മരത്തിലിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജയ്‌മോനും മകൾ ജോയ്‌നയുമാണ് മരിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യ; കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസ്

കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് ഫോണിൽ വിളിച്ച് വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. മാത്രമല്ല കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി അറിയിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്‌കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഫെബ്രുവരി 28ന് പുലർച്ചെ 4.44നാണ് ഷൈനിയും മക്കളും…

Read More

മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ പുണെയിലെത്തിച്ചു; ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കും

മലപ്പുറം താനൂരിൽനിന്ന് കാണാതാകുകയും മണിക്കൂറുകൾക്ക് ശേഷം മുംബൈ-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കണ്ടെത്തുകയും ചെയ്ത രണ്ടു പെൺകുട്ടികളെയും പുണെയിലെത്തിച്ചു. ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കും. തുടർന്ന് താത്ക്കാലികമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്യും. ലോനാവാലയിൽനിന്ന് പുലർച്ചെ റെയിൽവേ പോലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന് ആർ.പി.എഫിന്‍റെ സംരക്ഷണയിലാക്കുകയായിരുന്നു. ആദ്യം ഇവർ പോലീസിനോട് സഹകരിച്ചിരുന്നില്ല. പിന്നീട് ഇവർ ട്രെയിനിൽനിന്ന് ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ കേരള പോലീസ് പുറപ്പെട്ടിട്ടുണ്ട്. രാത്രിയോടെ തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരില്‍ ഓയിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശൂർ മുണ്ടൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പോലീസിൽ കീഴടങ്ങി. ഗൾഫ് പെട്രോൾ കെമിക്കൽസിലെ ഡ്രൈവറായിരുന്നു ഇയാൾ. പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി പേരാമംഗലം മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങുകയായിരുന്നു.

Read More

കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്തയച്ചു

കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് അയച്ചത്. ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സമീപ കാലത്തെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളം ലഹരി മാഫിയയുടെ പിടിയിലാകുകയാണെന്നും ഇടപെടൽ വേണമെന്നുമാണ് കത്തിലെ വ്യക്തമാക്കുന്നുണ്ട്.

Read More

എറണാകുളത്ത് ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

എറണാകുളത്ത് ആനയിടഞ്ഞു. പറവൂരിൽ ട്രാൻസ്പോർട്ട് സ്റ്റാന്‍ഡിന് സമീപമാണ് ആനയിടഞ്ഞത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ആനയെ തളക്കാനായിട്ടില്ല. ആനപ്പുറത്ത് പാപ്പാനുണ്ട്.

Read More

യുക്രൈന്‍ പ്രസിഡന്‍റിനോട് വൈറ്റ് ഹൗസിന് പുറത്തുപോകാൻ ആജ്ഞാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്

വൈറ്റ് ഹൗസിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വലിയ തർക്കമെന്ന് റിപ്പോട്ട്. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു എന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. അതിരൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ സെലൻസ്കിക്ക് നേരെ ഉന്നയിച്ചത്. കരാ‌റിന്…

Read More

ട്രംപും സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച; മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്ന് ട്രംപ്

വൈറ്റ് ഹൗസിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപ് – യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയിൽ തർക്കമെന്ന് റിപ്പോട്ട്. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ അതിരൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും സെലൻസ്കിക്ക് നേരെ ഉന്നയിച്ചത്. കരാ‌റിന് സമ്മതിച്ചില്ലെങ്കിൽ…

Read More