News_Desk

ദുബായിലെ 29 ബസ് സ്‌റ്റേഷനുകളിലും മറൈൻ സ്‌റ്റേഷനുകളിലും ഇനി ഫ്രീ വൈ-ഫൈ

ദുബായ്: പൊതുഗതാഗതം നിത്യമായി ഉപയോഗിക്കുന്ന യാത്രക്കാർക്ക് – പ്രത്യേകിച്ച് ബസ്, ഫെറി, വാട്ടർ ടാക്‌സികൾ എന്നിവ ഉപയോഗിക്കുന്നവർക്ക് – ഇനി മുതൽ ദുബായിലെ ചില ആർടിഎ ബസ് സ്റ്റേഷനുകളിലും മറൈൻ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാകും. വീട്ടിലോ ഓഫീസിലോ നിന്ന് അകലെയായിരുന്നാലും യാത്രക്കാർക്ക് ഇന്റർനെറ്റുമായി ബന്ധത്തിൽ തുടരാൻ ഈ സേവനം സഹായിക്കും, അതോടൊപ്പം യാത്രയ്ക്കായി കാത്തിരിക്കുന്ന സമയത്തും കൂടുതൽ സൗകര്യം നൽകുന്നു. ദുബായിലെ റോഡുകൾക്കും ഗതാഗതത്തിനുമായി പ്രവർത്തിക്കുന്ന ആർടിഎയും ടെലികമ്മ്യൂണിക്കേഷൻസ് ദാതാവായ ഈ ആൻഡ് (മുൻപ്…

Read More

ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി ആരോപണം, പത്തനാപുരത്ത് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കൊല്ലം: പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്തതായി ആരോപണമുയർന്ന പോലീസുകാർക്ക് സസ്പെൻഷൻ. പോലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ്.ഐ. സന്തോഷ് കുമാർ, ഡ്രൈവർ സുമേഷ് ലാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ചു എന്ന ആരോപണത്തെ തുടർന്നാണ് നടപടി. പോലീസുകാർ ഡ്യൂട്ടിയ്ക്ക് മദ്യപിച്ചെത്തുന്നു എന്ന ആരോപണത്തെ തുടർന്ന് നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരെ നാട്ടുകാർ തടഞ്ഞിരുന്നു. ആ ഘട്ടത്തിൽ പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമാണ് നടപടിയിലേക്ക് നയിച്ചത്. നാട്ടുകാർക്കിടയിലൂടെ വാഹനമോടിക്കുകയും കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി കൂടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെയും അനുഗമിക്കുന്ന സംഘത്തെയും ആദരിച്ച് നടത്തിയ വിരുന്നിൽ പങ്കെടുത്തു. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധങ്ങളും പരസ്പര ആദരവും ഈ വിരുന്ന് പ്രതിനിധീകരിച്ചു. രണ്ട് രാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരണബന്ധം ശക്തിപ്പെടുത്താൻ നടത്തുന്ന പ്രതിബദ്ധതയും ഈ സന്ദർശനം ഉദാഹരിക്കുന്നു. ഇന്ത്യയിലെ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനിടെ നൽകിയ ആവേശപരമായ സ്വാഗതത്തിനും അതിഥിസത്കാരത്തിനും…

Read More

‘പാർട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് ED-ക്ക് ബോധ്യമായി’; കെ രാധാകൃഷ്ണൻ

കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണൻ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയിൽ ഇഡി ഓഫീസിനുമുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. ചോദ്യംചെയ്യലിനായി വിളിപ്പിച്ചാൽ ഇനിയും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ കേസിൽ ഞാൻ പ്രതിയാണ് എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ വരുന്നത്, അതൊന്നുമല്ലല്ലോ സത്യം. ഈ പ്രശ്നം നടന്ന കാലയളവിൽ, രണ്ടുമാസത്തോളം ഞാൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. അതുകൊണ്ടാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ…

Read More

വഖഫ് ഭേദഗതി നിയമം; ബംഗാളിൽ സംഘർഷം, പോലീസ് വാഹനങ്ങൾക്ക് തീയിട്ട് പ്രതിഷേധക്കാർ

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളിൽ പ്രതിഷേധം. ബംഗാളിലെ മുർഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാർ പ്രധാന റോഡുകൾ ഉപരോധിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനേ തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്ക് തീയിടുകയും പോലീസിനെതിരെ കല്ലെറിയുകയും ചെയ്തു. വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചതോടെ ബിൽ നിയമമായി. ബിൽ പ്രാബല്യത്തിലായതായി സർക്കാർ വിജ്ഞാപനമിറക്കുകയും ചെയ്തു. അതേസമയം മുർഷിദാബാദിലെ അക്രമസംഭവങ്ങളിൽ…

Read More

എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം: അധ്യാപകനെ പിരിച്ചുവിട്ടേക്കും

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. തനിക്കെതിരെ നടപടിയെടുത്തത് സർവകലാശാലയുടെ മുഖം രക്ഷിക്കാനാണെന്ന് അധ്യാപകൻ പ്രമോദ് പ്രതികരിച്ചു….

Read More

ദുബൈയിലെ ഇന്ത്യൻ നിക്ഷേപം 15 ബില്യൺ ദിർഹം; ദുബൈയിൽ ആകെ 70,000 ഇന്ത്യൻ കമ്പനികൾ

ദുബൈ: ഇന്ത്യയും ദുബൈയും തമ്മിൽ വ്യാപാര രംഗത്തുള്ളത് വൻ പങ്കാളിത്തം. ഇന്ത്യക്കാർക്ക് ദുബൈയിലും നേരെ തിരിച്ചും വൻ നിക്ഷേപങ്ങളാണുള്ളത്. ദുബൈയിലെ ഇന്ത്യൻ നിക്ഷേപം 15 ബില്യൺ ദിർഹമാണ്. 2024 ൽ മാത്രം ദുബൈയിലെത്തിയത് 16,623 ഇന്ത്യൻ കമ്പനികളാണ്. ദുബൈയിൽ ആകെ 70,000 ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയിലെ ദുബൈ നിക്ഷേപം 17.2 ബില്യൺ ആണ്. 2024ൽ ഗുജറാത്തിൽ മൂന്ന് ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഡിപി വേൾഡ് കരാറൊപ്പിട്ടിരുന്നു. എമിറേറ്റ്സ് എയർലൈൻസ് പ്രതിവാരം ഇന്ത്യയിലേക്ക് നടത്തുന്നത് 167…

Read More

യുഎഇ കാലാവസ്ഥാ പ്രവചനം: ഏപ്രിലിൽ ചൂടുള്ള പകലും ഈർപ്പമുള്ള രാത്രിയും പ്രതീക്ഷിക്കാം

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടുന്നു. ദുബായ്, അബുദാബി പോലുള്ള തീരദേശ നഗരങ്ങളിൽ കൂടുതലായി ഈർപ്പം അനുഭവപ്പെടുന്നു. അതിനാൽ, ചൂട് കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നു. ആന്തരിക പ്രദേശങ്ങളിൽ താപനില ഏറെ ഉയരാനും സാധ്യതയുണ്ട്. ഇന്ന് രാജ്യത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.8 ഡിഗ്രി സെൽഷ്യസാണ്. അത് ഫുജൈറയിലെ ദിബ്ബയിൽ ഉച്ചയ്ക്ക് 1.30 ന് രേഖപ്പെടുത്തി. ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായ സാഹചര്യങ്ങൾ ഉണ്ടാകാം. തീരദേശത്തും വടക്കൻ ആന്തരിക പ്രദേശങ്ങളിലുമായി ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ…

Read More

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ;

ദില്ലി: പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീം കോടതി ഉടൻ വാദം കേൾക്കില്ല. ഏപ്രിൽ 16-ന് ഹർജികൾ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹർജികൾ…

Read More

കേരളത്തിന്റെ ചെണ്ടമേളം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി. സന്ദർശനത്തിനിടയിൽ ചെണ്ടമേളം എന്ന കേരളത്തിന്റെ സമ്പന്നമായ കലാരൂപം അവതരിപ്പിക്കുന്ന മനോഹരമായ ഒരു ഫോട്ടോ തന്റെ 16.9 മില്ല്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുമായി ഷെയ്ഖ് ഹംദാൻ പങ്കുവെച്ചു. ചെണ്ട എന്ന പാരമ്പര്യ വാദ്യോപകരണം കഴിഞ്ഞ 300 നൂറ്റാണ്ടുകളായി കേരളത്തിന്റെ സംസ്‌കാരത്തിലും ഉത്സവങ്ങളിലുള്ള ഒറ്റമൂലി പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നവും വ്യതസ്തവുമായ പാരമ്പര്യത്തിന്റെ ഒരു ഭാഗം വെളിപ്പെടുത്തുന്ന തരത്തിൽ, ഈ അഭിമാനകരമായ…

Read More