
സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ: മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാർ. ആ നിലക്ക് സർക്കാരിന്റെ നാലാം വാർഷികാഘോഷം ഒമ്പതു വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറുകയാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും നാടിന്റെ സമ്പൽ സമൃദ്ധമായ ഭാവി മുന്നിൽ കണ്ടുള്ള വികസന പദ്ധതികളും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനുള്ള…