
തിരിച്ചടിച്ച് ചൈന; ട്രംപിന്റെ പകരച്ചുങ്കത്തിന് മറുചുങ്കം പ്രഖ്യാപിച്ചു
ബീജിങ്: ട്രംപിന്റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി വീണ്ടും ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങൾക്ക് 84ശതമാനമായി നികുതി ഉയർത്തിയിരിക്കുകയാണ് ചൈന. ചൈനയ്ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി യു.എസ് ഉത്പന്നങ്ങൾക്ക് ചൈനയും 34 ശതമാനം തീരുവ ചുമത്തി. എന്നാൽ ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയാണ് ട്രംപ് മറുപടി നൽകിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങൾക്ക് 104 ശതമാനമായി നികുതി ഉയർന്നു. അധിക തീരുവ ഏപ്രിൽ ഒമ്പതുമുതൽ…