News_Desk

കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീവെച്ചു; അമ്മയ്ക്ക് പിറകെ ഭർത്താവും മകളും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടുപേർ കൂടി മരിച്ചു. കനകപ്പലം സ്വദേശി സത്യപാലൻ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതാമ്മയുടെ മരണം ഉച്ചക്ക് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മകൻ ആയ ഉണ്ണിക്കുട്ടൻ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടർന്ന് സത്യപാലനാണ് തീ കത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് തീയണച്ച് പരിക്കേറ്റവരെ പുറത്തെടുത്തത്. തീയിട്ടത് ആരെന്ന കാര്യത്തിൽ ഇപ്പോഴും ഔദ്യോഗിക…

Read More

കെട്ടിടത്തിന്റെ ലൈസൻസിന് കൈക്കൂലി വാങ്ങി; പണം തിരികെ നൽകിയെങ്കിലും നടപടി, ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

കൊച്ചി: കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം നൽകി കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. റസിഡൻഷ്യൽ കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം നൽകി 8000 രൂപയാണ് വാങ്ങിയത്. തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് വിവാദമായതോടെ ഗൂഗിൾ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ കൊടുക്കുകയും ചെയ്ത് തടിയൂരുകയും ചെയ്തിരുന്നു. സംഭവത്തിൽ…

Read More

പവർകട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്തിൽ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയം ഷെഡ്യൂൾ ചെയ്ത പവർക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ ചെയ്താൽ വ്യക്തികൾ ശാന്തരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും കെഎഫ്എഫിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. സഹായം ലഭിക്കാൻ അലാറം ബട്ടൺ അമർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു. ലിഫ്റ്റിൻറെ വാതിലുകൾ തുറക്കാൻ ശ്രമിക്കരുതെന്നും ഇത് അവരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അൽ ഗരീബ്…

Read More

എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം: വിദ്യാർത്ഥിനി പരീക്ഷയെഴുതേണ്ട; കേരള സർവകലാശാലയ്ക്ക് ലോകായുക്തയുടെ വിമർശനം

തിരുവനന്തപുരം: കേരള സർവകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാർത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാർക്ക് നൽകാൻ ലോകായുക്ത നിർദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന് ശരാശരി മാർക്ക് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാർത്ഥി അഞ്ജന പ്രദീപിന്റെ ഹർജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിദ്യാർത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സർവകലാശാലാ നിർദ്ദേശം ലോകായുക്ത തള്ളി. സർവകലാശാലയുടെ നിർദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കാനറ ബാങ്കിൽ നിന്ന് വിദ്യാർത്ഥിനി വിദ്യാഭ്യാസ…

Read More

ഐപിഎൽ 2025: രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന് 2.4 മില്യൺ രൂപ പിഴ

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് ടൈറ്റൻസിനോട് 58 റൺസിന്റെ തകർപ്പൻ തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസ് ടീം രണ്ടാം ഓവർ റേറ്റ് കുറ്റകൃത്യം നടത്തിയതിനെ തുടർന്ന് ക്യാപ്റ്റൻ സഞ്ജു സാംസണിന് 2.4 മില്യൺ രൂപ പിഴ ചുമത്തി. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് സാംസണും മുഴുവൻ ആർആർ ടീമിനും പിഴ ചുമത്തിയതെന്ന് വ്യാഴാഴ്ച ഐപിഎല്ലിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു. ”ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പ്ലെയിംഗ് ഇലവനിലെ ബാക്കിയുള്ള അംഗങ്ങൾക്ക് 600,000…

Read More

തഹാവൂർ റാണ അറസ്റ്റിൽ; ദില്ലി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ; ചിത്രം പുറത്തുവിട്ടു

മുംബൈ: മുബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണയെ അറസ്റ്റ് ചെയ്ത് എൻഐഎ. ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രം എൻഐഎ പുറത്തുവിട്ടു.ഇന്ന് ഉച്ചയ്ക്കാണ് റാണയെ ഇന്ത്യയിലെത്തിച്ചത്.ദില്ലി പൊലീസിൻറെ പ്രത്യേക സംഘത്തിൻറെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. കൊണ്ടുവരുന്ന റൂട്ടുകളിൽ അർധസൈനികരെയും വിന്യസിച്ചിരുന്നു..അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണത്തിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുമാറി. തഹാവൂർ റാണ കനേഡിയൻ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയത്.

Read More

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് നേട്ടം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്‌സ് കൗൺസിലിൽ എസ്എഫ്‌ഐ 7 സീറ്റും കെഎസ്‌യു 3 സീറ്റും നേടി. എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്എഫ്‌ഐ 11 സീറ്റും കെഎസ്‌യു 4 സീറ്റും നേടി. അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്ക് എസ്എഫ്‌ഐയ്ക്ക് 4 വോട്ടും കെഎസ്‌യുവിന് 1 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. സെനറ്റ് വോട്ടെണ്ണൽ തുടരുകയാണ്

Read More

777 പേർക്ക് നിയമനം; വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്കാണ് (37 ശതമാനം) തൊഴിലവസരം ലഭിച്ചിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പിലായിരിക്കുകയാണ്….

Read More

യുദ്ധക്കളമായി കേരള സർവകലാശാല; എസ് എഫ് ഐ-കെ എസ് യു സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്‌യുവും എസ്എഫ്‌ഐയും. പൊലീസ് ലാത്തിചാർജിൽ എസ്എഫ്‌ഐ പ്രവർത്തകർക്കും കെഎസ്‌യു പ്രവർത്തകർക്കും പരിക്കേറ്റു. സെനറ്റിലും സ്റ്റുഡൻറ് കൗൺസിലിലും കെഎസ്‌യുവിൻറെ സ്ഥാനാർത്ഥികൾ വിജയിച്ചതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നാണ് കെഎസ്‌യുവിൻറെ ആരോപണം. അതേസമയം, സർവകലാശാല ക്യാമ്പസിന് പുറത്ത് നിന്ന് കെഎസ്‌യു പ്രവർത്തകരടക്കം കല്ലേറ് നടത്തുകയായിരുന്നുവെന്നും എസ്എഫ്‌ഐയ്ക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആരോപണം. കെഎസ്‌യുവിൻറെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞുവെന്നാണ്…

Read More

3 വർഷത്തിൽ മൂന്നര ലക്ഷം സംരംഭങ്ങൾ തുടങ്ങി; 31 ശതമാനം സ്ത്രീ സംരംഭകരെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് വർഷത്തിനുള്ളിൽ മൂന്നര ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്നും അതിൽ 31 ശതമാനം സ്ത്രീ സംരംഭകരാണെന്നും വ്യവസായ കയർ നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ പാപ്പനംകോട് പൂഴിക്കുന്ന് ബീ കീപ്പിംഗ് ഫെഡറേഷനിൽ ആരംഭിക്കുന്ന ബീ കീപ്പിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്‌സി പരീക്ഷയ്ക്ക് വേണ്ടി മാത്രം ബീ കീപ്പിംഗ് പരിശീലനത്തെ കാണരുത്. തേനീച്ച വളർത്തലിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും മറ്റുള്ളവർക്ക് ജോലി…

Read More